കയ്യിലുള്ള തുകയ്ക്ക് പലിശ ലഭിക്കുന്നതിനൊപ്പം മാസത്തിലെ ചെലവുകൾക്ക് ഉപയോഗിക്കാനും സാധിച്ചാൽ നിക്ഷേപകർക്ക് വലിയ ആശ്വാസമാകും. മാസ വരുമാനത്തിന് പല വഴികളുണ്ടെങ്കിലും ബാങ്ക് നിക്ഷേപങ്ങളോളം സുരക്ഷിതത്വം പലയിടത്തും ലഭിക്കുന്നില്ലെന്നതാണ് സത്യം. ഓഹരി വിപണിയിൽ ട്രേഡിംഗ് വഴി നല്ലൊരു സംഖ്യ ഉണ്ടാക്കാൻ സാധിക്കുമെങ്കിലും നഷ്ട സാധ്യത ഉയർന്നതാണ്. ഇത്തരത്തിലുള്ള സമയത്ത് രാജ്യത്തെ പ്രധാന ബാങ്കുകളിലെ മാസ വരുമാന പദ്ധതികൾ നോക്കുന്നതാണ് ഉചിതം.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആകര്‍ഷകമായ നിരവധി പ്ലാനുകള്‍ നിക്ഷേപകര്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലൊന്നാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം. ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസത്തില്‍ നിശ്ചിത തുക കാലാവധിയോളം ലഭിക്കും എന്നതാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിന്റെ പ്രത്യേകത. പദ്ധതിയുടെ മറ്റു വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീം
എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമില്‍ മിക്ഷേപിച്ച തുകയുടെ വിഹിതവും പലിശയും ചേര്‍ത്താണ് മാസത്തില്‍ ആന്യുറ്റി തുക അനുവദിക്കുക. ഇത് കാലാവധിയോളം ലഭിക്കും. ഇതിനാല്‍ നിക്ഷേപം അവസാനിക്കുന്ന സമയത്ത് നിക്ഷേപം തിരികെ ലഭിക്കില്ല. മാസത്തിൽ ആന്യുറ്റിയായി തുക സ്വീകരിക്കുന്നതിനാൽ കാലാവധിയിൽ നിക്ഷേപം മുഴുവനായി സ്വീകരിച്ചിട്ടുണ്ടാകും.
എസ്ബിഐ അക്കൗണ്ടുള്ള ആര്‍ക്കും എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമില്‍ ചേരാനാകും. രാജ്യത്ത് താമസക്കാരനായ, പ്രായപൂര്‍ത്തിയാവാത്തവര്‍ക്കും പദ്ധതിയില്‍ ചേരാം. ഒറ്റയ്ക്കോ ഒന്നിലധികം പേര് ചേര്‍ന്നോ എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമില്‍ നിക്ഷേപിക്കാം. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഈ പദ്ധതിയില്‍ ചേരാനാകില്ല.
കാലാവധി
36, 60, 84 120 മാസത്തേക്കാണ് എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിന്റെ കാലാവധി. നിക്ഷേിക്കാനുള്ള തുക പരമാവധി തുക കാലവധി അനുസരിച്ച് വ്യത്യാസപ്പെടും. മാസത്തിൽ ലഭിക്കുന്ന കുറഞ്ഞ ആന്യുറ്റി തുക 1,000 രൂപയാണ്. 5 വര്‍ഷത്തേക്ക് കുറഞ്ഞ ആന്യുറ്റിയായ 1,000 രൂപ ലഭിക്കാന്‍ 60,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. 3 വർഷത്തേക്ക് 36,000 രൂപ നിക്ഷേപിച്ചാൽ മാസത്തിൽ 1,000 രൂപ ലഭിക്കും. എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
പലിശ നിരക്ക്
പദ്ധതിയുടെ പലിശ നിരക്ക് എസ്ബിഐ ടേം ഡെപ്പോസിറ്റിന് നല്കുന്ന പലിശ നിരക്കിന് തുല്യമായിരിക്കും. 36 മാസത്തിന് മുകളിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐയിൽ 6.25 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന നിരക്കായ 7.25 ശതാമാനം വരെയും പലിശ ലഭിക്കും.
നിക്ഷേപം ആരംഭിച്ച ദിവസം കണക്കാകിയാണ് മാസത്തില്‍ തുക ലഭിക്കുക. 29,30,31 തീയതികളിലാണ് വരുന്നതെങ്കില്‍ തൊട്ടടുത്ത മാസത്തിലെ ഒന്നാം തീയതി പണം നല്‍കും. നിക്ഷേപിച്ച തുകയില്‍ നിന്ന് 75 ശതമാനം വരെ വായ്പ, ഓവര്‍ ഡ്രാഫ്റ്റ് സൗകര്യമുണ്ട്. വായ്പയെടുത്തവരാണെങ്കില്‍ മാസത്തില്‍ ലഭിക്കുന്ന ആന്യുറ്റി വായ്പയിലേക്ക് മാറ്റും.
നേരത്തെ പിൻവലിക്കാം
15 ലക്ഷം രൂപ വരെയുള്ള നിക്ഷേപം കാലാവധി എത്തുന്നതിന് മുന്‍പ് പിന്‍വലിക്കാം. നേരത്തെയുള്ള പിന്‍വലിക്കലുകള്‍ക്ക് ടേം ഡെപ്പോസിറ്റിന് ഈടാക്കുന്ന പിഴ ബാധകമാകും. അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ ഉപാധികളില്ലാതെ പിന്‍വലിക്കല്‍ അനുവദിക്കും. എസ്ബിഐ ആന്യുറ്റി ഡെപ്പോസിറ്റ് സ്കീമിലെ പലിശയ്ക്ക് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. ഇതിനാല്‍ പാന്‍ കാര്‍ഡ് വിവരങ്ങളും ആവശ്യക്കാര്‍ ഫോം 15ജി, 15എച്ച് ഫോമുകളും സമര്‍പ്പിക്കേണ്ടതാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications