പരസ്പരം വായ്പ വാങ്ങിയാണ് സുഹൃത്തുക്കള്‍ പെട്ടന്നുള്ള പണത്തിന്റെ ആവശ്യങ്ങള്‍ തീര്‍ക്കുന്നത്. ബന്ധത്തിന്റെ പേരില്‍ കൊടുക്കുന്ന ഇത്തരം വായ്പകള്‍ സമയത്ത് തിരിച്ചു നല്‍കിയാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ വായ്പ നല്കി വരുമാനമുണ്ടാക്കിയാലോ. പറയുന്നത് ബ്ലേഡ് കമ്പനി നടത്താനല്ല.നിയമപരമായി രാജ്യത്ത് നടക്കുന്ന ഒരു നിക്ഷേപ രീതിയെ പറ്റിയാണ്.
വായ്പ നല്കാന് ശേഷിയും താല്പര്യമുണ്ടെങ്കില് പിയര്‍ ടു പിയര്‍ (പി2പി) ലെന്‍ഡിംഗ് മികച്ച ഓപ്ഷനാണ്. വായ്പ ആവശ്യമുള്ളവര്‍ക്കും വായ്പ നല്കാന് തയ്യാറായവര്‍ക്കും ചേരാവുന്ന ഓണ്‍ലൈന്‍ സംവിധനമാണ് പിയര്‍ ടു പിയര്‍ ലെന്‍ഡിംഗ്.
നിക്ഷേപ മാർഗം
വായ്പ നൽകി തിരിച്ചടവിലൂടെ ലാഭമുണ്ടാക്കാവുന്ന നിക്ഷേപ മാർഗമാണിത്. നിങ്ങളുടെ നിക്ഷേപം പി2പി ലെൻഡിംഗ് കമ്പനികൾ ഓൺലൈനായി ആപ്പ് വഴി ആവശ്യക്കാർക്ക് നൽകും. ഇതിന്റെ തിരിച്ചടവിലൂടെയാണ് ലാഭം ഉണ്ടാക്കുന്നത്. പി2പി ലെന്‍ഡിംഗില്‍ വായ്പ വാങ്ങുന്നയാളുടെ സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്നതിന് അനുസരിച്ച് ഓട്ടോമേറ്റഡ് ക്രെഡിറ്റ് അപ്രൈസല്‍ സിസ്റ്റം വഴിയാണ് പലിശ കണക്കാക്കുക. ഈടില്ലാതത വ്യക്തിഗത വായ്പകളാണ് ലഭിക്കുക. ഇതിനാല്‍ വായ്പ സ്വീകരിക്കുന്നയാളെ പറ്റി പരിശോധനകളുണ്ടാകും.
പി2പി ലെന്‍ഡിംഗ് പ്ലാറ്റ്ഫോമുകള് പൂര്‍ണമായും റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലുള്ളവയാണ്. 18 വയസ് പൂര്‍ത്തിയായ, ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും ഉള്ളവര്‍ക്ക് പി2പി രംഗത്ത് വായ്പ നല്‍കാം. നിക്ഷേപകന്റെ പണം ഒന്നിലധികം വായ്പകാര്ക്കായി വിഭജിച്ച് ചെറിയ തുക നല്‍കുകയാണ് ചെയ്യുന്നത്. ഇതുവഴി നിക്ഷേപകര്‍ക്ക് തങ്ങളുടെ പണം വൈവിധ്യവത്കരിക്കാനാകും. പൂര്‍ണമായും ഓണ്‍ലൈനിലൂടെയാണ് പി2പി വായ്പ രംഗം പ്രവര്‍ത്തിക്കുന്നത്.
എങ്ങനെ ആരംഭിക്കാം
നിലവില്‍ നിരവധി പി2പി ലെന്‍ഡിംഗ് പ്ലാറ്റ്ഫോമുകൾ രാജ്യത്തുണ്ട്. ഇവയിലെതെങ്കിലും ഒന്നില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് നിക്ഷേപകൻ ആദ്യം വേണ്ടത്. വ്യക്തിഗത വിവരങ്ങള്‍ നല്കിയ ശേഷം പാന്‍ കാര്‍ഡിന്റെയും മേല്‍വിലാസം തെളിയിക്കുന്ന രേഖകളുടെ കോപ്പിയും നല്‍കണം. നിക്ഷേപകന്റെ അക്കൗണ്ട് ആരംഭിച്ചാല്‍ ഇടാപാടുകള്‍ നടത്താനാകും. 500-1000 രൂപയ്ക്കും ഇടയിലുള്ള ഒരു തുക രജിസ്ട്രേഷന് ഫീസ് ഈടാക്കും.
