നാല് ദിവസം ഒരു വിലയില്‍ വ്യാപാരം നടത്തിയ സ്വര്‍ണം ചൊവ്വാഴ്ച ഗിയര്‍ മാറ്റി. 240 രൂപ പവന് വര്‍ധിച്ചതോടെ മാസത്തിലെ പുതിയ ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തി. ചൊവ്വാഴ്ച പവന് 45,480 രൂപയാണ് കേരള വിപണിയിലെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,685 രൂപയിലേക്ക് സ്വര്‍ണ വില എത്തി.
നാല് ദിവസത്തെ സ്തംഭനാവസ്ഥയ്ക്ക് ശേഷമാണ് സ്വര്‍ണ വില ചൊവ്വാഴ്ച മുന്നേറിയത്. കഴിഞ്ഞ വാരം വെള്ളിയാഴ്ച രേഖപ്പെടുത്തിയ 45,240 രൂപയിലാണ് കഴിഞ്ഞ നാല് ദിവസം സ്വര്‍ണം വ്യാപാരം നടത്തിയത്.
തുടർച്ചയായ സ്വർണ വില ഉയരുന്നത് സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശങ്കയായിട്ടുണ്ട്. വിവാഹത്തിനടക്കം സ്വർണം വാങ്ങുന്നവരെയാണ് സ്വർണ വില കാര്യമായി ബാധിച്ചത്. അതേസമയം, സ്വർണ വിലയിൽ പിന്നോട്ട് സഞ്ചരിക്കാനുള്ള സാധ്യതകളൊന്നും വിപണിയില്ല. ആഗോള വിപണിയിലും സ്വർണ വില ഉയരുകയാണ്.

ആഗോള വിപണിയിൽ
യുഎസ് ഡോളർ ദുർബലമായതോടെ ആഗോള വിപണിയിൽ ചൊവ്വാഴ്ച ഏഷ്യൻ വിപണിയുടെ തുടക്കത്തിൽ സ്വർണ വില കയറുകയാണ്. സ്പോട്ട് ഗോൾഡ് 0.71 ശതമാനം ഉയർന്ന് 1,991 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. നിക്ഷേപകർ ഫെഡറൽ റിസർവിന്റെ ഏറ്റവും പുതിയ മീറ്റിംഗിലെ പലിശ നിരക്ക് വീക്ഷണത്തെക്കുറിച്ചുള്ള കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നതിനാലാണ് യുഎസ് ഡോളർ ഇടിഞ്ഞത്.
അടുത്ത വർഷം യുഎസ് പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഇതിന്റെ ഭാഗമായി ഡോളർ മറ്റു കറൻസികൾക്കെതിരെ രണ്ടര മാസത്തിലെ താഴ്ന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നിലവിൽ 103.21 നിലവാരത്തിലാണ് ഡോളർ സൂചികയുള്ളത്. യു.എസ് 10 വർഷത്തെ ട്രഷറി യീൽഡുകൾ കഴിഞ്ഞ ആഴ്ച തൊട്ട് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.
യു.എസ്. പലിശനിരക്കുകൾ ഡോളറിലും ബോണ്ട് യീൽഡിലും സമ്മർദ്ദം ചെലുത്തിയതോടെയാണ് സ്വർണത്തിന്റെ ആകർഷണം വർധിച്ചത്. ഡിസംബർ മീറ്റിംഗിൽ യുഎസ് ഫെഡറൽ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് വിപണികൾ പ്രതീക്ഷിക്കുന്നുത്. നിലവിൽ പലിശ നിരക്ക് 50 ശതമാനം കുറയാനുള്ള സാധ്യതയാണുള്ളത്.
പലിശ നിരക്ക് കുറയുന്നത് ഡോളറിനെയും ബോണ്ട് യീൽഡിനെയും ഇടിക്കുകയും സ്വർണ വില കയറാൻ കാരണമാകുകയും ചെയ്യും. ആഗോള വിപണിയിലെ ട്രെൻഡ് പിന്തുടരുന്നതിനാൽ ഇക്കാരണങ്ങളാൽ ആഭ്യന്തര വിപണിയിലും വില വർധനവിനുള്ള സാധ്യതയാണുള്ളത്.
നേട്ടമുണ്ടാക്കുന്ന സ്വർണം
സ്വർണ വില 45,000 രൂപ നിലവാരത്തിലേക്ക് എത്തിയിട്ട് അഞ്ച് ദിവസം പിന്നിട്ടു. പിന്നോട്ടില്ലാതെ മുന്നോട്ട് മാത്രമാണ് ഇക്കാലയളവിൽ സ്വർണം സഞ്ചരിച്ചത്. ശനിയാഴ്ച അവസാനിച്ച വ്യാപാര ആഴ്ചയിൽ 880 രൂപയാണ് സ്വർണ വിലയിൽ വർധനവുണ്ടായത്.
ഒരു ദിവസം സ്വര്‍ണ വില കുറഞ്ഞതും മാറ്റമില്ലാതെ തുടര്‍ന്നതും ഒഴിച്ചാല്‍ മൂന്ന് ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിച്ചു. തിങ്കളാഴ്ച 80 രൂപ കുറഞ്ഞ് 44,360 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായിരുന്നു ഇത്.
ചൊവ്വാഴ്ച 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില 44,440 രൂപയിലേക്ക് തിരികെ എത്തി. ബുധനാഴ്ച 320 രൂപയുടെ വലിയ വര്‍ധനവോടെ സ്വര്‍ണ വില 44,760 രൂപയിലെത്തി. വ്യാഴാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വെള്ളിയാഴ്ച 480 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. ഈ ആഴ്ചയിലാകെ 880 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്.
മാസത്തിലെ താഴ്ന്ന നിലവാരത്തിൽ നിന്ന് തുടങ്ങി മാസത്തിലെ ഉയർന്ന നിലവാരത്തിന് തൊട്ടടുത്താണ് സ്വർണം വ്യാപാരം നടക്കുന്നത്. 45,280 രൂപയാണ് നംവംബർ മാസത്തിൽ ഇതുവരെയുള്ള ഉയന്ന നിരക്ക്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
