താരമ്യേന സുരക്ഷിതമായ നിക്ഷേപം എന്ന നിലയ്ക്കാണ് പോസ്റ്റ് ഓഫീസ് പദ്ധതികള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നത്. നികുതി ലാഭിക്കാനും പലരും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ തിരഞ്ഞെടുക്കുന്നുണ്ട്. ചില പദ്ധതികള്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്ക് 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. ഈ നികുതി ഇളവ് കൂടാതെ സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കാത്ത പദ്ധതികളും പോസ്റ്റ് ഓഫീസിലുണ്ട്. ഇവ ഏതൊക്കെയാണെന്ന് വിശദമായി നോക്കാം.
എന്താണ് സ്രോതസില്‍ നിന്നുള്ള നികുതി
സ്രോതസില്‍ നിന്നുള്ള നികുതി അഥവാ ടിഡിഎസ് നികുതി പിരിവ് മാര്‍ഗമാണ്. ശമ്പളം, പലിശ, വാടക, കമ്മീഷന് തുടങ്ങിയ ഘട്ടങ്ങളില്‍ ഇടപാട് നടക്കുമ്പോള്‍ തന്നെ നികുതി ഈടാക്കാന്‍ സ്രോതസിൽ നിന്നുള്ള നികുതി ഉപയോഗിക്കുന്നത്. കുറച്ച നികുതി നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുകയും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് അവരുടെ മൊത്തം നികുതി ബാധ്യതയുമായി ക്രമീകരിക്കുകയും ചെയ്യും.
ഈടാക്കിയ നികുതി അധികമാണെങ്കിൽ ആദായ നികുതി റിട്ടേൺ സമർപ്പിച്ച് റീഫണ്ട് നേടാൻ സാധിക്കും. സാധാരണ ഗതിയിൽ 10 ശതമാനമാണ് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്ന നിരക്ക്. പാൻ കാർഡ് ഇല്ലാത്തവരാണെങ്കിൽ 20 ശതമാനമാണ് നിരക്ക്. സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കാത്ത പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

പബ്ലിക്ക് പ്രൊവിഡിന്റ് ഫണ്ട്
പബ്ലിക്ക് പ്രൊവിഡിന്റ് ഫണ്ട് നിക്ഷേപങ്ങള്‍ പൂര്‍ണമായും നികുതി മുക്തമാണ്. നിക്ഷേപിക്കുന്ന തുകയ്ക്ക് 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. 1.50 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ സാധിക്കുന്ന പരമാവധി തുക. പലിശ വരുമാനത്തിനും നികുതി നല്‍കേണ്ട. ഇതിനാല്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കില്ല.
നാഷണല്‍ സേവിംഗ്സ് സ്കീം
നാഷണല്‍ സേവിംഗ്സ് സ്കീം നിക്ഷേപത്തില്‍ 1.50 ലക്ഷം രൂപ വരെ സെക്ഷന്‍ 80സി പ്രകാരം നികുതി ഇളവുണ്ട്. എന്നാല്‍ പലിശയ്ക്ക് സ്രോതസില്‍ നിന്ന് നികുതി ഈടാക്കില്ല. സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് നാഷണല്‍ സേവിംഗ്സ് സ്കീമിന്റെ ഗുണമാണിത്.
കിസാന്‍ വികാസ് പത്ര
കിസാന്‍ വികാസ് പത്ര നിക്ഷേപത്തിലെ പലിശ വരുമാനം മൊത്ത വരുമാനത്തിനൊപ്പം ചേര്‍ത്ത് നികുതി ഈടാക്കും. എന്നാല്‍ നിക്ഷേപം കാലാവധിയെത്തി പിന്‍വലിക്കുന്ന സമയത്ത് സ്രോതസില്‍ നിന്നുള്ള നിരതി ഈടാക്കില്ല. നിക്ഷേപത്തിന് 80സി പ്രകാരമുള്ള നികുതി ഇളവും ലഭിക്കില്ല.
മഹിള സമ്മാന്‍ സേവിംഗ്സ് സ്കീം
മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീമില്‍ 2.50 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപം. 7.50 ശതമാനമാണ്പലിശ നിരക്ക്. അതിനാല്‍ സാമ്പത്തിക വര്‍ഷത്തില്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കാനുള്ള പരിധിയായ 40,000 രൂപയില്‍ കുറവാണ് പലിശ ലഭിക്കുന്നത്. മുതിര്‍ന്ന പൗൗരന്മനാരാണെങ്കില് 50,000 രൂപ വരെയാണ് ഇളവ്. സ്ത്രീകൾക്ക് മാത്രമായുള്ള പദ്ധതിയാണിത്.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
മുതിർന്ന പൗരന്മാർക്ക് മാത്രമായുള്ള നിക്ഷേപമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. സാമ്പത്തിക വർഷത്തിൽ പലിശ വരുമാനം 50,000 രൂപയിൽ കൂടിയാൽ മാത്രമെ ടിഡിഎശ് ഈടാക്കുകയുള്ളൂ. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപം കൂടിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
സാമ്പത്തിക വർഷത്തിൽ പലിശ വരുമാനം 40,000 രൂപയിൽ കൂടിയാൽ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിന്ന് നികുതി ഈടാക്കും. മറ്റ് നികുതി ഇളവുകളൊന്നും പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് ലഭിക്കുന്നില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
