വായ്പകൾക്ക് പലിശ നിരക്ക് ഉയരുകയാണെന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ ബാങ്കുകൾ വായ്പ പലിശ നിരക്ക് ഉയർത്തി. ഇതോടെ വായ്പ എന്നത് കഴിഞ്ഞ കാലങ്ങളെക്കാൾ ചെലവേറി. എന്നു കരുതി വായ്പ എടുക്കാതിരിക്കാൻ പറ്റുമോ. ആവശ്യത്തിന് പണ ലഭ്യത ഉറപ്പാക്കാൻ തന്നെയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുന്നത്. ബാങ്ക് നൽകുന്ന വ്യക്തിഗത വായപകളുടെ പലിശ നിരക്ക് വളരെ വലുതാണ്.

ഈ സാഹചര്യത്തിൽ പണത്തിന് പെട്ടന്നുള്ള ആവശ്യം വന്നാൽ സുഹൃത്തുക്കളുടെ സഹായം തേടുന്നവരുമുണ്ട്. അല്ലാത്ത പക്ഷം പലിശക്കാരെയും ആൾക്കാർ ആശ്രയിക്കും. വിദേശ രാജ്യങ്ങളിൽ സജീവമായ പേഡേ ലോണുകളുണ്ട്. വായ്പ എടുത്ത് തൊട്ടടുത്ത ദിവസം തിരിച്ചടക്കേണ്ടവ. പല സാഹചര്യങ്ങളുണ്ടെങ്കിലും കയ്യിലെ പൊൻമുട്ടയിടുന്ന താറാവിനെ മറന്നു കൊണ്ടാണ് മറ്റു വഴികൾ തേടുന്നതെന്ന് പറയേണ്ടി വരും.
Also Read: ഇക്കൂട്ടത്തിൽ നിങ്ങളുണ്ടോ? ആദായ നികുതിയിൽ വലിയ ഇളവ് നേടാം

നിങ്ങൾക്കൊരു ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ 1 ലക്ഷം വരെ പലിശ രഹിത വായ്പ ലഭിക്കാവുന്ന വഴി നോക്കാം. ക്രെഡിറ്റ് കാർഡ് ഉടമകളാണെങ്കിൽ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയാണ് ഈ സാഹചര്യത്തിൽ പണം കണ്ടത്തേണ്ടത്. ചെറിയ കാലയളവിലേക്കുള്ള വായ്പയ്ക്കാണ് ഇത് ഉപകാരപ്പെടുക. വീട്ടുപകരണങ്ങള്‍ മാറ്റി വാങ്ങുക, ആശുപത്രി ചെലവുകള്‍, അത്യാവശ്യമായുണ്ടാകുന്ന വാങ്ങലുകള്‍, ഇഎംഐ അടവുകള്‍ എന്നിവയ്ക്ക് ഇത്തരത്തില്‍ വായ്പ എടുക്കാം.
Also Read: 'പേര് അല്പം പഴയതാണെങ്കിലും ആള് പുലിയാ'; കീശ നിറയ്ക്കും 'ചിട്ടി' ; നേട്ടങ്ങളറിയാം

1 ലക്ഷം എങ്ങനെ നേടാം
കയ്യിലുള്ള ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി 3.33 ലക്ഷം രൂപയായാൽ 1 ലക്ഷത്തിന്റെ പലിശ രഹിത വായ്പ നേടാം. ഇത്തരത്തില്‍ 30 ശതമാനത്തില്‍ കൂടുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ഒരു ലക്ഷം രൂപ വായ്പ എടുക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം 30 ശതമാനത്തില്‍ കൂടാതിരിക്കാനാണിത്. കെവൈസി ബന്ധിപ്പിച്ച മൊബൈല്‍ വാലറ്റ് ഇതിന് ആവശ്യമാണ്. മൊബൈല്‍ വാലറ്റിലേക്ക് ക്രെഡിറ്റ് കാര്‍ഡിൽ നിന്ന് 1 ലക്ഷം രൂപ മാറ്റാം. ഈ തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി ആവശ്യങ്ങൾ നിറവേറ്റാനാകും. മൊബൈൽ ബാങ്കിംഗ് വഴി നേരിട്ടും അക്കൗണ്ടിലേക്ക പണം മാറ്റാം.
Also Read: തെറ്റില്ലാതെ നിക്ഷേപിച്ചാൽ ശരിയായ തുക കയ്യിലെത്തും; 60-ാം വയസിൽ നേട്ടം കൊയ്യാം

എപ്പോൾ ഉപയോഗിക്കാം
ക്രെഡിറ്റ് കാർഡിൽ പരിധിയുണ്ടെങ്കിലും അത് എല്ലായിടത്തും ഉപയോഗിക്കാനാവില്ല. സാധാരണയായി മറ്റൊരു ക്രെഡിറ്റ് കാർഡ് ബില്ലടയ്ക്കാൻ ക്രെഡിറ്റ് കാര്‍ഡ് വഴി സാധിക്കില്ല. ഇഎംഐ അടവിനും ക്രെഡിറ്റ് കാര്‍ഡ് ഉപകാരപ്പെടില്ല. ഇതോടൊപ്പം സ്കൂൾ ഫീസ് അടയ്ക്കൽ വീട്ടിലേക്ക് അത്യാവശ്യത്തിന് പണം നൽകൽ എന്നിവയും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെയ്യാൻ സാധിക്കാത്തവയാണ്. ഇതിനായാണ് മുകളിൽ പറഞ്ഞ രീതി ഉപയോഗിക്കാവുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഉയര്‍ന്ന വാങ്ങലുകള്‍ക്ക് 2.5 ശതമാനം വരെ ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇതിന് പകരം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി ഡെബിറ്റ് കാർഡായോ പണമായോ ഇടപാട് നടത്തിയാൽ ഈ തുക ലാഭിക്കാം. സാധാരണ ഗതിയില്‍ 18 മുതല്‍ 25 ദിവസത്തേക്കാണ് ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാനുള്ള സമയ പരിധി. പലിശ രഹിത ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 55 ദിവസം വരെ സമയപരിധി ലഭിക്കും. ഇക്കാലയളവിനുള്ളില്‍ പണം തിരിച്ചടച്ചാൽ മതിയാകും.

യുപിഐ ഇടപാടിനും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാവുന്ന തരത്തിൽ പുതിയ നിയമം മാറുന്നുണ്ട്. നിലവില്‍ സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് യുപിഐ സേവനങ്ങള്‍ നടത്തുന്നത്. റൂപേ ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. യുപിഐ സേവനം രാജ്യത്ത് വര്‍ധിപ്പിക്കുകയെന്ന ഉദ്യേശത്തോടെയാണ് ആദ്യ ഘട്ടത്തില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കുന്നത്.