ആഭരണ പ്രേമികൾക്ക് ആശ്വാസം നൽകി സ്വർണ വില. തുടര്‍ച്ചയായ മൂന്നാം ദിവസവും കേരള വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞു. വ്യാഴാഴ്ചയിലെ ഇടിവോടെ സ്വര്‍ണ വില ഇടവേളയ്ക്ക് ശേഷം 45,000 രൂപ നിലവാരത്തിലേക്ക് എത്തി.
വ്യാഴാഴ്ച പവന് 240 രൂപ കുറഞ്ഞ് 45,920 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞതോടെ 5,740 രൂപയിലാണ് സ്വര്‍ണ വില. ഇതോടെ ജനുവരി മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തി.
ഒരാഴ്ചയിലെ ഇടിവ്
തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സ്വര്‍ണം ബാക്കി മൂന്ന് ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. ആദ്യ ദിവസം 120 രൂപ നേട്ടമുണ്ടാക്കി 46,520 രൂപയായിരുന്നു പവന് രേഖപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം 80 രൂപ കുറഞ്ഞ് 46,440 രൂപയിലേക്കും ബുധനാഴ്ച 280 രൂപ കുറഞ്ഞ് 46,160 രൂപയിലേക്കും എത്തി.

ഇവിടെ നിന്നാണ് വ്യാഴാഴ്ച 80 രൂപ കുറഞ്ഞത്. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവോടെ ഒരു മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണ വില എത്തി. ഡിസംബര്‍ 18 നാണ് ഇതിന് മുന്‍പ് 45,920 രൂപയില്‍ സ്വര്‍ണം വ്യാപാരം നടത്തിയത്.
മാസത്തിലെ ഉയർന്ന നിലവാരം ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 47,000 രൂപയാണ്. ഈ നിലവാരത്തിൽ നിന്ന് 1,080 രൂപ അകലെയാണ് വ്യാഴാഴ്ചയിലെ സ്വർണ വില. സർവകാല ഉയരമായ ഡിസംബർ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയിൽ നിന്ന് 1,200 രൂപയുടെ വ്യത്യാസം ഇന്നത്തെ സ്വർണ വിലയിലുണ്ട്.
ആഗോള വിപണിയിൽ സ്വർണ വില
കഴിഞ്ഞ ദിവസം പലിശ നിരക്ക് സംബന്ധിച്ച് ഫെഡറൽ ഗവർണർ നടത്തിയ പ്രസ്താവനയിൽ ആഗോള വിപണിയിൽ സ്വർണം വലിയ നഷ്ടം നേരിട്ടു. 2,060 ഡോളറിലാണ് ബുധനാഴ്ച സ്വർണം ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ സ്വർണ വില 2,001.72 ഡോളറിലേക്ക് കുറഞ്ഞിരുന്നു. ഡിസംബർ 13 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
അതേസമയം ശക്തമായ യുഎസ് റിട്ടെയിൽ വിൽപന്ന ഡാറ്റയ്ക്ക് ശേഷം പലിശ നിരക്ക് വെട്ടിക്കുറവ് സംബന്ധിച്ച് നിക്ഷേപകർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതിനാൽ സ്വർണ വില നേരിയ നേട്ടമുണ്ടാക്കി. യുഎസ് ഡോളറും കുറഞ്ഞ ട്രഷറി യീൽഡും ഇടിഞ്ഞതാണ് വ്യാഴാഴ്ച സ്വർണ വില ഉയരുന്നതിന് കാരണമായത്. സ്പോട്ട് ഗോൾഡ് 0.09 ശതമാനം നേട്ടത്തിൽ 2,008.17 ഡോളറിലാണ് സ്വർണം വ്യാപാരം നടത്തുന്നത്.
യുഎസ് ഡോളർ 0.2 ശതമാനം ഇടിയുകയും യുഎസ് 10 വർഷത്തെ ട്രഷറി യീൽഡ് 0.014 ശതമാനം ഇടിയുകയും ചെയ്തു. ഡോളർ സൂചിക 103.30 നിലവാരത്തിലും ബോണ്ട് യീൽഡ് 4.09 ശതമാനത്തിലുമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
