സ്വർണ വിലയിൽ നേരിയ ഇടിവ്; വില ഉയർന്ന് നിൽക്കുമ്പോൾ സ്വർണം വാങ്ങാൻ 5 വഴികൾ

വില കൂടിയും കുറഞ്ഞുമുള്ള ചാഞ്ചാട്ട സ്വഭാവം തുടർന്ന് കേരളത്തിലെ സ്വർണ വില. സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ചെറിയൊരു ആശ്വാസം നൽകുന്ന തരത്തിൽ സ്വര്‍ണ വില നേരിയ തോതിലാണെങ്കിലും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. ഗ്രാമിന് 5,525 രൂപയും പവന് 44,200 രൂപയുമായി കേരളത്തിലെ വില.

സ്വർണ വിലയിൽ ഇതിന് മുൻപ് മാറ്റമുണ്ടായത് ശനിയാഴ്ചയാണ്. വില വർധിച്ച ശനിയാഴ്ച ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5535 രൂപയും പവന് 200 രൂപ വര്‍ധിച്ച് 44,280 രൂപയിലുമായിരുന്നു വ്യാപാരം. ഈ വിലയിൽ നിന്നാണ് തിങ്കളാഴ്ചയിലെ ഇടിവ്.

ജൂലായ് മാസം അവസാനിക്കുമ്പോൾ ആദ്യ ദിവസത്തിലെ 43,320 രൂപ/ പവനുമായി താരതമ്യം ചെയ്യുമ്പോൾ 880 രൂപ സ്വർണത്തിന് വില വർധിച്ചു. അതേസമയം, ജൂലായ് മാസത്തിലെ ഉയർന്ന വിലയായ പവന് 44, 560 രൂപ (ജൂലായ് 20) യുമായി താരതമ്യം ചെയ്യുമ്പോൾ 360 രൂപയുടെ വ്യത്യാസം മാത്രമാണ് സ്വർണ വിലയിലുള്ളത്. വില ഉയർന്ന് നിൽക്കുമ്പോൾ സ്വർണം വാങ്ങാനുള്ള 5 വഴികൾ പരിചയപ്പെടാം.

സ്വർണ വിലയിൽ നേരിയ ഇടിവ്; വില ഉയർന്ന് നിൽക്കുമ്പോൾ സ്വർണം വാങ്ങാൻ 5 വഴികൾ

നിക്ഷേപത്തിന് സ്വർണം

വ്യക്തി​ഗത ആവശ്യങ്ങൾ കൂടാതെ നിക്ഷേപമായി കണ്ട് തന്നെയാണ് ഭൂരിഭാ​ഗവും സ്വർണം വാങ്ങുന്നത്. പണപ്പെരുപ്പത്തെ മറികടക്കുന്നൊരു റിട്ടേൺ നൽകുമെന്നതാണ് സ്വർണത്തിന്റെ പ്രധാന നേട്ടം. അസ്ഥിരമായ വിപണിയിൽ സുരക്ഷിത നിക്ഷേപമായി കാണുന്നതും സ്വർണത്തിന്റെ ഡിമാന്റ് വർധിപ്പിക്കുന്നു.

മേയ് മാസത്തിലുള്ള കണക്ക് പ്രകാരം സ്വർണത്തിന്റെ 1 വർഷത്തിനിടെയുള്ള വരുമാനം 14.2 ശതമാനം ആണ്. മറ്റെല്ലാ അസറ്റ് ക്ലാസുകളെയും മറികടന്നുള്ള പ്രകടനമാണിത്. 5 വർഷത്തിനിടെ 13.1 ശതമാനം, 10 വർഷത്തിനിടെ 7.50 ശതമാനം എന്നിങ്ങനെയാണ് നിക്ഷേപത്തിൽ നിന്നുള്ള റിട്ടേൺ. നിക്ഷേപമായി കണ്ട് സ്വർണം വാങ്ങുമ്പോൾ തിരഞ്ഞെടുക്കാവുന്ന 5 മാർ​ഗങ്ങൾ നോക്കാം.

പരമ്പരാ​ഗത രീതി

ജുവലറികളിൽ നിന്ന് ഭൗതിക സ്വർണം വാങ്ങിയും പലരും നിക്ഷേപം നടത്തുന്നുണ്ട്. സ്വർണ നാണയങ്ങളോ, ആഭരണ രൂപത്തിലോ ആണ് ഇത്തരക്കാർ സ്വർണം വാങ്ങുന്നത്. സാമ്പത്തികമായി ആവശ്യം വരുന്ന സമയത്ത് പണയപ്പെടുത്തി ഉപയോ​ഗിക്കാമെന്നതാണ് ഏറ്റവും വലിയ ​ഗുണം. ഉയർന്ന ലിക്വിഡിറ്റി ഇത് വാ​ഗ്ദാനം ചെയ്യുന്നു. അതേസമയം, പണിക്കൂലി അടക്കമുള്ള അധിക ചാർജുകൾ ഈ രീതിയിൽ സ്വർണം വാങ്ങുമ്പോൾ നൽകേണ്ടതുണ്ട്.

ഡിജിറ്റൽ ​ഗോൾഡ്

എല്ലാം ഡിജിറ്റലായ കാലത്ത് സ്വർണം ഡിജിറ്റലായി വാങ്ങാനുള്ള സൗകര്യവുമുണ്ട്. മൊബൈൽ ഇ-വാലറ്റുകൾ, ബ്രോക്കറേജ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വഴി ഡിജിറ്റൽ സ്വർണം വാങ്ങാം. ഭൗതിക സ്വർണത്തിന്റെ വിപണി വിലയെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ സ്വർണത്തിൽ വരുമാനം തീരുമാനിക്കുന്നത്. ഡിജിറ്റൽ സ്വർണ്ണം 100 ശതമാനം ശുദ്ധവും സുരക്ഷിതമായി സംഭരിക്കാൻ സാധിക്കുന്നതും പൂർണമായും ഇൻഷ്വർ ചെയ്തവയുമാണ്.

​ഗോൾഡ് ഇടിഫ്

ഭൗതിക സ്വര്‍ണത്തിന്റെ ആഭ്യന്തര വില ട്രാക്ക് ചെയ്യുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഗോള്‍ഡ് ഇടിഎഫുകൾ. ​ഗോൾഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നത് പൂർണമായ സുരക്ഷിതത്വം ലഭിക്കുന്ന നിക്ഷേപങ്ങളാണ്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുകയും ട്രേഡ് ചെയ്യുന്നവയുമായതിനാൽ ഉയർന്ന ലിക്വിഡിറ്റിയുള്ളവയാണ് ​ഗോൾഡ് ഇടിഎഫുകൾ. 1 ​ഗ്രാം മുതൽ നിക്ഷേപം നടത്താം.

ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ​

സ്വർണ ഇടിഎഫ്, ഗോൾഡ് മൈനിംഗ് കമ്പനികൾ മുതലായവയിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ​സ്വർണ മ്യൂച്വൽ ഫണ്ട്. ​സ്വർണ മ്യൂച്വൽ ഫണ്ടുകൾ ഗോൾഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളുടെ യൂണിറ്റുകളുടെ മൂല്യം ട്രാക്ക് ചെയ്യുന്നു. ഭൗതിക സ്വർണത്തിൽ നിക്ഷേപിക്കാതെ തന്നെ സ്വർണത്തിലുള്ള നിക്ഷേപം ​ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വഴി ലഭിക്കും. എസ്ഐപി വഴി മാസ തവണകളായും നിക്ഷേപം നടത്താം.

സോവറിൻ ഗോൾഡ് ബോണ്ട്

ഭൗതിക സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് ബദലായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച നിക്ഷേപ മാർ​ഗമാണ് സോവറിൻ ​ഗോൾഡ് ബോണ്ടുകൾ. സർക്കാരിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ട് ഇഷ്യൂ ചെയ്യുന്നത്. സോവറിൻ ​ഗോൾഡ് ബോണ്ടിലെ നിക്ഷേപത്തിന് പ്രതിവർഷം 2.50 ശതമാനം പലിശ നൽകും. 1 ​ഗ്രാം മുതൽ നിക്ഷേപിക്കാം.

സോവറിൻ ​ഗോൾഡ് ബോണ്ട് ഇഷ്യൂ ചെയ്യുന്ന സമയത്തെ സ്വർണ വിലയെ അടിസ്ഥാനമാക്കിയാണ് സോവറിൻ ​ഗോൾഡ് ബോണ്ടുകളുടെ വില നിശ്ചയിക്കുന്നത്. ബോണ്ടുകൾക്ക് എട്ട് വർഷത്തെ കാലാവധിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X