കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു തന്നെയാണുള്ളത്. ചൊവ്വാഴ്ച പവന് 72 രൂപ കുറഞ്ഞ് 44,680 രൂപയിലാണ് കേരളത്തിലെ സ്വര്‍ണ വില. ഗ്രാമിന് 9 രൂപ കുറഞ്ഞ് 5,594 രൂപയായി. സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വിലയായ പവന് 45,320 രൂപയില്‍ നിന്ന് ചെറിയ വ്യത്യാസം മാത്രമാണ് ഇന്ന് സ്വര്‍ണ വിലയിലുള്ളത്. അതേസമയം, വിവാഹ സീസൺ, അക്ഷയ തൃതീയ ആഘോഷ സീസണായിട്ടും വിപണിയിൽ കാര്യമായ ഡിമാന്റില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.
ഈ വാരത്തില്‍ അവസാന ദിവസമാണ് അക്ഷയ തൃതിയ. ഏപ്രിൽ 22 ന് അക്ഷയ തൃതീയ ദിവസം സ്വര്‍ണം വാങ്ങാന്‍ പ്രധാന്യമുള്ള ദിവസമായാണ് വിശ്വാസികൾ കാണുന്നത്. എന്നിട്ടും വിപണിയില്‍ തിരിക്കില്ലാ എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അക്ഷയ തൃതീയയില്‍ സ്വര്‍ണവില ഉയര്‍ന്നതോടെ ആഭരണ വില്പനയെ ബാധിക്കുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ സിഇഒ (ഇന്ത്യ) പിആർ സോമസുന്ദരം പറഞ്ഞു.
പഴയ സ്വർണാഭരണങ്ങൾ മാറ്റിയെടുക്കുന്നതും സ്വർണ നാണയങ്ങളും ആഭരണങ്ങള്‍ക്കുള്ള ബാറുകളും മാറ്റിയെടുക്കുന്നതുമാണ് ഈ അക്ഷയ തൃതീയയില്‍ വർധിക്കുമെന്നാണ് ഇന്ത്യന്‍ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ ദേശീയ വക്താവ് കുമാര്‍ ജെയിന്‍ പറയുന്നത്.

ഓഫറുകൾ
കോവിഡിന് ശേഷം സജീവമായ 2022 ൽ 2,250 കോടി രൂപയുടെ വില്പനയാണ് കേരളത്തിൽ അക്ഷയ തൃതിയയിൽ നടന്നത്. ഈ വർഷം ഇത് മറികടന്ന് 3,000 കോടി രൂപയിലധികം എത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. ഇതിനായി നിരവധി ജുവലറികൾ സ്വർണം, വെള്ളി, വജ്രാഭരണങ്ങൾ എന്നിവയ്ക്ക് ഓഫറുകൾ നൽകുന്നുണ്ട്. ഇത് എന്തൊക്കെയാണെന്ന് നോക്കാം.
ജോയ് ആലുക്കാസ്
10,000 രൂപയോ അതിൽ കൂടുതലോ വിലയുള്ള വെള്ളി ആഭരണങ്ങൾ വാങ്ങുന്നതിന് ജോയ് ആലുക്കാസ് 500 രൂപയുടെ സമ്മാന വൗച്ചർ നൽകും. 50,000 രൂപയോ അതിൽ കൂടുതലോ വിലയുള്ള സ്വർണ, വജ്രാഭരണങ്ങൾ വാങ്ങുന്നതിന് യഥാക്രമം 1,000 രൂപയും 2,000 രൂപയും ഗിഫ്റ്റ് വൗച്ചറുകളുമാണ് ജോയ് ആലുക്കാസിന്റെ ഓഫറുകൾ. ഇന്ത്യയിലെ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും വെബ്‌സൈറ്റിലും ഈ ഓഫർ ലഭിക്കും. 2023 ഏപ്രിൽ 23 വരെയാണ് ഓഫർ കാലാവധി.
തനിഷ്ക്
ഇന്ത്യയിലെ പ്രമുഖ ജുവലറി ബ്രാൻഡായ തനിഷ്ക് അക്ഷയ തൃതിയ പ്രമാണിച്ച് പണിക്കൂലിയിലാണ് ഇളവ് നൽകുന്നത്. അക്ഷയ തൃതീയ പ്രമാണിച്ച് തനിഷ്‌ക് സ്വർണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും പണിക്കൂലിക്ക് മുകളിൽ 20 ശതമാനം വരെ കിഴിവ് നൽകുന്നു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് 30,000 രൂപയുടെ ഓരോ പർച്ചേസിനും 100 മില്ലിഗ്രാമിന് തുല്യമായ സ്വർണ നാണയം സമ്മാനമായി നൽകും. വജ്രം, രത്നം, പോൾക്കി ഡിസൈനുകൾക്ക് 250 മില്ലിഗ്രാം സ്വർണ നാണയം ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്ക് ഓരോ വാങ്ങലിനും 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഓഫർ 2023 ഏപ്രിൽ 23 വരെ ബാധകമാണ്.
ഭീമ ജുവലേഴ്സ്
സ്വർണത്തിന് ഗ്രാമിന് 650 രൂപ കിഴിവും പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ ഗ്രാമിന് 100 രൂപ ഇളവും ലഭിക്കും. പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവും ഭീമ നൽകുന്നു. ഉപഭോക്താക്കൾക്ക് ജുവലറിയുടെ വെബ്സൈറ്റിലും ഓഫറുകൾ നേടാൻ സാധിക്കും. 10,000 രൂപയുടെ ഓരോ വാങ്ങലിനും 1,000 രൂപ കിഴിവ് നേടാം. 25,000 രൂപയുടെ ഓരോ വാങ്ങലിനും സൗജന്യ സ്വർണ നാണയം ലഭിക്കും. ഓഫറുകൾ ഏപ്രിൽ 14 മുതൽ ഏപ്രിൽ 23 വരെയാണ് ലഭിക്കുക.


Click it and Unblock the Notifications