സ്വർണമില്ലാത്ത വിവാഹങ്ങളോട് മലയാളി അനുഭാവം കാണിക്കാത്ത കാലത്താണ് സ്വർണ വില റെക്കോർഡ് ഉയരം ഭേദിക്കുന്നത്. സ്വർണ വില ഉയർന്ന് വിൽക്കുമ്പോൾ ഏറ്റവും വലിയ ആശങ്കയിലാകുന്നത് സ്വാഭാവികമായും രക്ഷിതാക്കളാണ്. പറ്റുന്ന രീതിയിൽ സ്വർണം നൽകാൻ സമ്പാദിച്ച് വെച്ചവർക്ക് മുന്നിലേക്കാണ് സ്വർണ വില കുതിച്ചു കയറുന്നത്. നിലവിൽ കേരള വിപണിയില്‍ സ്വര്‍ണ വില പവന് 46,760 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും പുതിയ നിലവാരം.
സ്വർണ വില ഇനിയും മുന്നോട്ടേക്കാണെന്ന് പ്രതീക്ഷിക്കാം. വിപണി നൽകുന്ന സൂചനയും അതാണ്. ഈ സാഹചര്യത്തിൽ മകളുടെ വിവാഹത്തിന് കുറച്ചു കുറച്ചായി സ്വർണം ശേഖരിക്കാൻ എന്താണ് വഴിയെന്നതാണ് രക്ഷിതാക്കളുടെ മുന്നിലുള്ള ചോദ്യം. സാധാരണ രീതിയിലുള്ളൊരു വിവാഹത്തിന് എങ്ങനെ സ്വർണം സ്വരൂപിക്കാമെന്ന് നോക്കാം.
എങ്ങനെ സ്വർണം വാങ്ങാം
രണ്ട് ഓപ്ഷനാണ് രക്ഷിതാവിന് മുന്നിലുള്ളത്. ആദ്യത്തേത്, ആഭരണങ്ങളോ സ്വർണ നാണയം, ബാർ എന്നിവ ചെറിയ അളവിൽ വാങ്ങി കയ്യിൽ സ്വർണം സമാഹരിക്കുക എന്നതാണ്. മറ്റൊന്ന് ഭാവിയിലേക്ക് സ്വർണം വാങ്ങാനുള്ള പണം സമാഹരിക്കലാണ്. ശേഷം ഈ തുകയ്ക്ക് വിവാഹ സമയത്ത് ഭൗതിക സ്വർണം വാങ്ങാം. ഇവിടെ എത്ര സ്വർണം വാങ്ങാനാണ് ഉദ്ദേശിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി വേണം പണം സമാഹരിക്കാൻ.

എങ്ങനെ 25 പവൻ സമാഹരിക്കാം
8 വയസ് പ്രായമുള്ളൊരു കുട്ടിക്ക് 25 വയസിലേക്ക് 200 ഗ്രാം (25 പവൻ) സ്വർണം നൽകാൻ എങ്ങനെ ഈ രണ്ട് മാർഗങ്ങൾ ഉപയോഗപ്പെടുത്താമെന്ന് നോക്കാം. 200 ഗ്രാം സ്വർണം സ്വന്തമാക്കാൻ ആകെ 204 മാസത്തിന്റെ സാവകാശം ലഭിക്കും (17 വർഷം x 12 മാസം = 204 മാസം).
സ്വർണാഭരണമായി ഭൗതിക സ്വർണത്തിൽ നിക്ഷേപിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ പ്രതിമാസം 1 ഗ്രാം സ്വർണം വാങ്ങിയാൽ ലക്ഷ്യത്തിലെത്താം. അല്ലെങ്കിൽ 5-6 ഗ്രാം സ്വർണം അർധ വാർഷികമായോ വർഷത്തിൽ ഏകദേശം 12 ഗ്രാം സ്വർണമോ വാങ്ങണം. മാസത്തിൽ ഒരു ഗ്രാം എന്നത് സുഖകരമായി സ്വർണം സമാഹരിക്കാനുള്ള മാർഗമാണ്.
എങ്ങനെ പണം സമാഹരിക്കും
വിവാഹത്തിന് ആവശ്യമായ സ്വർണം വാങ്ങാനുള്ള പണം സ്വരൂപിക്കുന്നതിനാണ് ശ്രമിക്കുന്നതെങ്കിൽ ഏറ്റവും അനുയോജ്യമായ മാർഗം ഇക്വിറ്റിയിൽ നിക്ഷേപിക്കുകയാണ്. ചരിത്രപരമായ റിട്ടേണുകൾ പരിശോധിച്ചാൽ ഇക്വിറ്റി സ്കീമുകൾ സ്വർണം നൽകുന്നതിനേക്കാൾ റിട്ടേൺ നൽകിയിട്ടുണ്ട്. അതിനാൽ ഇക്വിറ്റി നിക്ഷേപം വഴി സമാഹരിക്കുന്ന തുക പിന്നീട് സ്വർണാഭരണങ്ങൾ വാങ്ങാൻ ഉപയോഗിക്കാം. ഇക്വിറ്റി ഫണ്ടുകളോ ഓഹരികളോ നിക്ഷേപത്തിന് തിരഞ്ഞെടുക്കാം.
നിക്ഷേപിക്കാൻ സ്വർണ ബോണ്ടുകൾ
സ്വർണം വാങ്ങാനുള്ള പണം കണ്ടെത്താൻ സ്വർണത്തിൽ തന്നെ നിക്ഷേപിക്കാനാണെങ്കിൽ സോവറിൻ ഗോൾഡ് ബോണ്ടുകൾ ഉപയോഗിക്കാം. കേന്ദ്ര സർക്കാറിന് വേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന് സോവറിൻ ഗ്യാരണ്ടിയുള്ള സ്വർണ ബോണ്ടുകളാണിവ. ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വിലയെ ട്രാക്ക് ചെയ്താണ് ബോണ്ട് വ്യാപാരം നടക്കുന്നത്. അതോടൊപ്പം നിക്ഷേപ തുകയ്ക്ക് പ്രതിവർഷം 2.5 ശതമാനം പലിശയായും ലഭിക്കും.
എട്ട് വർഷമാണ് സോവറിൻ ഗോൾഡ് ബോണ്ടിന്റെ മെച്യൂരിറ്റി. കാലാവധി വരെ സ്വർണ ബോണ്ടുകൾ കൈവശം വച്ചാൽ മൂലധന നേട്ടത്തിന് നികുതി ഈടാക്കില്ല. ഇതുവഴി നിക്ഷേപത്തിൽ നിന്നുള്ള റിട്ടേൺ മുഴുവനായും സ്വർണം വാങ്ങാൻ ഉപയോഗിക്കാനാകും.
204 മാസത്തിനുള്ളിൽ 200 ഗ്രാം സ്വർണം സമാഹരിക്കാൻ മാസത്തിൽ സെക്കൻഡിറി മാർക്കറ്റിൽ നിന്ന് ഒരു ഗ്രാം സോവറിൻ ഗോൾഡ് ബോണ്ട് യൂണിറ്റുകൾ വാങ്ങുകയോ അല്ലെങ്കിൽ ആർബിഐ പുതിയ സോവറിൻ ഗോൾഡ് ബോണ്ട് ട്രഞ്ചുകൾ ഇഷ്യു ചെയ്യുമ്പോൾ വാങ്ങുകയോ ചെയ്യാം. 8 വർഷമാണ് സോവറിൻ ഗോൾഡ് ബോണ്ടിന്റെ കാലാവധി. ഈ സമയത്ത് ലഭിക്കുന്ന തുകയ്ക്ക് ഭൗതിക സ്വർണം വാങ്ങിവെയ്ക്കാം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
