പാൻ കാർഡുണ്ടോ? 5 ലക്ഷം ഉടൻ തന്നെ അക്കൗണ്ടിലെത്തും: എന്താണ് പാൻ കാർഡ് ലോൺ? ആർക്കെല്ലാം അപേക്ഷിക്കാം?

പാൻ കാർഡുണ്ടോ? എങ്കിൽ നിങ്ങളുടെ കീശ കാലിയാവില്ല. പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ എന്നത് ഇന്ത്യയിലെ ഏറ്റവും സുപ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ്. നികുതി ദായകർക്കു മാത്രമല്ല, ഇപ്പോൾ ഏതൊരു ഇന്ത്യൻ പൗരനും പാൻ പ്രധാനപ്പെട്ട രേഖയാണ്. ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യുന്നതും, പാൻ കാർഡും ബാങ്ക് അക്കൗണ്ടും ലിങ്ക് ചെയ്യുന്നതും എല്ലാം നിർബന്ധമാണ്.

നിങ്ങളുടെ പണ ഇടപാടുകൾ ശരിയായ രീതിയിൽ പൂർത്തീകരിക്കാൻ പാൻ കാർഡ് ആവശ്യമാണ്. എല്ലാ ബാങ്ക് അക്കൗണ്ടുകളുമായും പാൻ കാർഡ് നമ്പർ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്, ഇത് വായ്പ നൽകുന്നവർക്ക് കെ‌വൈ‌സിക്കായി പാൻ പരിശോധിക്കുന്നത് എളുപ്പമാക്കുന്നു. നിങ്ങൾ വ്യക്തി​ഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രഥമ രേഖയായി പാൻ കാർഡ് സമർപ്പിക്കാനും സാധിക്കും.

പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതോടെ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ പല തരത്തിലുള്ള നേട്ടങ്ങളും ഉറപ്പാക്കാം. ഈ കാരണങ്ങളാൽ പാൻ കാർഡ് ഉപയോ​ഗിച്ച് നിങ്ങൾക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. എന്നാൽ എത്ര രൂപ വരെ കിട്ടും? നിങ്ങൾക്ക് 5 ലക്ഷത്തിൻ്റെ ആവശ്യമുണ്ടെങ്കിൽ വെറും പാൻ കാർഡ് ഉപയോ​ഗിച്ചാൽ വായ്പ കിട്ടുമോ? വിശദമായി പരിശോധിക്കാം. അതിനു മുന്നേ ഓൺലൈനായി പാൻ കാർഡ് ലോൺ തിരഞ്ഞെടുക്കുമ്പോൾ ഓർമ്മിക്കേണ്ട കാര്യങ്ങൾ ഇതാ....

1. പാൻ കാർഡ് ലോണിന് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ പാൻ കാർഡും ആധാറും സമർപ്പിക്കണം.

2. പാൻ, ആധാർ കാർഡുകൾ എന്നിവ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

3. പാൻ കാർഡ് ഇന്ത്യയിലെ ഒരു സുപ്രധാന രേഖയാണ്. നിങ്ങൾ അത് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ, ഓൺലൈനായി വായ്പ ലഭിക്കുന്നതിൽ കാലതാമസം നേരിട്ടേക്കാം.

4. ഒരുപക്ഷേ നിങ്ങളുടെ ആധാർ കാർഡും പാൻ കാർഡും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, വായ്പാ അംഗീകാരം ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ലോൺ അനുവദിക്കും.

5. നിങ്ങൾക്ക് പാൻ കാർഡ് ഇല്ലെങ്കിൽ വ്യക്തിഗത വായ്പ ലഭിക്കാനുള്ള സാധ്യത ഗണ്യമായി കുറയും. അതായത് ഇന്ത്യയിൽ എവിടെ നിന്നും വായ്പ ലഭിച്ചെന്നു വരില്ല.

പാൻ കാർഡുണ്ടോ? 5 ലക്ഷം ഉടൻ തന്നെ അക്കൗണ്ടിലെത്തും: എന്താണ് പാൻ കാർഡ് ലോൺ?

ആവശ്യമുള്ള രേഖകൾ എന്തെല്ലാം?

5 ലക്ഷം രൂപയുടെ പാൻ കാർഡ് ലോണിനായി നിങ്ങൾ സമർപ്പിക്കേണ്ട രേഖകൾ ഇവയാണ് :

1. തിരിച്ചറിയൽ രേഖ: ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് എന്നിവയുടെ പകർപ്പുകൾ.

2. മേൽവിലാസ തെളിവ്: ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് എന്നിവയുടെ പകർപ്പുകൾ.

3. കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ആവശ്യമാണ്

4. ഫോം 16 രേഖയോടൊപ്പം ഏറ്റവും പുതിയ ശമ്പള സ്ലിപ്പുകൾ (രണ്ട് മാസത്തേക്കുള്ളത്) അല്ലെങ്കിൽ നിലവിലുള്ള തീയതിയുള്ള ശമ്പള സർട്ടിഫിക്കറ്റ് എന്നിവ നൽകേണ്ടി വരും.

പാൻ കാർഡ് ലോണിന്റെ സവിശേഷതകൾ എന്തെല്ലാം..?

1. അപേക്ഷാ പ്രക്രിയ കൂടുതൽ എളുപ്പമായിരിക്കും: 5 ലക്ഷം രൂപയാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ പാൻ കാർഡ് ലോണിന് അപേക്ഷിച്ചാൽ വളരെ വേ​ഗത്തിൽ വായ്പ അം​ഗീകരിച്ച് പണം ക്രെഡിറ്റാവും. മാത്രമല്ല ഈ പ്രക്രിയകളെല്ലാം ലളിതമായ രീതിയിൽ ആയിരിക്കും. ഓൺലൈൻ അപേക്ഷയ്ക്ക്, നിങ്ങൾ അടിസ്ഥാന വിവരങ്ങൾ സമർപ്പിക്കണം. മാത്രമല്ല ഇ-കെവൈസി പ്രക്രിയ ഒരു പാൻ കാർഡിന്റെ സഹായത്തോടെ പൂർത്തിയാക്കണം.

2. ഇൻസ്റ്റൻ്റായി വായ്പ അംഗീകരിക്കും: പാൻ കാർഡ് ഉപയോ​ഗിച്ച് ഒരു വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിച്ചാൽ ഇൻസ്റ്റൻ്റായി തന്നെ അംഗീകാരം ഉറപ്പാക്കാം. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ ഇത്തരം വായ്പകൾ സഹായകരമാവും. ആവശ്യ സമയത്ത് വേ​ഗം തന്നെ പണം കൈവശം ലഭിക്കും.

3. ആകർഷകമായ പലിശ നിരക്കുകൾ: വിപണിയിലെ ഏറ്റവും മികച്ച പലിശ നിരക്കുകൾ മനസിലാക്കിയ ശേഷം എല്ലാം താരതമ്യം ചെയ്യുക. അതിനു ശേഷം പാൻ കാർഡ് ലോണിനൊപ്പം മത്സരാധിഷ്ഠിത പലിശ നിരക്ക് നേടുക.

4. കുറഞ്ഞ രേഖകൾ: പാൻ കാർഡ് ലോണിന് അപേക്ഷിക്കുമ്പോൾ മറ്റു വായ്പകളേക്കാൾ വളരെ കുറഞ്ഞ രേഖകൾ മാത്രമേ ആവശ്യമുള്ളൂ. പ്രധാനമായും ഒരു പാൻ കാർഡും ആധാർ കാർഡും നൽകിയാൽ മതി.

5. ഫ്ലെക്സിബിൾ തിരിച്ചടവ് കാലാവധി: വായ്പ നൽകുന്നവർ ഒന്നിലധികം തിരിച്ചടവ് ഓപ്ഷനുകൾ നൽകുന്നു. ഇതിലൂടെ നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ച് സൗകര്യപ്രദമായ ഫ്ലെക്സിബിൾ തിരിച്ചടവ് കാലാവധികൾ തിരഞ്ഞെടുക്കാൻ സാധിക്കും.

