ഓഹരികളില്‍ നിക്ഷേപം നടത്താനും അതോടൊപ്പം ട്രേഡും ചെയ്യാനും സാധിക്കും. വേഗത്തില്‍ പണം ഉണ്ടാക്കാനുള്ള മാര്‍ഗം ട്രേഡിഗ് തന്നെയാണ്. ഈ ആകര്‍ഷണ വലയത്തില്‍ വീണവര്‍ക്ക് പണം ലഭിച്ചിട്ടുമുണ്ട്, നഷ്ടപ്പെട്ടിട്ടുമുണ്ട്. ട്രേഡിഗില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പണ നഷ്ടത്തിനൊപ്പം ജോലി നഷ്ടത്തിനും സാധ്യതയുണ്ട്. ആർക്കൊക്കെയാണ് ഇത് ബാധകമാകുന്നതെന്നും ഇതിനെ എങ്ങനെ മറികടക്കാമെന്നും പരിശോധിക്കാം.
ആർക്കൊക്കെ ബാധകം
നിങ്ങളൊരു സര്‍ക്കാര്‍ ജീവനക്കാരനാണെങ്കില്‍ ട്രേഡിംഗില്‍ ഏര്‍പ്പെടുന്നത് വഴി ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. 1964 ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (കണ്ടക്ട്) ചട്ട പ്രകാരം ഓഹരികളുടെയും നിക്ഷേപങ്ങളുടെയും തുടര്‍ച്ചയായ വാങ്ങലും വില്പനയും ഊഹകച്ചവടമായി കണക്കാക്കും. ഇതിനാല്‍ ഇതേ ചട്ടപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തരം ഊഹകച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നതിന് വിലക്കുണ്ട്. മുഴുവൻ സമയം ആവശ്യമുള്ള ജോലിയായതിനാലാണ് സർക്കാർ ജീവനക്കാർക്ക് ട്രേഡിംഗിന് വിലക്കുള്ളത്. ഓഹരി വിപണിയുടെ സമയത്തിന് അനുസരിച്ച് പൂർണ ചെലവിടേണ്ട ജോലിയാണ് ട്രേഡിഗ്.
ചുമതലപ്പെടുത്താനും സാധിക്കില്ല
സര്‍ക്കാര്‍ ജീവനക്കാരന്‍ നേരിട്ട് ട്രേഡിഗ് ചെയ്യുന്നതിന് പകരം മറ്റൊരു വ്യക്തിയെ ചുമതലപ്പെടുത്താന്‍ സാധിക്കില്ലെന്നും സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (കണ്ടക്ട്) ചട്ടം പറയുന്നു. ജീവനക്കാരന്റെ ഔദ്യോഗിക ചുമതലകളെ സ്വാധീനിക്കുന്ന നിക്ഷേപം നടത്താന്‍ മറ്റൊരു വ്യക്തിയെയോ കുടുംബാംഗങ്ങളെയോ ചുതമലപ്പെടുത്താന്‍ പാടില്ലെന്നും ചട്ടം പറയുന്നു. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമായാണ് കണക്കാക്കുന്നത്. ചട്ട ലംഘനത്തിന് നടപടികളുണ്ടാകും.
നിക്ഷേപം അനുവദനീയമാണോ?
സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (കണ്ടക്ട്) ചട്ടം സബ് റൂള്‍ (1) പ്രകാരമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഹരികളുടെ ഊഹകച്ചവടം വിലക്കിയിട്ടുള്ളത്. അതേസമയം അംഗീകൃത ഏജന്റുമാര്‍ വഴി ഓഹരി വിപണി നിക്ഷേപം നടത്തുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസമില്ലെന്നും ഇതേ സബ് റൂളില്‍ വിശദീകരിക്കുന്നു. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനും വിലക്കില്ല.
ഓഹരി സൂക്ഷിക്കുന്ന കാലാവധി അനുസരിച്ചാണ് നിക്ഷേപവും ട്രേഡിഗും രണ്ടും വ്യത്യാസപ്പെടുന്നുണ്ട്. ദീർഘകാല നേട്ടത്തിനായി ഓഹരികൾ വാങ്ങി ദീർഘനാൾ സക്ഷിക്കുന്നതാണ് നിക്ഷേപം. ഹ്രസ്വകാല നേട്ടത്തിനായി ദിവസമോ മാസങ്ങളോ മാത്രമാണ് ട്രേഡിഗിൽ ഓഹരി കൈവശം വെയ്ക്കുന്നത്.
ജോലി തെറിക്കുന്നത് എപ്പോൾ
ട്രേഡിംഗ് നടത്തുന്നൊരാൾക്ക് പെരുമാറ്റ ചട്ട ലംഘനത്തിന്റെ ഭാഗമായി പിഴയാണ് ഏറ്റവും ചുരുങ്ങിയ നടപടി. ചെയ്ത തെറ്റിന്റെ സ്വഭാവം അനുസരിച്ച് ഇൻക്രിമെന്റ് തടഞ്ഞു വെയ്ക്കുന്നത് മുതൽ സേവനത്തിൽ നിന്ന് പിരിച്ചു വിടുന്നത് വരെയുള്ള നടപടികളിലേക്ക് സർക്കാർ കടക്കും. ഇത്തരം സാഹചര്യത്തിൽ പെൻഷൻ പോലുള്ള വിരമിക്കൽ ആനുകൂല്യത്തെ ബാധിക്കില്ല. ഇതിനാൽ തന്നെ സർക്കാർ ജീവനക്കാർ ഊഹകച്ചവടത്തിൽ നിന്ന് മാറി നിൽക്കുന്നതാണ് ഉചിതം.
ചില വകുപ്പുകൾക്ക് പ്രത്യേക നിയന്ത്രണം
സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (കണ്ടക്ട്) ചട്ടം എല്ലാ സർക്കാർ ജീവനക്കാർക്കും വേണ്ടിയുള്ളതാണെങ്കിലും ചില വകുപ്പുകൾക്ക പ്രത്യേക ഇളവുകളുണ്ട്. നിയമത്തിലെ സെക്ഷൻ 40(2) ൽ ഈ നിയന്ത്രണങ്ങൾ പറയുന്നത്. വിപണിയുമായി നേരിട്ട് ബന്ധപ്പെടുന്ന സെബി, റിസർവ് ബാങ്ക് ജീവനക്കാർക്ക് നിയന്ത്രണങ്ങൾ ഉള്ളത്. ഐപിഒയിൽ നിക്ഷേപിക്കുന്നതിനും ഈ വിലക്കുണ്ട്. വില നിശ്ചയിക്കുന്നതുമായി തീരുമാനമെടുക്കുന്ന ജീവനക്കാര്‍ക്കാണ് കമ്പനികളുടെ പ്രാരംഭ ഓഹരി വിൽപനയില്‍ പങ്കെടുക്കാനാവില്ല.
ജീവനക്കാരന് പകരം മറ്റൊരാളെ ചുമതലപ്പെടുത്തുന്നതിനും വിലക്കുണ്ട്. കുടുംബാഗങ്ങളോ ജീവനകാരൻ ചുതമലപ്പെടുത്തിയ മറ്റൊരു വ്യക്തിയോ നിക്ഷേപിക്കുന്നതിനും നിയന്ത്രണമുണ്ട്. എന്നാൽ റവന്യു വകുപ്പ്, പോലീസ് തുടങ്ങിയ സാധാരണ വകുപ്പുകളിലെ ജീവനക്കാർക്ക് നിബന്ധനകളില്ല. ഇവർക്ക് ഐപിഒയിൽ പങ്കെടുക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
