പെട്ടന്ന് പണത്തിന് അത്യാവശ്യം വന്നാൽ വായ്പ തന്നെയാണ് ആശ്രയം. ബാങ്കിലും ധനകാര്യ സ്ഥാപനങ്ങളിലും വായ്പ ലഭിക്കാൻ കടലാസ് പണികൾ തീർന്ന് സമയം കുറെയുടുക്കും. ഇവിടെ നിന്നാണ് പലരും നിയമപരമല്ലാത്ത വായ്പകളെ ആശ്രയിക്കുന്നത്. പെട്ടന്നുള്ള ആവശ്യത്തിന് പെട്ടന്നു തന്നെ വായ്പ തരുന്ന രീതി ബാങ്കുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇത് അനുസരിച്ച് ആധാർ കാർഡുമായി ചെന്ന് ലക്ഷങ്ങൾ വ്യക്തിഗത വായ്പ വാങ്ങാം. ഇതിന് ചില നിബന്ധനകൾ ബാങ്കുകൾ മുന്നോട്ട വെച്ചിട്ടുണ്ട്. ക്രെഡിറ്റ് സ്കോർ, ജോലി, മാസ വരുമാനം എന്നിവ വിലയിരുത്തിയാണ് ആധാർ കാർഡ് വഴി വായ്പ ലഭിക്കുക. ഇതിന് ആരൊക്കെ യോഗ്യരാണെന്ന് നോക്കാം.
ഇതാണ് ആ മന്ത്രിക നമ്പർ
ആധാർ വഴി വായ്പ ലഭിക്കുന്നതിന് കടമ്പകൾ ഒരുപാടില്ലെന്ന് പറയാം. 24 മണിക്കൂറിനുള്ളിൽ വായ്പ ലഭിക്കും.ഇത്തരത്തില്‍ വായ്പ ലഭിക്കുന്നതിന് ക്രെഡിറ്റ് സ്കോര്‍ പ്രധാനഘടകമാണ്. 750ന് മുകളില്‍ ക്രെഡിറ്റ് സ്കോറുള്ള വ്യക്തികൾക്കാണ് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വായ്പ നേടാന്‍ സാധിക്കുക. 21 വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വായ്പയ്ക്ക് യോഗ്യത. ജോലി സംബന്ധിച്ചും ചില നിബന്ധനകളുണ്ട്. മാസ ശമ്പളമായ കുറഞ്ഞത് 25,000 രൂപ നേടുന്ന വ്യക്തിക്കൾക്കാണ് ആധാർ കാർഡ് ഉപയോഗിച്ച് പെട്ടന്നുള്ള വായ്പ അനുവദിക്കുക. ജോലിയിൽ കുറഞ്ഞത് 2 വര്‍ഷ പ്രവൃത്തി പരിചയവും നിലവിലെ കമ്പനിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയായവര്‍ക്കും അപേക്ഷ സമർപ്പിച്ച് വായ്പ വാങ്ങാം.
എത്ര തുക വരെ വായ്പ
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 10,000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ആധാര്‍ കാര്‍ഡ് വഴി വായ്പ അനുവദിക്കുന്നുണ്ട്. ഇതിന്റെ തിരിച്ചടക്കൽ കാലാവധി 1 വർഷം മുതൽ 5 വർഷം വരെയാണ്. ചില ബാങ്കുകള്‍ 72 മാസത്തേക്കും തിരിച്ചടവ് കാലാവധി നൽകുന്നുണ്ട്. കാലവധിക്ക് മുൻപ് വായ്പ അടച്ചു തീർക്കാൻ ഉദ്യേശിക്കുന്നവർക്ക് ബാക്കിയുളള തുകയുടെ 4 ശതമാനം വരെ ചാർജ് ഈടാക്കും. ഇത് ബാങ്കുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും. പ്രൊസസിംഗ് ഫീ ആയി ആകെ വായ്പയുടെ 2 ശതമാനം ഈടാകകും. സ്വകാര്യ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും 10.5 ശതമാനം മുതൽ പലിശയാണ് വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്നത്. 8.35 ശതമാനം മുതൽ പൊതുമേഖലാ ബാങ്കുകൾ വായ്പയ്ക്ക് പലിശ ഈടാക്കുന്നുണ്ട്.
എങ്ങനെ വ്യക്തിഗത വായ്പ നേടാം
ബാങ്ക് വെബ്സൈറ്റ് വഴി വായ്പയ്ക്ക് അപേക്ഷിക്കാം. ബാങ്ക് മൊബൈല്‍ ആപ്പ് വഴിയും വായ്പ അപേക്ഷ സമര്‍പ്പിക്കുന്നതാണ്. വെബ്സൈറ്റില്‍ കയറി മാസ വരുമാനം, ജോലി, നിലവിലെ താമസ സ്ഥലം, മൊബാല്‍ നമ്പര്‍, എന്നിവ നൽകണം. ആധാര്‍ കാര്‍ഡ് കോപ്പിയും ബാങ്ക് സ്റ്റേറ്റ്മെന്റും മറ്റു ബാങ്ക് ആവശ്യപ്പെടുന്ന രേഖകളും നൽകണം. വ്യക്തിഗത വായ്പ പ്ലാന്‍ തിരിഞ്ഞെടുക്കുക. വായ്പ തുക തിരഞ്ഞെടുക്കണം, ബാങ്ക് വിവരങ്ങൾ പരിശോധിച്ച് ബാങ്ക് വായ്പ അനുവദിക്കും.
ആധാർ കാർഡ് ഉപയോഗിച്ചാണ് കെവൈസി നടപടികൾ പൂർത്തിയാക്കുക. സാധാരണയായി വയസ്, ജോലി, വരുമാനം സിബില്‍ സ്കോർ എന്നിവയാണ് ബാങ്കുകൾ ആവശ്യപ്പെടുക. മികച്ച സാമ്പത്തിക പ്രൊഫൈല്‍ ആണെങ്കില്‍ കുറഞ്ഞ രേഖകള്‍ മാത്രമെ ആവശ്യമുള്ളു. ഉയർന്ന ക്രെഡിറ്റ് സ്കോര്‍, സ്ഥിരതയാര്‍ന്ന വരുമാന മാര്‍ഗം, വായപയും വരുമാനം തമ്മിലുള്ള അനുപാതം എന്നിവ മികച്ച സാമ്പത്തിക പ്രൊഫൈലിന് വേണ്ട കാര്യമങ്ങളാണ്. വിവിധ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ആധാര്‍ വഴി വായ്പ അനുവദിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് കൊടക് മഹീന്ദ്രാ ബാങ്ക് എന്നിവയാണ് മുൻനിരയിൽ.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications