തുടര്‍ച്ചയായ മുന്നേറ്റത്തില്‍ നിന്ന് ഇടവേളയെടുത്ത് സ്വര്‍ണം. ചൊവ്വാഴ്ച കേരള വിപണിയില്‍ സ്വര്‍ണ വില മാന്യമായ ഇടിവ് രേഖപ്പെടുത്തി. പവന് 800 രൂപ കുറഞ്ഞതോടെ സ്വര്‍ണ വില 46,280 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 100 രൂപ കുറഞ്ഞ് 5,785 രൂപയിലാണ് ഇന്നത്തെ സ്വര്‍ണ വില. കേരള വിപണിയിലെ ചരിത്രത്തിലെ ഉയര്‍ന്ന നിലവാരത്തിലെത്തിയതിന് ശേഷമാണ് സ്വര്‍ണ വില ഇടിഞ്ഞത്. വലിയൊരു തുക ഇടിവ് വന്നത് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമായി.
റെക്കോർഡ് ഉയരത്തിൽ നിന്ന് താഴോട്ട്
തിങ്കളാഴ്ച 320 രൂപ വര്‍ധിച്ചാണ് സ്വര്‍ണം പവന് 47,080 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിട്ടത്. ആദ്യമായാണ് കേരള വിപണിയില്‍ സ്വര്‍ണം 47,000 രൂപ കടക്കുന്നത്. ആഗോള തലത്തില്‍ സ്വര്‍ണ വില ഉയരുന്നതിന് ചുവട് പിടിച്ച് ആഭ്യന്തര വിപണിയിലും സ്വര്‍ണം കുതിപ്പിലായിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് തവണയാണ് സ്വര്‍ണം പുതിയ ഉയരത്തിലെത്തിയത്.
ഡിസംബര്‍ രണ്ടിന് രേഖപ്പെടുത്തിയ 46,760, നവംബര്‍ 29 നുള്ള 46,480 എന്നിങ്ങനെയാണ് നേരത്തെയുള്ള ഉയരം. ഡിസംബര്‍ ഒന്നിനുള്ള 46,160 രൂപയാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വില. ആഗോള വിപണിയില്‍ ഇടിഞ്ഞതാണ് കേരളത്തിലും സ്വര്‍ണ വിലയെ ബാധിച്ചത്.

ആഗോള വിപണിയിലും താഴേക്ക്
തിങ്കളാഴ്ച സർവകാല ഉയരത്തിലെത്തിയതിന് പിന്നാലെ ആഗോള വിപണിയിലും സ്വർണ വിലയിൽ ഇടിവ് വന്നു. തിങ്കളാഴ്ച ഔൺസിന് 2,135.4 ഡോളറിലെത്തിയ സ്വർണം 2 ശതമാനത്തിലധികം ഇടിഞ്ഞു. നിലവിൽ 2,036.31ഡോളറിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം നടക്കുന്നത്. ഡോളർ നില മെച്ചപ്പെടുത്തിയതാണ് സർവകാല ഉയരത്തിൽ നിന്ന് സ്വർണത്തെ താഴേക്ക് ഇടിച്ചത്. ഡോളർ സൂചിക 0.5 ശതമാനം ഉയർന്നു. 103.61 നിലവാരത്തിലാണ് ഡോളർ വ്യാപാരം നടക്കുന്നത്. യുഎസ് 10 വർഷത്തെ ട്രഷറി യീൽഡും ഉയർന്നു.
എങ്ങനെ 25 പവൻ കണ്ടെത്താം
സ്വർണം ഉയരത്തിൽ നിൽക്കുമ്പോൾ കല്യാണ ആവശ്യങ്ങൾക്ക് സ്വർണം കണ്ടെത്താനിരിക്കുന്നവരാണ് ആശങ്കയിലാകുന്നത്. അൽപം സാവകാശമുണ്ടെങ്കിൽ വില ഉയർന്ന് നിൽക്കുമ്പോൾ സ്വർണം വാങ്ങാൻ ഈ രീതി ഉപയോഗിക്കാം. അതിനായി ആഭരണങ്ങളോ സ്വർണ നാണയം, ബാർ എന്നിവ ചെറിയ അളവിൽ വാങ്ങി കയ്യിൽ സ്വർണം സമാഹരിക്കുകയാണ് വേണ്ടത്. 8 വയസ് പ്രായമുള്ളൊരു കുട്ടിക്ക് 25 വയസിലേക്ക് 200 ഗ്രാം (25 പവൻ) സ്വർണം നൽകാൻ എങ്ങനെ ഈ മാർഗം ഉപയോഗപ്പെടുത്താമെന്ന് നോക്കാം.
200 ഗ്രാം സ്വർണം സ്വന്തമാക്കാൻ ആകെ 204 മാസത്തിന്റെ സാവകാശം ലഭിക്കും (17 വർഷം x 12 മാസം = 204 മാസം). സ്വർണാഭരണമായി ഭൗതിക സ്വർണത്തിൽ നിക്ഷേപിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ പ്രതിമാസം 1 ഗ്രാം സ്വർണം വാങ്ങിയാൽ ലക്ഷ്യത്തിലെത്താം. അല്ലെങ്കിൽ 5-6 ഗ്രാം സ്വർണം അർധ വാർഷികമായോ വർഷത്തിൽ ഏകദേശം 12 ഗ്രാം സ്വർണമോ വാങ്ങണം. മാസത്തിൽ ഒരു ഗ്രാം എന്നത് സുഖകരമായി സ്വർണം സമാഹരിക്കാനുള്ള മാർഗമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications