കേരളത്തിലും ഇന്ത്യയിലും വിവാഹ വേളകളിലും ആഘോഷങ്ങളിലും ഒഴിവാക്കാന്‍ പറ്റാത്ത സമ്മാനമാണ് സ്വര്‍ണം. ഒരു തരി സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ പോലും 'എങ്ങോട്ടാണ് ഈ വില കയറി പോകുന്നത്' എന്നാണ് ചോദിക്കുന്നത്. സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ ആശങ്കയിലാക്കി 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിലെ സ്വര്‍ണ വില റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഫെബ്രുവരി 2 ന് കേരളത്തില്‍ 5,360 രൂപയായിരുന്നു 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന്റെ വില.
2020 ഓഗസ്റ്റിലെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 5,100 രൂപ എന്ന നില മറികടന്ന് പല തവണ സ്വർണ വില മുന്നോട്ട് കുതിച്ചു. ഫെബ്രുവരി മൂന്നിന് 5,310 രൂപയും ഫെബ്രിവരി 1ന് 5300 രൂപയിലുമായിരുന്നു സ്വർണ വില. ഇവിടെ നിന്നാണ് ചെറിയ ഇടിവിലേക്ക് സ്വർണം വീണത്.
ഇന്ന് കേരളത്തില്‍ സ്വര്‍ണ വില 22 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,240 രൂപയിലാണ് വ്യാപാരം നടത്തുന്നത്. പവന് 41,920 രൂപയാണ്. ഈ സാഹചര്യത്തിൽ സ്വർണ വില ഉയരാനുള്ള കാരണവും ഭാവിയിലെ വില സാധ്യതകളും പരിശോധിക്കുകയാണ്.
സ്വര്‍ണ വില ഉയരാന്‍ കാരണം
കേരളത്തിലെയും ഇന്ത്യയിലേയും സ്വര്‍ണ വില റെക്കോര്‍ഡിലെത്തിയെന്ന് കാണാമെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില മുന്‍നിരക്കിനേക്കാള്‍ താഴ്ന്ന നിലയിലാണ്. 2020 തില്‍ സ്വര്‍ണവില 42,000 രൂപയായപ്പോള്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔൺസിന് 2077 ഡോളായിരുന്നു. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ 1952 ഡോളര്‍ നിലവാരത്തിലേക്ക് വില കടക്കുമ്പോഴേക്കും സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് മറികടന്നു.
രൂപയുടെ മൂല്യത്തകർച്ചയാണ് ഇതിന് കാരണം. 2020- തിൽ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 74 രൂപയായിരന്നു. ഇന്ന് 82.75 രൂപയാണ്. ചൊവ്വാഴ്ച ഔൺസിന് 1860 ഡോളറാണ് സ്വർണ വില. രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയും രൂപയുടെ വിനിമയ നിരക്കും കണക്കിലെടുത്താണ് ദിവസവും ആഭരണ വിപണിയില്‍ വില നിശ്ചയിക്കുന്നത്.
14 ശതമാനത്തിന്റെ വർധനവ്
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വർണ വിലയിൽ വർധനവ് മാത്രമെ ഉണ്ടായിട്ടുള്ളൂ. ഇതിന് അനുസരിച്ച് ഈ വർഷവും വില വർധനവാണ് ഈ രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നത്. 2022 ഓക്ടോബറിൽ നിന്ന് 2023 ഫെബ്രുവരിയിലേക്ക് 10 ഗ്രാമിന്റെ സ്വർണ വിലയിൽ 14 ശതമാനം വർധനവുണ്ടായി.
ഈ വർധനവ് 2023ലും പ്രതീക്ഷിക്കാമെന്ന് ഫിൻടെക് സ്റ്റാർട്ടപ്പായ വൈറ്റ് ഗോൾഡിന്റെ സ്ഥാപകനും ഡയറക്ടറുമായ രാഹുൽ ജോസഫ് പറയുന്നു. സ്വർണവില ഉയരാനുള്ള മറ്റൊരു കാരണം സ്വർണത്തിന്റെ ഇറക്കുമതി കസ്റ്റംസ് തീരുവയിലെ വർധനവാണ്.
ഇതോടൊപ്പം സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേക്കും ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങളും ഡോളർ മൂല്യത്തകർച്ചയിലേക്കും നീങ്ങുമ്പോൾ കൂടുതൽ നിക്ഷേപകർ സ്വർണത്തെ സുരക്ഷിതമാ താവളമായി കണ്ട് നിക്ഷേപിക്കുന്നുണ്ട്. ഇതിനോടൊപ്പം സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യത കണക്കിലെടുത്ത് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണത്തിലെ ശേഖരം വർധിപ്പിക്കുന്നതും സ്വർണത്തിന് ഡിമാന്റ് വർധിപ്പിക്കുന്നു.
ഇനിയും ഉയരാം
2023 അവസാനത്തോടെ സ്വർണ വിലയിൽ വീണ്ടും വർധനവുണ്ടാകാം. രൂപയുടെ മൂല്യത്തകർച്ച സ്വർണ വിലയിൽ വലിയൊരു ഘടകമാകുന്നുണ്ട്. 2023 ഡിസംബർ അവസാനത്തോടെ യുഎസ് ഡോളറിനെതിരെ 90 രൂപ നിലവാരത്തിലേക്ക് എത്തിയാൽ ഇന്ത്യയിൽ സ്വർണം വില പത്ത് ഗ്രാമിന് ഏകദേശം 68,000 രൂപയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിന്റോ ഇക്വിറ്റി റിസർച്ച് മേധാവി നിഷ ഹർചേക്കർ അഭിപ്രായപ്പെടുന്നു.
ഇപ്പോള്‍ വാങ്ങാന്‍ പറ്റിയ സമയമോ
ഫെബ്രുവരിയില്‍ ഉയര്‍ന്ന വിലയായ 5,360 രൂപയിലെത്തിയ ഒരു ഗ്രാം സ്വര്‍ണം 100 രൂപയോളം കുറഞ്ഞാണ് വ്യാപാരം നടക്കുന്നത്. പവന് 800 രൂപയുടെ കുറവാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഈ വര്‍ഷത്തെ താഴ്ന്ന നിരക്ക് നോക്കുമ്പോള്‍ ജനുവരിയില്‍ 5,160 രൂപയിലേക്ക് എത്തിയിട്ടുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നവരെ ഈ കിഴിവ് ആശ്വാസമാണ്. ഇതിനാല്‍ കുറഞ്ഞ വിലയില്‍ അഡ്വാന്‍സ് ബുക്കിംഗ് ചെയ്യുന്നതാും ബുദ്ധി.


Click it and Unblock the Notifications