സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയാണ് സ്വര്‍ണ വിപണിയില്‍ നിന്നുള്ളത്. ഒരാഴ്ച മുന്‍പ് റെക്കോര്‍ഡ് ഉയരം താണ്ടിയ സ്വര്‍ണ വില പതിയെ താഴേക്ക് ഇറങ്ങുകയാണ്. ആഗോള വിപണിയിലെ സാധ്യതകള്‍ പരിശോധിച്ചാല്‍ സ്വര്‍ണ വില ട്രാക്ക് മാറ്റിയതായി കാണാം. അന്താരാഷ്ട്ര മാര്‍ക്കറ്റിലും സ്വര്‍ണ വില ഇടിയുകയാണ്. തിങ്കളാഴ്ചയിലേക്കും ഇടിവ് തുടർന്ന സ്വർണ വില കേരള വിപണിയിൽ മാസത്തിലെ താഴ്ന്ന നിലയിലെത്തി.
തുടര്‍ച്ചയായ രണ്ടാം ദിവസവും കേരള വിപണിയില്‍ സ്വര്‍ണ വില ഇടിവിലാണ്. തിങ്കളാഴ്ച 160 രൂപയാണ് കേരള വിപണിയില്‍ പവന് കുറഞ്ഞത്. ഒരു പവന് 45,560 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,695 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. മാസത്തിലെ താഴ്ന്ന നിലവാരമാണിത്.

വില ഇടിവിനുള്ള കാരണം
വെള്ളിയാഴ്ച മുതൽ സ്വർണ വില ട്രാക്ക് മാറ്റിയതായി കാണാം. പ്രതീക്ഷിച്ചതിലും ശക്തമായ യുഎസ് തൊഴിൽ ഡാറ്റ വെള്ളിയാഴ്ച പുറത്തു വന്നതോടെ അടുത്ത വർഷം മാർച്ചോടെ യുഎസ് പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത കുറഞ്ഞതാണ് വില ഇടിച്ചത്. പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത മങ്ങിയതോടെ ഡോളറും ട്രഷറി യീൽഡും ശക്തിപ്രാപിച്ചതിനാൽ വെള്ളിയാഴ്ച സ്വർണവില ഇടിഞ്ഞു.
വെള്ളിയാഴ്ചയിലെ കനത്ത ഇടിവിന് ശേഷമാണ് തിങ്കളാഴ്ചയും വില താഴേക്ക് പതിക്കുന്നത്. വെള്ളിയാഴ്ച 440 രൂപ കുറഞ്ഞ് 45,720 രൂപയിലേക്കാണ് സ്വര്‍ണ വില എത്തിയത്. ശനിയാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് 160 രൂപ പവന് കുറഞ്ഞത്.
ആഗോള വിപണിയിൽ
വെള്ളിയാഴ്ചയിലെ ഇടിവ് ശേഷം തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോഴും ആഗോള വിപണിയിൽ സ്വർണ വില താഴേക്ക് തന്നെയാണ്. സ്പോട്ട് ഗോൾഡ് ഔൺസിന് 2,000 ഡോളറിന് താഴേക്ക് എത്തി. 0.25 ശതമാനം ഇടിവോടെ 1,998.72 ഡോളർ നിലവാരത്തിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം നടക്കുന്നത്.
ഈ ആഴ്ച അമേരിക്കയിൽ ഫെഡറൽ റിസർവ് യോഗം നടക്കുന്നുണ്ട്. യുഎസ് പണപ്പെരുപ്പ ഡാറ്റയും ഈ വാരം പ്രതീക്ഷിക്കുന്നു. വിപണി വികാരം മാറുന്നതിനിടെ ഡോളർ 104 നിലവാരത്തിലേക്ക് തിരികെ കയറി. 0.06 ശതമാനം നേട്ടത്തോടെ 104.07 നിലവാരത്തിലാണ് സ്വർണം.
ഇനിയുള്ള സാധ്യത എന്ത്?
ശക്തമായ തൊഴിൽ ഡാറ്റ പുറത്ത് വന്നതോടെ മാർച്ചിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചതോടെയാണ് സ്വർണം ഇടിഞ്ഞത്. കഴിഞ്ഞ ആഴ്ച 3.3 ശതമാനം ഇടിഞ്ഞാണ് സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച പുറത്തു വന്ന തൊഴിൽ ഡാറ്റ പ്രകാരം യു.എസിലെ നോൺ ഫാം ശമ്പളപ്പട്ടികയിൽ സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകൾക്ക് മുകളിലുള്ള വളർച്ചയാണുള്ളത്.
അതേസമയം ഇനി സ്വർണ വില കയറില്ലെന്ന് ഇതിന് അർഥമില്ല. പലിശ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തതയ്ക്കായി നവംബറിലെ യുഎസ് കൺസ്യൂമർ പ്രൈസ് റിപ്പോർട്ടിലേക്ക് വിപണി ഉറ്റുനോക്കുന്നത്. ചൊവ്വാഴ്ചയാണ് ഡാറ്റ പുറത്തു വരുന്നത്. അതോടൊപ്പം ഫെഡറൽ റിസർവ് യോഗത്തിലെ തീരുമാനങ്ങളും സ്വർണത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായകമാണ്.
1,520 രൂപയുടെ ഇടിവ്
സ്വര്‍ണത്തെ സംബന്ധിച്ച് കഴിഞ്ഞാഴ്ച മുതല്‍ ഇടിവിന്റെ സമയമാണ്. ആഴ്ചയിലെ ആദ്യ ദിവസമായ ഡിസംബര്‍ നാല് തിങ്കളാഴ്ച 47,080 രൂപയിലായിരുന്നു സ്വര്‍ണം. സര്‍വകാല ഉയരമായിരുന്നു ഈ നിലവാരം. കൃത്യം ഒരാഴ്ചയ്ക്ക് ശേഷം 1,520 രൂപയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായ ഇടിവ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