പാൻ കാർഡ് ലോണിന് എങ്ങനെ അപേക്ഷിക്കാം?

  • ആദ്യം പാൻ കാർഡ് വഴി ഇൻസ്റ്റൻ്റ് വായ്പകൾ വാഗ്ദാനം ചെയ്യുന്ന ബാങ്ക് തിരഞ്ഞെടുക്കുക. നിങ്ങൾ ഇത്തരത്തിൽ ബാങ്കോ അല്ലെങ്കിൽ ഏത് ധനകാര്യ സ്ഥാപനം തിരഞ്ഞെടുത്താലും ആദ്യം പരി​ഗണിക്കേണ്ടത് അവർ വാ​ഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് , വായ്പ തുക, തിരിച്ചടവ് നിബന്ധനകൾ, ബാങ്കിന്റെ പ്രശസ്തി എന്നിവയാണ്.
  • ആദ്യ ഘട്ടത്തിനു ശേഷം നിങ്ങൾ തിരഞ്ഞെടുത്ത ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
  • ഓൺലൈൻ അപേക്ഷാ ഫോം തുറക്കാൻ, അപ്ലൈ നൗ" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ മൊബൈൽ നമ്പറും അതിലൂടെ ലഭിക്കുന്ന ഒടിപിയും നൽകുക.
  • അടുത്തതായി നിങ്ങളുടെ പേര്, പാൻ നമ്പർ, ജനനത്തീയതി, പിൻ കോഡ് എന്നിവ ഉപയോഗിച്ച് പാൻ കാർഡ് ലോൺ അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • "തുടരുക" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ഇനി എത്ര രൂപയാണ് വായ്പയായി ആവശ്യമുള്ളത് എന്നതിന് അനുസരിച്ച് വായ്പാ തുകയും ലോൺ വകഭേദവും നൽകുക: അതായത് ടേം, ഫ്ലെക്സി ടേം, ഫ്ലെക്സി ഹൈബ്രിഡ് എന്നിവ തിരഞ്ഞെടുക്കാം.
  • 6 മുതൽ 96 മാസം വരെയുള്ള ലോൺ കാലാവധി തിരഞ്ഞെടുത്ത് "തുടരുക" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • അപേക്ഷ അയയ്ക്കുന്നതിനുള്ള കെവൈസി വിവരങ്ങളെല്ലാം പൂരിപ്പിക്കുക.

ചെക്ക് ബൗൺസായോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ തകരും

പാൻ കാർഡ് ലോണിൻ്റെ യോ​ഗ്യത എന്താണ്?

5 ലക്ഷം രൂപയുടെ പാൻ കാർഡ് ലോൺ ലഭിക്കുന്നതിന്, താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കണം:

  • വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തി ഒരു ഇന്ത്യൻ പൗരനായിരിക്കണം.
  • അപേക്ഷകന്റെ പ്രായം 21 നും 60 നും ഇടയിൽ ആയിരിക്കണം.
  • അപേക്ഷകന് പാൻ കാർഡ് ഉണ്ടായിരിക്കണം.
  • അപേക്ഷകന് നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കണം.
  • അപേക്ഷകന് സ്ഥിരമായ വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണം.
  • അപേക്ഷകൻ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തിയോ അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നയാളോ ആയിരിക്കാം.

കടം-വരുമാന അനുപാതം പരിധിക്ക് താഴെയായിരിക്കണം. അതായത് പ്രതിമാസ തിരിച്ചടവുകൾ പ്രതിമാസ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനത്തിൽ വർദ്ധിക്കരുത്. അതിനാൽ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ തിരിച്ചടവ് ശേഷി തിരിച്ചറിയണം. അമിതമായി വായ്പ എടുത്ത് മതിയായ സാമ്പത്തിക സ്രോതസ്സ് ഇല്ലെങ്കിൽ വലിയ ബാധ്യതകളിലേക്ക് നയിച്ചേക്കാം.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X