തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലും വില ഇടിവ് തുടര്‍ന്നതോടെ അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലേക്കെത്തി സ്വര്‍ണ വില. ശനിയാഴ്ച 240 രൂപ പവന് കുറഞ്ഞതോടെ 42,680 രൂപയിലാണ് കേരള വിപണിയില്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,335 രൂപയിലാണ് സ്വര്‍ണ വില. മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. വില കുറയുന്നതോടെ ആഭരണങ്ങള്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമായി. സമീപ ഭാവിയില്‍ സ്വര്‍ണം വാങ്ങേണ്ടവര്‍ക്ക് അഡ്വാന്‍സ് ബുക്കിംഗിനും അവസരമാണ്.
മാസത്തിലെ താഴ്ന്ന നിലവാരത്തില്‍
സെപ്റ്റംബര്‍ മാസത്തിലെ അവസാന ദിവസം മാസത്തിലെ താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണ വിലയുള്ളത്. അവസാന വാരം കനത്ത ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്. ഞായറാഴ്ചയും തിങ്കളാഴ്ചയും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ബാക്കിയെല്ലാ ദിവസങ്ങളിലും ഇടിഞ്ഞു. മൂന്ന് ദിവസങ്ങളിലായി വലിയ തുക സ്വര്‍ണ വിലയില്‍ ഇടിവ് വന്നതോടെ ഈ ആഴ്ച മാത്രം 1,280 രൂപയാണ് പവന് കുറഞ്ഞത്.
സെപ്റ്റംബര്‍ 25 ന് 43,960 രൂപയിലാണ് ഈ ആഴ്ച സ്വര്‍ണം വ്യാപരം ആരംഭിച്ചത്. ചൊവ്വാഴ്ച 160 രൂപയും (43,800 രൂപ) ബുധനാഴ്ച 200 രൂപയും (43,600) ആണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. വ്യാഴാഴ്ച 480 രൂപ കുറഞ്ഞാണ് 43,120 രൂപയിലേക്ക് സ്വര്‍ണ വില എത്തിയത്. വെള്ളിയാഴ്ച 200 രൂപയും ശനിയാഴ്ച 240 രൂപയും കുറഞ്ഞതോടെ 1,280 രൂപയുടെ ഇടിവ് ഈ വാരം ലഭിച്ചു.

സെപ്റ്റംബർ മാസത്തിൽ ആകെ 1,360 രൂപയുടെ ഇടിവാണ് സ്വർണ വിലയിലുണ്ടായത്. സെപ്റ്റംബർ ആദ്യ ദിവസം 44,040 രൂപയിലായിരുന്നു സ്വർണ വില. സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ 44,240 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന വില. ആദ്യ ദിവസത്തെ വിലയിൽ നിന്ന് 1,360 രൂപ വ്യത്യാസത്തിലാണ് മാസാവസാനത്തിൽ സ്വർണം വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിൽ വലിയ ഇടിവ്
ആഗോള സാമ്പത്തിക വിപണിയിൽ അപകടസാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും നിക്ഷേപകരുടെ സുരക്ഷിത സങ്കേതമായി മാറുന്നതിൽ സ്വർണം പരാജയപ്പെട്ടു. വെള്ളിയാഴ്ച സ്പോട്ട് ഗോൾഡ് ഔൺസിന് 1,848 ഡോളറിലേക്ക് ഇടിഞ്ഞതോടെ രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ഡോളർ സൂചിക 10 മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതും യുഎസിലെ ഉയർന്ന പലിശ നിരക്കിനെക്കുറിച്ചുള്ള ആശങ്കകളുമാണ് ഈ വാരം സ്വർണ വിലയെ സമ്മർദ്ദത്തിലാക്കിയത്.
ഇനിയും ഇടിയുമോ?
വ്യാപാര ആഴ്ച അവസാനിക്കുമ്പോൾ സ്വർണ വില നേരിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. പ്രധാന വ്യക്തിഗത ഉപഭോഗ ചെലവ് (പിസിഇ) ഡാറ്റയിലെ അനുകൂല കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് നേരിയ കയറ്റം സ്വർണ വിലയിലുണ്ടായത്. അതേസമയം ഇന്ത്യയിൽ ആഘോഷ സീസണിൽ ഡിമാന്റ് വർധിക്കുന്നതും സ്വർണത്തിന് അനുകൂലമാകും. അതിനാൽ കുറഞ്ഞ നിരക്ക് പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം.
More From GoodReturns

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
