ഇപ്പോള്‍ വാങ്ങണോ അതോ കാത്തിരിക്കണോ? സ്വര്‍ണം വാങ്ങാന്‍ പ്ലാനുള്ളവരെ അലട്ടുന്നൊരു ചോദ്യമാണ്. എങ്ങോട്ടാണ് പോക്കെന്ന് പിടിതരാതെ ചാഞ്ചാടുകയാണ് സ്വര്‍ണ വില. വ്യാഴാഴ്ച 240 രൂപ പവന് കൂടിയ കേരള വിപണിയില്‍ വെള്ളിയാഴ്ച 280 രൂപ കുറയുന്നതാണ് കാഴ്ച.
വെള്ളിയാഴ്ച ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,510 രൂപയും പവന് 280 രൂപ കുറഞ്ഞ് 44,080 രൂപയുമാണ് കേരള വിപണിയിലെ വില. ആഗോള വിപണിയിലും സ്വർണ വില ഇടിയുന്നത് ആഭ്യന്തര വിപണിയിൽ സ്വർണ വില ഇടിയാൻ കാരണമാകുന്നുണ്ട്.
മെല്ലെ മുന്നോട്ട് കയറി, പിന്നീട് ചാഞ്ചാട്ടം
ജൂലായ് മാസം ആരംഭം തൊട്ട് മെല്ലെ കയറി വന്ന സ്വര്‍ണ വില മാസാവസാനത്തില്‍ ചാഞ്ചാട്ടത്തിലാണെന്ന് പറയാം. ജൂലായ് മാസം ആദ്യം ഒന്നാം തീയതി പവന് 43,320 രൂപയായിരുന്നു കേരളത്തിലെ സ്വര്‍ണ വില. ജൂലായ് മൂന്നിന് 43,240 രൂപയിലേക്ക് താഴ്ന്ന് മാസത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി. പതിയെ മുന്നോട്ട് കുതിച്ച സ്വര്‍ണ വില ജൂലായ് 20 തിന് മാസത്തിലെ ഉയര്‍ന്ന നിലയിലെത്തിയത്.

44,560 രൂപയാണ് ജൂലായ് 20 ന് രേഖപ്പെടുത്തിയ വില. 20 ദിവസം കൊണ്ട് 1,240 രൂപ വര്‍ധിച്ചു. ശേഷം ഇടിയാന്‍ തുടങ്ങിയ സ്വര്‍ണ വില ജൂലായ് 25 ന് 44,000 രൂപയിലെത്തി. തൊട്ടടുത്ത ദിവസങ്ങളില്‍ 360 രൂപ വര്‍ധിച്ചാണ് വ്യാഴാഴ്ച 44,360 രൂപയിലെത്തിയത്.
ആഗോള വിപണിയിൽ ഇടിവ്
ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെയുള്ള ആദ്യ ദിവസം നേട്ടമുണ്ടാക്കിയ സ്വർണ വില ഇന്ന് ആഗോള മാർക്കറ്റിലും ഇടിവിലാണ്. ശക്തമായ യുഎസ് സാമ്പത്തിക ഡാറ്റ ഡോളറിനെയും ബോണ്ട് യീൽഡിനെയും ഉത്തേജിപ്പിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച സ്വർണ വില ഇടിഞ്ഞു. രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ സ്വർണ വില.
സ്പോട്ട് ഗോൾഡ് ഔൺസിന് 1,948.24 ഡോളറിലേക്ക് എത്തി. ജൂലായ് 12 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. കഴിഞ്ഞ സെഷനിൽ 1.4% താഴ്ന്ന് 1,944.37 ഡോളറിലാണ് സ്വർണം വ്യാപാരം അവസാനിച്ചത്. ജൂൺ 23 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര തകർച്ചയിലേക്ക് സ്വർണം നീങ്ങുന്നത്.
മറ്റു നഗരങ്ങളിലെ നിരക്ക്
കേരള വിപണിയിൽ കുറഞ്ഞതിന് സമാന രീതിയില്‍ ഇന്ത്യയിലെ മറ്റു നഗരങ്ങളിലും സ്വര്‍ണ വില കുറഞ്ഞിട്ടുണ്ട്. കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ വിപണിയിലാണ് സ്വര്‍ണത്തിന് കുറഞ്ഞ നിരക്കുള്ളത്. മറ്റൊരു ദക്ഷിണേന്ത്യൻ നഗരമായ ചെന്നൈയിലാണ് ഉയർന്ന നിരക്ക്.
ചെന്നൈയില്‍ പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്. പവന് 44,400 രൂപയാണ് വില. കേരള വിപണിയേക്കാള്‍ 320 രൂപ അധികമാണ് ചെന്നൈയിലെ വില.
ഡല്‍ഹിയില്‍ പവന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവന് 44,200 രൂപ നല്‍കണം. ജയ്പൂര്‍, ലഖ്നൗ നഗരങ്ങളിലും ഇതേ നിരക്കാണ്. കേരള വിപണിയേക്കാള്‍ 120 രൂപ അധികമാണിത്.
കേരളത്തില്‍ രേഖപ്പെടുത്തിയ പവന് 44,080 രൂപയാണ് കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരബാദ്, വിജയവാഡ, പൂനെ നഗരങ്ങളിലെയും വില. വഡോദര, അഹമ്മദബാദ് നഗരങ്ങളില്‍ 44,120 രൂപയാണ് പവന്റെ വില.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
