ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനത്തിന് പിന്നാലെ സ്വർണ വിലയിൽ ഇടിവ്. ആഗോള വിപണിയിൽ ഡോളറും ബോണ്ട് യീൽഡും കരുത്താർജിച്ചതോടെ സ്വർണം താഴേക്കിറങ്ങി. ഇതിന്റെ ചുവട് പിടിച്ച് ആഭ്യന്തര വിപണിയിലും വില കുറഞ്ഞു. കേരളത്തിൽ വ്യാഴാഴ്ച 120 രൂപയാണ് പവന് കുറഞ്ഞത്. 44,040 രൂപയിലാണ് കേരളത്തിൽ വ്യാഴാഴ്ച ഒരു പവൻ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപയാണ് ഇടിഞ്ഞത്. 5,505 രൂപയിലാണ് ഇന്നത്തെ വിലനിലവാരം.
കൂടിയും കുറഞ്ഞും ഈ വാരം
തിങ്കളാഴ്ച രേഖപ്പെടുത്തിയ അതേ നിരക്കിലാണ് സ്വര്‍ണ വില ഇന്നും വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 120 രൂപ വര്‍ധിച്ചാണ് സ്വര്‍ണ വില 44,040 രൂപയിലേക്ക് എത്തിയത്. തൊട്ടടുത്ത ദിവസം വീണ്ടും 120 രൂപ വര്‍ധിച്ച് 44,160 രൂപയിലെത്തിയിരുന്നു. ബുധനാഴ്ച വിലയില്‍ മാറ്റമില്ലാത്ത ശേഷമാണ് സ്വര്‍ണ വില 120 രൂപ കുറഞ്ഞത്.
സെപ്റ്റംബര്‍ 15 മുതലാണ് കേരളത്തില്‍ സ്വര്‍ണ വില ഉയരാന്‍ തുടങ്ങിയത്. മാസത്തിലെ താഴ്ന്ന വിലയായ 43,600 രൂപയില്‍ നിന്ന് 160 രൂപ വര്‍ധിച്ച് 43,760 രൂപയിലാണ് സെപ്റ്റംബര്‍ 15 ന് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. സെപ്റ്റംബര്‍ 16 ന് ശനിയാഴ്ച 160 രൂപ വര്‍ധിച്ച് 43,920 രൂപയിലാണ് സ്വര്‍ണ വിലയെത്തിയത്. സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയ 44,240 രൂപയാണ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില.

വില വർധിക്കാൻ കാരണം
ബുധനാഴ്ച ചേർന്ന ഫെഡറൽ റിസർവ് യോഗം പലിശ നിരക്കുകൾ മാറ്റം വരുത്തിയില്ലെങ്കിലും ഈ വർഷം ഒരു നിരക്ക് വർധനവ് ഉണ്ടാകുമെന്നാണ് യോഗം സൂചിപ്പിച്ചത്. ഇതോടൊപ്പം നേരത്തെ സൂചിപ്പിച്ചതിനേക്കാൾ കർശനമായ പണനയം സാമ്പത്തിക വർഷം നടപ്പാക്കാനുമാണ് ഫെഡിന്റെ തീരുമാനം. ഇതോടെ യുഎസ് ഡോളറും ബോണ്ട് യീൽഡും ഉയർന്നതിനാൽ വ്യാഴാഴ്ച സ്വർണ വില ഇടിയുകയാണ്.
സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.3 ശതമാനം ഇടിഞ്ഞ് 1,924.68 ഡോളറിലെത്തി. യുഎസ് ഡോളർ സൂചിക മാർച്ച് 9 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. ട്രഷറി യീൽഡ് 17 വർഷത്തെ ഉയർന്ന നിലയിലേക്കും ഉയർന്നു.
ഇനിയും ഇടിയുമോ?
രാജ്യത്ത് ആഘോഷ സീസൺ ആരംഭിക്കുന്നതോടെ സ്വർണത്തിന് ഡിമാന്റ് വർധിക്കും. ആഗോള വിപണിയില്‍ സ്വര്‍ണ വില ബെറിഷ് ട്രെന്‍ഡ് സമീപ ഭാവിയിലേക്ക് തുടരുമെങ്കിലും ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കാര്യമായ ഇടിവ് പ്രതീക്ഷിക്കേണ്ടെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ഡിമാന്റിന് അനുസരിച്ചുള്ള വില വർധനവാണ് ആഭ്യന്തര വിപണിയിൽ സ്വാധീനിക്കുക.
ആഘോഷ സീസണിലെ വാങ്ങലുകള്‍ കാരണമുള്ള ഡിമാന്റും രൂപ ഇടിയുന്നതും സ്വര്‍ണത്തിന്റെ വില ആഭ്യന്തര വിപണിയില്‍ വലിയ വര്‍ധനവ് നല്‍കില്ലെന്നാണ് അനുമാനം. ഡോളറിനെ ശക്തമാക്കുന്ന തീരുമാനങ്ങളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഇടിക്കുന്നത്. മൂന്ന് മാസത്തിനിടെ ഡോളര്‍ ഇന്‍ഡെക്‌സ് 3 ശതമാനം ഉയര്‍ന്നു. ഇതിന് പിന്നാലെ സ്വര്‍ണ വിലയില്‍ 4.61 ശതമാനം ഇടിവ് രേഖപ്പെടുത്തി.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications