ദിവസന്തോറും മാസത്തിലെ ഉയര്‍ന്ന നിലവാരം തൊടുകയാണ് സ്വര്‍ണ വില. ദിവസവും വില ഉയരുമ്പോള്‍ ഉയര്‍ന്ന നിലവാരത്തിലെത്തുന്നത് സ്വാഭാവികം. വ്യാഴാഴ്ചയും സ്വര്‍ണത്തിന് വില വര്‍ധിച്ചു. പവന് 280 രൂപ വര്‍ധിച്ച് 43,200 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ചതോടെ 5,400 രൂപയിലാണ് സ്വര്‍ണ വിലയുള്ളത്. മാസത്തിലെ ഉയര്‍ന്ന നിലവാരമാണിത്. വിവാഹ സീസൺ ആരംഭിക്കുന്നതും ഉത്സവ സീസൺ തുടങ്ങുന്നതിനും മുൻപ് സ്വർണ വില കുതിക്കുന്നത് ആഭരണങ്ങൾ വാങ്ങാനിരിക്കുന്നവർക്ക് ആശങ്കയാണ്.
7 ദിവസത്തെ വ്യത്യാസം 1,280 രൂപ
ഒരാഴ്ച മുൻപ് സ്വർണം വാങ്ങിയിരുന്നെങ്കിൽ 1,000 രൂപയ്ക്ക് മുകളിൽ ലാഭമാണ് ഉപഭോക്താവിന് ലഭിക്കുമായിരുന്നത്. ഒക്ടോബർ മാസത്തിലെ താഴ്ന്ന നിലവാരത്തിൽ നിന്ന് തുടങ്ങിയ വർധനവ് ഇന്ന് 43,000 രൂപ നിലവാരത്തിലാണ് എത്തി നിൽക്കുന്നത്.
ഒക്ടോബര്‍ 5 ന് 41,920 രൂപയിലായിരുന്നു കേരളത്തിലെ സ്വര്‍ണ വില. മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തിയതിന് ശേഷം തുടര്‍ച്ചയായി സ്വര്‍ണ വില ഉയരുകയാണ്. 7 ദിവസത്തിനിടെ 1,000 രൂപയാണ് വർധിച്ചത്. ഒക്ടോബര്‍ ആറിന് 80 രൂപയാണ് വര്‍ധിച്ച് 42,000 രൂപയിലായിരുന്നു സ്വർണ വില.

7-ാം തീയതി രാവിലെയും വൈകീട്ടുമായി 520 രൂപ വർധിച്ചു. രാവിലെ 200 രൂപയും വൈകീട്ട് 320 രൂപയുമാണ് വർധിച്ചത്. ശനിയാഴ്ച 42,520 രൂപയിലാണ് സ്വർണം വ്യാപാരം ആരംഭിച്ചത്. ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം തിങ്കളാഴ്ച 160 രൂപയാണ് സ്വർണ വിലയിൽ വർധിച്ചത്.
42,680 രൂപയിൽ നിന്നാണ് ചൊവ്വാഴ്ച 240 രൂപ വർധിച്ചത്. ബുധനാഴ്ച സ്വർണ വിലയിൽ മാറ്റമില്ലാത്തതോടെ 6 ദിവസം കൊണ്ട് 1,000 രൂപയാണ് വിലയിൽ വർധനവുണ്ടായത്. 7-ാം ദിവസം 280 രൂപ പവന് വർധിച്ചതോടെ 1,280 രൂപയാണ് ഒരാഴ്ച കൊണ്ട് സ്വർണ വിലയിൽ മാറി മാറിഞ്ഞത്.
ആഗോള വിപണിയിൽ
സ്വർണ വിലയെ സ്വാധീനിക്കുന്നത് ആഗോള ഘടകങ്ങളാണ്. ഡോളറിലാണ് സ്വർണം വ്യാപാരം നടക്കുന്നത് എന്നതിനാൽ ഡോളറിലുണ്ടാകുന്ന ഏറ്റകുറച്ചിലുകൾ സ്വർണ വിലയെ സ്വാധീനിക്കും. കേരളത്തിലെ ആഭരണ പ്രേമികളെ സംബന്ധിച്ച് ആശ്വാസ വാർത്തകളൊന്നും തന്നെയില്ല.
ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച സമീപനവും ഭാവിയിലെ പണനയത്തെ കുറിച്ച് വ്യക്തത നൽകുന്ന നാണയപ്പെരുപ്പ റിപ്പോർട്ട് വരാനിരിക്കുന്നതിനും മുന്നോടിയായി യുഎസ് ഡോളറും ട്രഷറി യീൽഡും ഇടിഞ്ഞതിനാൽ വ്യാഴാഴ്ച സ്വർണ വില ഉയർന്നു. സ്പോട്ട് ഗോൾഡ് 0.10 ശതമാനം ഉയർന്ന് ഔൺസിന് 1,874.49 ഡോളറിലേക്ക് എത്തി. രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയാണിത്. അതേസമയം ഡോളർ സൂചികയും യു.എസ് ട്രഷറി യീൽഡും രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കും എത്തി.
മറ്റു നഗരങ്ങളിലെ വില
ചെന്നൈയില്‍ പവന് 344 രൂപ വര്‍ധിച്ച് 43,320 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഡല്‍ഹിയില്‍ സ്വര്‍ണ വിലയില്‍ 280 രൂപയാണ് വര്‍ധിച്ചത്. പവന് 43,320 രൂപയാണ് വില. മുംബൈ, ബംഗളുരു, ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ, വിജയവാഡ, മംഗളൂരു നഗരങ്ങളില്‍ പവന് 280 രൂപ വര്‍ധിച്ച് 43,200 രൂപയായി. വഡോദര, അഹമ്മദാബാദ് നഗരങ്ങളിലും 280 രൂപയാണ് വര്‍ധിച്ചത്. പവന് 43,240 രൂപ നല്‍കണം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
