സ്വര്‍ണം വാങ്ങുന്നവരെ ആശയകുഴപ്പത്തിലാക്കി സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം. തുടര്‍ച്ചയായ വില വര്‍ധനവിലൂടെ 45,000 രൂപ നിലവാരത്തിലേക്ക് കുതിച്ച സ്വര്‍ണ വില ട്രാക്ക് മാറ്റി. വെള്ളിയാഴ്ച തുടങ്ങിയ സ്വര്‍ണ വില ഇടിവ് ശനിയാഴ്ചയും തുടര്‍ന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഒരു ഗ്രാമിന് 5,515 രൂപയും പവന് 44,120 രൂപയുമാണ് ശനിയാഴ്ച കേരള വിപണിയിലെ വില.
ഈ ആഴ്ച ആരംഭത്തില്‍ ജൂലായ് 17 ന് 44,000 രൂപയിലായിരുന്നു സ്വര്‍ണ വില. ബുധനാഴ്ച 44,560 രൂപ എന്ന ജൂലായ് മാസത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണ വില എത്തിയിരുന്നു. ഇവിടെ നിന്നാണ് സ്വര്‍ണ വില ഇടിയാന്‍ തുടങ്ങിയത്. ആഴ്ചയിലെ ആദ്യ മൂന്ന് ദിവസം കൊണ്ട് 560 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. അവസാന രണ്ട് ദിവസത്തെ ഇടിവ് 440 രൂപയാണ്.

സ്വർണ വില ഇടിയാൻ കാരണം
അന്താരാഷ്ട്ര വിപണിയിലെ ഇടിവാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണം. ഔൺസിന് 1,985 ഡോളറിലും ആഭ്യന്തര വിപണിയിൽ 10 ഗ്രാമിന് 60,000 രൂപയിലുമെത്തിയ സ്വർണ വില വെള്ളിയാഴ്ച സെഷനിൽ ഇടിഞ്ഞു. ഡോളർ ശക്തിപ്പെട്ടതാണ് സ്വർണ വില ഇടിയാൻ കാരണം. യുഎസ് ഡോളർ 15 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നാണ് ഒരാഴ്ചത്തെ ഉയർന്ന നിലയിലേക്ക് കുതിച്ചത്.
ഡോളർ ശക്തിപ്പെടുന്നത് നിക്ഷേപകർക്കിടയിൽ സ്വർണത്തിനുള്ള ഡിമാന്റ് കുറച്ചതോടെ അന്താരാഷ്ട്ര മാർക്കറ്റിൽ സ്പോട്ട് ഗോൾഡ് 0.43 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,960.80 ഡോളറിലാണ് ക്ലോസ് ചെയ്തത്.
സ്വർണ വില ഇനി എങ്ങോട്ട്
ഹ്രസ്വകാലത്തേക്ക് സ്വർണ വിലയിൽ ചാഞ്ചാട്ടമാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. യുഎസ് ഫെഡിന്റെ മോണിറ്ററി പോളിസി പ്രഖ്യാപനമാണ് അടുത്തതായി സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകം. 25 അടിസ്ഥാന നിരക്ക് പലിശ വർധനവാണ് വിപണി പ്രതീക്ഷിക്കുന്നത്. പലിശ നിരക്ക് ഉയരുന്നത് സ്വർണം വാങ്ങുന്നതിനുള്ള ചെലവ് വർധിപ്പിക്കുകയും ആകർഷണം കുറയ്ക്കുകയും ചെയ്യും.
ജൂലായിലെ നിരക്ക് വർധനവോടെ പലിശ നിരക്കിൽ താൽക്കാലിക വിരമാം വരുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഇത് ഡോളറിലുണ്ടാക്കുന്ന ചലനങ്ങൾ ബന്ധപ്പെട്ടിരിക്കും സ്വർണ വിലയുടെ മുന്നേറ്റം. നിലവിൽ ഡോളർ ഇൻഡെക്സ് ഒരാഴ്ചയിലെ മികച്ച നിലവാരത്തിലേക്ക് തിരിച്ചെത്തി. ഇതാണ് സ്വർണ വിലയെ ഇടിച്ചത്.
പ്രധാന നഗരങ്ങളിലെ സ്വർണ വില (പവന്റെ വില)
രാജ്യത്ത് കേരള വിപണിയിൽ രേഖപ്പെടുത്തിയ 44,240 രൂപ/ പവൻ ആണ് കുറഞ്ഞ നിരക്ക്. അതേസമയം, ചെന്നൈയിൽ 44,400 രൂപ ഒരു പവന് നൽകണം. ഇതാണ് ഉയർന്ന നിരക്ക്. വിവിധ നഗരങ്ങളിൽ പവന്റെ നിരക്ക് നോക്കാം.
മുംബൈ- 44,120 രൂപ
ഡല്‍ഹി- 44,240 രൂപ
കൊല്‍ക്കത്ത- 44,120 രൂപ
ബംഗളൂരു- 44120 രൂപ
ഹൈദരാബാദ്- 44,120 രൂപ
പൂനെ- 44,120 രൂപ
വഡോദര- 44,160 രൂപ
അഹമ്മദാബാദ്- 44,160 രൂപ
ജയ്പൂര്‍- 44,240 രൂപ
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
