വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസം നൽകി സ്വർണം വില. വിവാഹ, ആഘോഷ സീസണുകൾ അടുത്തിരിക്കെ ഉയർന്ന നിലവാരത്തിൽ നിന്നാണ് സ്വർണ വില താഴേക്ക് വന്നത്. മൂന്ന് ദിവസം സ്വർണ വിലയിൽ മാറ്റമില്ലാതിരുന്ന ശേഷം ചൊവ്വാഴ്ച കേരള വിപണിയിൽ സ്വർണ വില ഇടിഞ്ഞു. ചൊവ്വാഴ്ച പവന് 160 രൂപയാണ് കുറഞ്ഞത്. പവന് 43,800 രൂപയിലാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,475 രൂപയിലുമാണ് സ്വര്‍ണ വില.
ചാഞ്ചാട്ടത്തിൽ സ്വർണ വില
കഴിഞ്ഞ രണ്ടാഴ്ചയിലെ സ്വര്‍ണ വില പരിശോധിച്ചാല്‍ മാസത്തിലെ ഉയര്‍ന്ന നിലവാരത്തിന് അടുത്തെത്തിയ ശേഷമാണ് വില ഇടിയുന്നതെന്ന് കാണാം. സെപ്റ്റംബര്‍ 14 ന് 43,600 രൂപ എന്ന മാസത്തിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് ഉയരാന്‍ തുടങ്ങിയ സ്വര്‍ണ വില അഞ്ച് ദിവസം കൊണ്ട് 560 രൂപയാണ് ഉയര്‍ന്നത്.
സെപ്റ്റംബര്‍ 19 തിന് 44,160 രൂപയിലെത്തിയ സ്വര്‍ണ വില മാസത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് 80 രൂപ താഴെയായിരുന്നു. എന്നാല്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കാത്ത സ്വര്‍ണ വില വീണ്ടും താഴേക്ക് എത്തി. 6 ദിവസം കൊണ്ട് 360 രൂപ ഇടിഞ്ഞാണ് സ്വര്‍ണ വില 43,800 രൂപയിലേക്ക് വന്നെത്തിയത്.

ആഗോള വിപണിയിലും വില കുറയുന്നു
ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്. യുഎസ് ഡോളറും ട്രഷറി യീൽഡും ഉയർന്നതിനാൽ ചൊവ്വാഴ്ച സ്വർണ വില താഴ്ന്നു. സ്‌പോട്ട് ഗോൾഡ് 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 1,914.61 ഡോളർ എന്ന നിലവാരത്തിലാണ് സ്വർണ വില. ഡോളർ 10 മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. അതേസമയം 10 വർഷത്തെ ട്രഷറി യീൽഡ് 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു.
ഫെഡറൽ റിസർവ് ഈ വർഷം വീണ്ടും പലിശനിരക്ക് ഉയർത്തുമോ എന്നതിൽ വ്യക്തത ലഭിക്കുന്ന പ്രധാന ഉപഭോക്തൃ പണപ്പെരുപ്പ റിപ്പോർട്ടിനായാണ് നിക്ഷേപകർ കാത്തിരിക്കുകയാണ്. വ്യക്തിഗത ഉപഭോഗ ചെലവ് വില സൂചിക സെപ്റ്റംബർ 29 തിന് പുറത്തിറങ്ങും. പലിശ നിരക്ക് ഉയരുന്നത് ഡോളറിനും ബോണ്ട് യീൽഡിനും ശക്തിപകരുന്നതിനാൽ സ്വർണത്തിന്റെ വില ഇടിക്കും.
മറ്റു നഗരങ്ങളിലെ സ്വർണ വില
ചെന്നൈയിൽ ഒരു പവന് 120 രൂപയാണ് കുറഞ്ഞത്. അതേസമയം ദക്ഷിണേന്ത്യൻ നഗരങ്ങളിൽ സ്വർണത്തിന് ഏറ്റവും വില കൂടിയ നഗരവും ചെന്നൈയാണ്. പവന് 44,040 രൂപയാണ് ചൊവ്വാഴ്ച ചെന്നൈയിലെ വില. കോയമ്പത്തൂര‍്‍, മധുരെെ, തിരുച്ചിറപ്പിള്ളി നഗരങ്ങളിലും ഇതേ നിരക്കാണ്. ഡൽഹിയിൽ പവന് 160 രൂപ കുറഞ്ഞതോടെ സ്വർണ വില 43,920 രൂപയിലേക്ക് എത്തി.
മുംബൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, പൂനെ, വിജയവാഡ നഗരങ്ങളിൽ സ്വർണ വില പവന് 160 രൂപ കുറഞ്ഞ് 43,800 രൂപയിലെത്തി. വഡോദ, അഹമ്മദാബാദ്, പാട്ന എന്നിവിടങ്ങളിൽ പവന് 160 രൂപ കുറഞ്ഞ് 43,840 രൂപയിലാണ് സ്വർണ വില.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