നിങ്ങളുടെ നിക്ഷേപക പ്രൊഫൈലും P2P പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്യും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഓഫറുകള്‍ സ്വീകരിക്കുന്നത്. വായ്പ സംബന്ധിച്ച് നിക്ഷേപകന് വായ്പകാരന് പ്രൊപ്പോസല്‍ നല്‍കാം. വിവിധ വായ്പകാര്‍ക്ക് പണം നല്കാന് സാധിക്കും. വായ്പകാരന്റെ ആകെ ലോണ്‍ ആവശ്യകതയുടെ 20 ശതമാനം വരെ തുക നിക്ഷേപകന് നല്‍കാം. വായ്പ നല്കാന് തീരുമാനമായാല്‍ വായ്പകാരന് സമര്‍പ്പിച്ച രേഖകള്‍ നിക്ഷേപകരന് പരിശോധിക്കാം. ഇതിന് ശേഷം ഇരുവരും വായ്പ കരാറില്‍ ഒപ്പിടും.
ആദായം
കരാര്‍ പൂര്‍ത്തിയായ ശേഷം വായ്പകാരന് പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍ സമര്‍പ്പിച്ചാൽ പണം വിതരണം ചെയ്യും. വായ്പ വിതരണവും തിരിച്ചടവും നടക്കുന്നത് എസ്ക്രോ അക്കൗണ്ട് (Third Party Account) വഴിയാണ്. വായ്പ നല്കി കഴിഞ്ഞാല്‍ ഓരോ മാസവും 15ാം തീയതിക്ക് മുന്‍പ് നി്ഷേപകന് ഇഎംഐ ലഭിക്കും. ഈ തുക വീണ്ടും വായ്പ നല്കാന് ഉപയോഗിക്കാം. പൊതുവെ 9 ശതമാനത്തിന് മുകളിൽ ആദായം പി2പി വായപ പ്ലാറ്റ്ഫോമുകളിലെ നിക്ഷേപം നൽകുന്നുണ്ട്.
പിയര്‍ 2 പിയര്‍ ലെന്‍ഡിംഗ് പ്ലാറ്റ്ഫോമായ LenDenClub അവതരിപ്പിച്ച ഫ്ളെക്സി മെച്യൂരിറ്റ് പിയര്‍ ടു പിയര്‍ പ്ലാനില്‍ 10-12 ശതമാനം വരെ വാര്‍ഷിക ആദായം നല്‍കുന്നുണ്ട്. 1 മുതല്‍ 5 വര്‍ഷം വരെ നിക്ഷേപിക്കാം. 10,000 രൂപ മുതല്‍ പരമാവധി 50 ലക്ഷംരൂപ വരെ നിക്ഷേിക്കാം. വായ്പയ്ക്ക് ഈടാക്കുന്ന പലിശ 18% മുതല്‍ 28 ശതമാനം വരെയാണ് പി2പി വായ്പ പ്ലാറ്റ്ഫോമുകൾ ഈടാക്കുന്നത്.
നഷ്ട സാധ്യത
വായ്പ കൊടുത്ത് പണമുണ്ടാക്കുമ്പോള്‍ അതിലുണ്ടാകുന്ന റിസ്ക് തിരിച്ചടവ് തന്നെയാണ്. പി2പി ലെന്‍ഡിംഗ് കമ്പനികള്‍ക്ക് നിലവില്‍ നല്ലൊരു തുക നിഷക്രിയ ആസ്തിയുണ്ട്. LenDenClub പി2പി ലെന്‍ഡിംഗ് കമ്പനിക്ക് 2-6 ശതമാനം വരെയാണ് നിഷക്രിയ ആസ്തി. കമ്പനികളുടെ നിഷ്ക്രിയ ആസ്തി ഉയരുന്നത് ആദായത്തേയും നിക്ഷേപത്തെയും ബാധിക്കും.
ചെറിയ തുകകളായി നിക്ഷേപം കൂടുതല്‍ പേര്‍ക്ക് കടം കൊടുക്കുന്നതിനാല്‍ നിഷ്ക്രിയ ആസ്തിയാകാനുള്ള സാധ്യത കുറയുന്നുണ്ട്. നേരത്തെ ഒരു വായ്പകാരന് നിക്ഷേപകന് നല്‍കേണ്ടിയിരുന്ന ചുരുങ്ങിയ വായ്പ 500 രൂപയായിരുന്നു. ഇത് 1രൂപയാക്കി കുറച്ചിട്ടുണ്ട്. ചുരുങ്ങിയത് ശമ്പളക്കാര്‍ക്ക് നല്കുന്ന പരമാവധി വായ്പ 25,000 രൂപയും ബിസിനസുകാര്‍ക്ക് നല്കുന്ന വായ്പ തുക 1.5 ലക്ഷവുമാക്കി.
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications