ഒറ്റത്തവണ നിക്ഷേപത്തില്‍ മാസ വരുമാനം നൽകുന്ന എസ്ബിഐ, പോസ്റ്റ് ഓഫീസ് പദ്ധതികൾ; ഏതാണ് മെച്ചം

മാസ വരുമാനം ലഭിക്കുന്ന പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്. മാസത്തില്‍ ചെലവുകളെ നേരിടാന്‍ നല്ലൊരു തുക ലഭിക്കുന്നു എന്നതാണ്് നിക്ഷേപം തിരഞ്ഞെടുക്കുന്നവര്‍ പരിഗണിക്കുന്ന ആദായ ഘടകം.നിക്ഷേപിച്ച പണത്തിനുള്ള സുരക്ഷിതത്വം, മാസത്തില്‍ പലിശ വരുമാനം ലഭിക്കുമെന്ന ഇറപ്പ് എന്നിവ അധിക നേട്ടമാണ്. പോസ്റ്റ് ഓഫീസിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും മികച്ച മന്ത്‌ലി ഇന്‍കം സ്‌കീമുകള്‍ ലഭിക്കുന്നുണ്ട്. ഇവയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള പോസ്റ്റ് ഓഫീസ് ലഘു സന്രാജ്യ പദ്ധതികളിലൊന്നാണ്
പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം. മാസത്തില്‍ നിശ്ചിത വരുമാനം ലഭിക്കാന്‍ ഈ പദ്ധതി വഴി സാധിക്കും. പദ്ധതിയുടെ പലിശ നിരക്ക് സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദങ്ങളിലുമായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കും.

ഇക്കാലയളവില്‍ സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള ആദായത്തിന് അടിസ്ഥാനമായാണ് പലിശ നിരക്ക് കണക്കാക്കുന്നത്. 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ ജൂലായ്- സെപ്റ്റംബര്‍ പാദത്തിലെ പലിശ നിരക്ക് 6.6 ശതമാനമാണ്.

പോസ്റ്റ് ഓഫീസ്

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീമില്‍ നിക്ഷേിക്കുന്നത് വഴി നികുതിയിളവ് ലഭിക്കില്ല. പത്ത് വയസില്‍ കൂടുതല്‍ പ്രായമുള്ള ഏതൊരാള്‍ക്കും പദ്ധതിയില്‍ നിക്ഷേപിക്കാം. 5 വര്‍ഷമാണ് പദ്ധതി കാലാവധി. 60 മാസവും വരുമാനം ഉറപ്പിക്കാന്‍ സാധിക്കും. 1,000 രൂപ മുതല്‍ 4.5 ലക്ഷം വരെയാണ് വ്യക്തിഗത അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. സംയുക്ത അക്കൗണ്ടില്‍ 9 ലക്ഷം വരെ നിക്ഷേപിക്കാം.

എസ്ബിഐ

എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ മന്ത്‌ലി ഇന്‍കം പദ്ധതിയാണ് എസ്ബിഐ ആന്വുറ്റി ഡെപ്പോസിറ്റ് സ്‌കീം. ഒറ്റത്തവണ നിക്ഷേപം നടത്തുന്നത് വഴി പലിശയും ചേര്‍ത്ത് നിക്ഷേപം മാസത്തില്‍ തിരിച്ചു നല്‍കുന്നതാണ് പദ്ധതി. മുതലും പലിശയും ചേര്‍ത്താണ് മാസത്തില്‍ ലഭിക്കുക.

3, 5, 7, 10 വര്‍ഷ കാലയളവില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. നിക്ഷേപകന്‍ മരണപ്പെട്ടാല്‍ ഉപാധികളില്ലാതെ കാലാവധിക്ക് മുന്‍പ് പണം പിന്‍വലിക്കാം. മൂന്ന് വർഷത്തെ പദ്ധതിയിൽ ചേരുന്നയാൾ കുറഞ്ഞത് 25,000 രൂപ എസ്ബിഐ ആന്വിറ്റി പദ്ധതിയില്‍ നിക്ഷേപിക്കണം. എന്നാൽ ഉയർന്ന നിക്ഷേപത്തിന് പരിധിയില്ല.

എസ്ബിഐ  ആന്വുറ്റി

എസ്ബിഐ ആന്വുറ്റി നിക്ഷേപത്തിൽ മൂന്ന് വർഷത്തേക്കുള്ള നിക്ഷേപങ്ങൾക്ക് 5.45 ശതമാനം പലിശയാണ് നൽകുന്നത്. 60 വയസ് കഴിഞ്ഞ നിക്ഷേപകർക്ക് 5.95ശതമാനം പലിശ ലഭിക്കും. 5 വർഷത്തിനും 10 വർഷത്തിനും ഇടയിലുള്ള നിക്ഷേപത്തിന് സാധാരണക്കാർക്ക് 5.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.30 ശതമാനവുമാണ് പലിശ ലഭിക്കുക. എസ്ബിഐ ജീവനക്കാർക്കും പെൻഷൻകാർക്കും 1 ശതമാനം ഉയർന്ന നിരക്ക് ലഭിക്കും.

കാല്‍ക്കുലേറ്റര്‍

കാല്‍ക്കുലേറ്റര്‍

പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിൽ നിന്ന് പരമാവധി മാസത്തിൽ നേടാൻ സാധിക്കുന്ന തുക 4,950 രൂപയാണ്. ജോയിന്റ് അക്കൗണ്ടില്‍ ഒന്‍പത് ലക്ഷം നിക്ഷേപിച്ചാലാണ് ഈ തുക മാസത്തിൽ നേടാൻ സാധിക്കുക. 6.6 ശതമാനം നിരക്കില്‍ വര്‍ഷം 59,400 രൂപ പലിശയായി ലഭിക്കും. വ്യക്തി​ഗത അക്കൗണ്ടിൽ പരമാവധി നിക്ഷേപമായ 4.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 2,475 രൂപയായിരിക്കും മാസന്തോറും ലഭിക്കുക.

എസ്ബിഐ ആന്വുറ്റി നിക്ഷേപത്തിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഇതിനാൽ നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ച് മാസം വരുമാനം ലഭിക്കും. എസ്ബിഐ ആന്വുറ്റി പദ്ധതിയിൽ മാസത്തിൽ ലഭിക്കുന്ന ചുരുങ്ങിയ തുക 1000 രൂപയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X