മലയാളിക്ക് ചിങ്ങമാസം വിവാഹ കാലമാണ്. ചെറുതും വലുതുമായ വിവാഹ പർച്ചേസുകളുടെ കാലം. സെപ്റ്റംബറിന്റെ തുടക്കത്തിൽ സ്വർണ വില ഉയർന്നത് വിവാഹ പർച്ചേസുകാരെ ചെറുതായൊന്നുമല്ല ആശങ്കയിലാക്കിയത്. അതേ അളവിലുള്ള ആശ്വാസമാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണ വില നൽകുന്നത്. കേരളത്തിൽ തുടര്‍ച്ചയായ മൂന്നാം ദിവസത്തിലും സ്വര്‍ണ വില ഇടിഞ്ഞു. മാസത്തിലെ ഉയർന്ന നിലവാരത്തിൽ നിന്ന് താഴേക്കിറങ്ങിയ സ്വർണ വില വ്യാഴാഴ്ച മാസത്തിലെ പുതിയ താഴ്ന്ന നിലവാരത്തിലെത്തി.
പവന് 80 രൂപയാണ് കേരള വിപണിയില്‍ വ്യാഴാഴ്ച കുറഞ്ഞത്. പവന് 43,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,490 രൂപയിലെത്തി. ഓഗസ്റ്റ് 29 ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ ദിവസത്തിന് ശേഷം ആദ്യമായാണ് സ്വർണ വില 44,000 രൂപയ്ക്ക് താഴെ ഇറങ്ങുന്നത്. മൂന്ന് ദിവസത്തെ ഇടിവ് സ്വർണ വിലയിൽ 320 രൂപ കുറവ് വരുത്തി.

ഉയരത്തിൽ നിന്ന് താഴോട്ട്
സെപ്റ്റംബറിൽ സ്വർണ വില ചാഞ്ചാട്ടത്തിലാണ്. ആദ്യ ദിവസം 44,040 രൂപയിലാണ് സ്വര്‍ണ വില വ്യാപാരം ആരംഭിച്ചത്. രണ്ടാം തീയതി 120 രൂപ വര്‍ധിച്ച് 44,160 ലായിരുന്നു സ്വര്‍ണ വില. ഞായറാഴ്ച മാറ്റമില്ലാതെ തുടര്‍ന്നാണ് സ്വര്‍ണ വില 120 രൂപ വർധിച്ച് 44,240 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. മാസത്തിലെ ഉയർന്ന നിരക്കായിരുന്നു ഇത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ 120 രൂപ വീതമാണ് സ്വർണ വില കുറഞ്ഞത്.
ആഗോള വിപണിയിലും താഴോട്ട്
തുടർച്ചയായ അഞ്ച് സെഷനുകളിൽ ഇടിവ് നേരിട്ടതോടെ ആഗോള വിപണിയിലെ സ്വർണ വില ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലായി. യുഎസ് സർവീസ് സെക്ടർ ഡാറ്റ പണപ്പെരുപ്പ സാധ്യത കാണിച്ചതോടെയാണ് ബുധനാഴ്ച ഡോളർ മാർച്ച് പകുതിയോടെ ഉയർന്ന നിലയിലെത്തി. ഇത് സ്വർണത്തെ ഇടിച്ചു.
സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,917.99 ഡോളർ എന്ന നിരക്കിലാണ്. ഓഗസ്റ്റ് 29 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണിത്. ഡോളർ 6 മാസത്തെ ഉർന്ന നിലയിലും യുഎസ് ട്രഷറി യീൽഡ് ഉയരുകയും ചെയ്തു.
സ്വർണ വിലയെ തടുത്ത് രൂപ
കഴിഞ്ഞ വെള്ളിയാഴ്ച 1,941.89 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണ വിലയിൽ 24 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ഇതേ തോതിലൊരു ഇടിവ് ആഭ്യന്തര വിപണിയിൽ ഉണ്ടാവാത്തതിന് കാരണം രൂപയാണ്. ഡോളറിനെതിരെ രൂപ എക്കാലത്തെയും താഴ്ന്ന നിരക്കിലാണ്. ബുധനാഴ്ച 9 പൈസ ഇടിവിൽ 83.13 നിലവാരത്തിലാണ് രൂപയുടെ ക്ലോസിംഗ്. 1 പൈസ താഴേക്കിറങ്ങി 83.14 നിലവാരത്തിലാണ് രാവിലെ രൂപയുള്ളത്.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും ശക്തമായ അമേരിക്കൻ കറൻസിയുമാണ് രൂപയെ ബാധിക്കുന്നത്. യുഎസ് ഡോളർ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നതോടെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപ ഇടിയുന്നതോടെ ആഭ്യന്തര വിപണിയിൽ സ്വർണ ഇറക്കുമതിക്ക് ചെലവ് വർധിക്കുന്നതിനാൽ സ്വർണ വില താഴേക്ക് വരുന്നത് പുതുക്കെ മാത്രമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
