സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം പകർന്ന് ഓഗസ്റ്റ് മാസത്തിൽ സ്വർണ വില. മാസ ആരംഭത്തിൽ വർധനവോടെ തുടങ്ങിയ സ്വർണ വില ഇടിയാൻ തുടങ്ങി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ സ്വര്‍ണ വില ഇടിയുന്നത്. വ്യാഴാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കേരള വിപണിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5,495 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 43,960 രൂപയും നല്‍കണം.
ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞ് 44,080 രൂപയിലേക്ക് എത്തിയിരുന്നു. ഇവിടെ നിന്നാണ് വീണ്ടും സ്വര്‍ണ വില താഴേക്ക് ഇറങ്ങിയത്. മൂന്ന് ആഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണ വില എത്തിയയത് സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമാണ്. ആഘോഷ സീസൺ കച്ചവടം തുടങ്ങാനിരിക്കെ വില താഴുമോ എന്നാണ് കണ്ടറിയേണ്ടത്.

മൂന്ന് ആഴ്ചയിലെ താഴ്ന്ന നിലവാരം
തുടരെ രണ്ടു ദിവസങ്ങളിലായി 360 രൂപ കുറഞ്ഞതോടെ സ്വര്‍ണ വില മൂന്ന് ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി. ജൂലായ് 12 നാണ് സമീപ കാലത്ത് സ്വര്‍ണ വില ഈ നിലവാരത്തിലെത്തിയത്. ജൂലായ് 12 ന് 43,720 രൂപയായിരുന്നു സ്വര്‍ണ വില. ഇവിടെ നിന്ന് 44,000 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്ന സ്വര്‍ണ വില ജൂലായ് മാസം അവസാനിപ്പിച്ചത് 44,200 രൂപയിലാണ്. ശേഷം 44,000 രൂപയ്ക്ക് താഴെ എത്തുന്നത് ആദ്യമായാണ്.
ആഗോള വിപണിയിൽ
ആഗോള വിപണിയിൽ സാഹചര്യങ്ങൾ മാറിമറിയുകയാണ്. ചാഞ്ചാട്ടം തുടരുന്ന സ്വർണ വില വ്യാഴാഴ്ച ഇടിഞ്ഞു. ഫിഞ്ച് ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയതിനെ തുടർന്ന് ബുധനാഴ്ച ഡോളർ ഇടിഞ്ഞതിനെ തുടർന്ന് സ്വർണ വില ഉയർന്നിരുന്നു. യുഎസ് സ്വകാര്യ ശമ്പളപട്ടിക പ്രതീക്ഷിച്ചതിലും വലിയ വർദ്ധനവ് ഉണ്ടായതിനെത്തുടർന്ന് വ്യാഴാഴ്ച സ്വർണ വില ഇടിഞ്ഞ് മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സ്പോട്ട് ഗോളൾഡ് ഔൺസിന് 1,937.54 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
യുഎസ് ഡോളർ സൂചിക 4 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. 10 വർഷത്തെ ട്രഷറി ആദായം നവംബർ മുതലുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. ഡോളർ ശക്തിപ്പെടുമ്പോൾ സ്വർണ വില ആഗോള വിപണിയിൽ കുറയും.
ആഘോഷ സീസണിൽ വില ഇടിയുമോ?
ഓണം, രക്ഷാബന്ധൻ, വിവാഹ സീസൺ എന്നിങ്ങനെ ഇന്ത്യയിൽ സ്വർണ ഡിമാന്റ് വർധിക്കുന്ന മാസങ്ങളാണ് വരുന്നത്. ആഗോള വിപണിയിൽ വില കുറയുന്നത് ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് പൊതുവെ ആശ്വാസമാണ്. ഡോളർ ശക്തമാകുന്നത് രൂപയെ പിന്നോട്ടടിപ്പിക്കുകയും ഇറക്കുമതി ചെലവ് കൂട്ടുകയും ചെയ്യും.
ഇതോടൊപ്പം രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് പുറമേ സ്വർണത്തിന് ഡിമാന്റ് ഉയരുന്ന ആഭ്യന്തര ഘടകങ്ങളും വില ഉയർത്തും. ഓണം, വിവാഹ സീസണുകൾ അടുക്കുന്നതോടെ സ്വർണ വിലയ്ക്ക് കേരള വിപണിയിൽ മുന്നേറ്റമുണ്ടായേക്കാം. എത്രത്തോളം മുന്നേറുമെന്നത് ആഗോള വിപണിയിലെ വിലയെ അടിസ്ഥാനമാക്കിയിരിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
