ഇന്ത്യയില്‍ സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും സൗകര്യപ്രദമായ വായ്പകളിലൊന്നാണ് സ്വര്‍ണ പണയ വായ്പ. 2020 മാര്‍ച്ച് വരെ 34000 കോടി രൂപയുടെ സ്വര്‍ണ പണയ വായ്പകളാണ് അനുവദിച്ചിരുന്നത്. 2021 മാര്‍ച്ചില്‍ ഇത് 61,000 കോടിയായി. 2022 മാര്‍ച്ചിലിത് 74,000 കോടിയിലെത്തിയിട്ടുണ്ട്.
അത്യാവശ്യ ഘട്ടത്തിൽ എളുപ്പത്തില്‍ നല്ലൊരു തുക ലഭിക്കുന്നു എന്നതാണ് സ്വര്‍ണ പണയത്തിന്റെ ഗുണം. സുരക്ഷിത വായ്പകളിലൊന്നായതിനാൽ പലിശ നിരക്കും താരതമ്യേന കുറവാണ്. ഇഎംഐ ആയി വായ്പ അടച്ച് തീര്‍ക്കാം. ആദ്യമായി സ്വര്‍ണ പണയ വായ്പകളിലേക്ക് പോകുന്നവരാണെങ്കില്‍ വായ്പയെ പറ്റി വിശദമായി അറിയാം.
എവിടെ വായ്പ ലഭിക്കും
ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വഴി സ്വര്‍ണ പണയ വായ്പകള്‍ ലഭിക്കും. സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കിയാണ് തുക അനുവദിക്കുക. 18 കാരറ്റിനും 22 കാരറ്റിനും ഇടയിലുള്ള സ്വര്‍ണമാണ് ഈടായി സ്വീകരിക്കുക. ധനകാര്യ സ്ഥാപനം തൂക്കവും ഗുണനിലവാരവും കണക്കാക്കിയാണ് വായ്പ അനുവദിക്കുക.
അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖയായി പാന്‍ കാര്‍ഡ്, ആധാര്‍, വോട്ടേഴ്സ് ഐഡി എന്നിവയിലേതെങ്കിലും സമര്‍പ്പിക്കണം. ഈടായി സമര്‍പ്പിക്കുന്ന സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ നിശ്ചിത ശതമാനം തുകയാണ് അനുവദിക്കുക. ഇതിനേയൊണ് ലോണ്‍ ടു വാല്യു റേഷ്യോ എന്ന് പറയുന്നത്. 2022 ആഗസ്റ്റില്‍ ലോണ്‍ ടു വാല്യു റേഷ്യോ 90 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. നേരത്തെയിത് 75 ശതമാനായിരുന്നു.
ലോണ്‍ മുടങ്ങിയാല്‍
വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ പിഴ ഈടക്കും. തുടര്‍ച്ചയായ മുടങ്ങുന്ന ഘട്ടത്തില്‍ കമ്പനി വായ്പകാരന് നോട്ടീസ് നല്‍കും. മെസേജ്, ഇ-മെയില്‍, ഫോണ്‍ കോള്‍ വഴി തിരിച്ചടവിനെ പറ്റി വായ്പകാരനെ അറിയിക്കണം. തുടര്‍ന്ന് കുടിശ്ശിക തീര്‍ക്കാത്ത പക്ഷം പൊതുലേലത്തിലൂടെ സ്വര്‍ണം ബാങ്ക് വിറ്റഴിക്കും. ഈട് നല്‍കിയുള്ള വായ്പയായതിനാല്‍ മറ്റു റിസ്ക് ധനകാര്യ സ്ഥാപനത്തിനില്ല.
ലോണ്‍ ടു വാല്യു റേഷ്യോ 90 ശതമാനം വരെ മാത്രമെ വായ്പ അനുവദിക്കുകയുള്ളൂ. ഇതിനാല്‍ തന്നെ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞാല്‍ മാത്രമെ ബാങ്കിന് നഷ്ടം വരുന്നുള്ളൂ. ഇതിനാല്‍ വില ഇടിയുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്വര്‍ണം ഈട് നല്കാന് ആവശ്യപ്പെടാറുണ്ട്.
പലിശ നിരക്കിനെ സ്വാധീനിക്കുന്ന ഘടകം
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ അനുവദിക്കുന്ന നിരക്കായ റിപ്പോ നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ സ്വര്‍ണ പണയ വായ്പ നിരക്കും വര്‍ധിക്കും. ലോണ്‍ ടു വാല്യു റേഷ്യോ ആണ് മറ്റൊരു ഘടകം. വായ്പ തുക, കാലാവധി എന്നിവ പലിശ നിരക്കിനെ സ്വാധീനിക്കുന്നു.
ഉയര്‍ന്ന ലോണ്‍ ടു വാല്യു റേഷ്യോ ബാങ്കുകള്‍ക്ക് ഉയര്‍ന്ന റിസ്ക് വരുത്തുന്നു. ഇതിനാല്‍ ബാങ്കുകള്‍ പലിശ നിരക്ക് കൂടുതല്‍ ഈടാക്കും. വില ഉയര്‍ന്ന് നില്ക്കുന്ന ഘട്ടത്തി റിസ്ക് കുറയുന്നതിനാൽ ചെറിയ പലിശയ്ക്ക് വായ്പ ലഭിക്കും.
പലിശ നിരക്ക്
22 കാരറ്റ് സ്വർണത്തിനുള്ള പലിശ നിരക്ക് നോക്കാം. ആക്സിസ് ബാങ്കില്‍ 13.50 ശതമാനം മുതല്‍ 16.95 ശതമാനം വരെയാണ് സ്വർണ പണയത്തിന് പലിശ ഈടാക്കുന്നത്, 25,000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. എസ്ബിഐയില്‍ 7 ശതമാനം മുതലാണ് പലിശ നിരക്ക്. 20,000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വായ്പ നേടാം.
കാനറ ബാങ്കില്‍ 7.35 ശതമാനം പലിശയാണ് ഈടാക്കുന്നത്. 5,000 രൂപ മുതല്‍ 35 ലക്ഷം വരെ വായ്പ ലഭിക്കും. മുത്തൂറ്റില്‍ 1500 രൂപ മുതല്‍ വായ്പ ലഭിക്കും. 12 ശതമാനം മുതൽ 26 ശതമാനം വരെയാണ് പലിശ. ബാങ്ക് ഓഫ് മഹാരാഷ്ട്ര 7.10 ശതമാനം പലിശ നിരക്കിൽ 20 ലക്ഷം വരെ വായ്പ അനുവദിക്കുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications