2023 തുടങ്ങിയ ശേഷം സ്വർണം സാധാരണക്കാരന് പിടി തന്നിട്ടില്ല. മാർച്ച് മാസത്തിൽ സ്വർണ വില കത്തികയറിയപ്പോൾ ജനുവരിയിലും ഫെബ്രുവരിയിലും മുന്നോട്ട് തന്നെയായിരുന്നു സ്വർണ വില.
ബുധനാഴ്ച പവന് 640 രൂപ കുറഞ്ഞ് 43,360 രൂപയും ഗ്രാമിന് 80 രൂപ കുറഞ്ഞ് 5,420 രൂപയുമാണ് വില. വിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തുമ്പോഴും 2023 ലെ ഏറ്റവും ഉയർന്ന വില സ്ഥാപിച്ചത് മാർച്ച് മാസത്തിലാണ്.
മാർച്ച് 19ന് രേഖപ്പെടുത്തിയ പവന് 44,240 രൂപയിൽ നിന്നാണ് ഇപ്പോഴത്തെ ഇറക്കം. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 40,360 രൂപയായിരുന്നു.
വിവാഹ സീസണിൽ വില ഉയരുന്നു
ആഴ്ചകൾക്കപ്പുറം വിവാഹ സീസണിന്റെ ആരംഭമാണെങ്കിലും വിപണിയിൽ വലിയ ഉണർവില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. വില സ്ഥിരതയില്ലാത്തതിനാൽ കാത്തിരിക്കാനാണ് മിക്കവരുടെയും തീരുമാനം.
വിവാഹ പർച്ചേസുകൾ പോലുള്ള വലിയ വാങ്ങലുകൾക്കിടെയിൽ സ്വർണ വിലയിലുണ്ടാകുന്ന ചെറിയ ഏറ്റകുറച്ചിലുകളും വലിയ ലാഭ നഷ്ടങ്ങളുണ്ടാക്കുമെന്നതിനാലാണ് പലരും വാങ്ങാൻ മടിക്കുന്നത്. സമീപ കാലത്ത് സ്വർണം വാങ്ങേണ്ടവരാണെങ്കിൽ സ്വർണ വില ഉയരുന്ന ടെൻഷൻ മാറ്റി നിർത്തി സ്വർണം വാങ്ങാൻ സാധിക്കുന്ന 2 വഴികളാണ് പരിചയപ്പെടുത്തുന്നത്.
സ്വർണ സമ്പാദ്യ പദ്ധതികൾ
സ്വർണ വില ഉയരുന്ന ഘട്ടത്തിൽ സാധാരണക്കാരനെ സ്വർണം വാങ്ങുന്നതിന് സഹായിക്കുന്ന സ്വർണ സമ്പാദ്യ പദ്ധതികൾ ജുവലറികൾ ആരംഭിച്ചിട്ടുണ്ട്. ഗോൾഡ് സേവിംഗ്സ് സ്കീമിൽ, തിരഞ്ഞെടുത്ത കാലയളവിലേക്ക് മാസത്തിൽ നിശ്ചിത തുക നിക്ഷേപിക്കുകയും കാലാവധിയിൽ പണത്തിന് തുല്യമായ മൂല്യത്തിൽ അതേ ജുവലറിയിൽ നിന്ന് സ്വർണം വാങ്ങാനും സാധിക്കും.
പ്രതിമാസം 500 രൂപ മുതല്‍, 500 രൂപയുടെ ഗുണിതങ്ങളായും സ്വര്‍ണ സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കാം. മാസത്തില്‍ അടയ്ക്കുന്ന തുക അക്കൗണ്ടില്‍ വരവ് വെയ്ക്കും.
കാലാവധിയെത്തുന്ന സമയത്ത് ഈ തുക ഉപയോഗിച്ച് ജുവലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ഇത്തരം പദ്ധതികളില്‍ ചേരുന്നവര്‍ക്ക് പണിക്കൂലി ഇല്ലാതെ സ്വര്‍ണം വാങ്ങാന്‍ ജുവലറികള്‍ അവസരം ഒരുക്കുന്നു.
കാലാവധിയെത്തുന്ന ദിവസത്തെ വിലയിലാണ് സ്വര്‍ണം വാങ്ങേണ്ടത്. നിശ്ചിത ശതമാനം വരെയുള്ള പണിക്കൂലിയാണ് ഒഴിവാക്കി നല്‍കുക.
കാലാവധി എത്തി നിശ്ചിത ദിവസത്തിനുള്ളില്‍ സ്വര്‍ണം വാങ്ങണമെന്ന് ജുവലറികള്‍ നിര്‍ദ്ദേശം വെയ്ക്കാറുണ്ട്. സ്വർണം വാങ്ങാനുള്ള പണം ഒന്നിച്ചെടുക്കാൻ സാധിക്കാത്തവർക്ക് ഈ രീതി ഉപയോഗിക്കാം.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍
സ്വര്‍ണ വില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍ സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണ വിലയുടെ 10 ശതമാനം മുതല്‍ അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍ കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
കേരളത്തിലെ എല്ലാ പ്രധാന ജുവലറികളും ഈ സംവിധാനം അനുവദിക്കുന്നുണ്ട് 1 മാസം മുതല്‍ 11 മാസ കലയളവിലേക്ക് ഇത്തരത്തിലുള്ള ബുക്കിംഗ് സ്വീകരിക്കുക.
ഓരോ കാലയളവിലേക്കും നിശ്ചിത തുക അഡ്വാൻസ് നൽകണം. ഓരോ ജുവലറി അനുസരിച്ചും ഈ തുക മാറ്റം വരും.
മലബാര്‍ ഗോള്‍ഡില്‍ സ്വര്‍ണ വിലയുടെ 10 ശതമാനം അടച്ചാല്‍ 45 ദിവസത്തേക്ക് സ്വര്‍ണം ബുക്ക് ചെയ്യാം. 60 ദിവസത്തേക്ക് ബുക്ക് ചെയ്യാന്‍ 20 ശതമാനവും 95 ദിവസത്തേക്ക് സ്വര്‍ണ വിലയുടെ 75 ശതമാനവും അടയ്ക്കണം.
75 ശതമാനം അടച്ചാല്‍ 120 ദിവസത്തേക്കും മുഴുവന്‍ തുകയും അടച്ചാല്‍ 345 ദിവസത്തേക്കും ബുക്ക് ചെയ്യാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications