കുതിച്ചു പാഞ്ഞ സ്വര്‍ണ വിലയ്ക്ക് വെള്ളിയാഴ്ച നേരിയ ആശ്വാസം. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ വില കയറ്റത്തിന് ശേഷം കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കേരള വിപണിയില്‍ കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 5,540 രൂപയും ഒരു പവന് 44,320 രൂപയും ചെലവാക്കണം. ജൂലായിലെ ഉയര്‍ന്ന വിലയില്‍ നിന്നാണ് വെള്ളിയാഴ്ച സ്വര്‍ണ വില കുറഞ്ഞത്.
മൂന്നാം ദിവസവും വില ഉയര്‍ന്നോടെ വ്യാഴാഴ്ച 44,560 രൂപയിലെത്തിയ സ്വര്‍ണ വില ജൂലായ് മാസത്തിലെ ഉയര്‍ന്ന നിലവാരം കുറിച്ചിരുന്നു. ഈ വാരത്തില്‍ ചൊവ്വാഴ്ച മുതല്‍ തുടങ്ങിയ സ്വര്‍ണ വില വര്‍ധനവ് 560 രൂപയാണ് വര്‍ധിച്ചത്.
വെള്ളിയാഴ്ച 240 രൂപ കുറഞ്ഞതോടെ അത്യാവശ്യത്തിന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി. ജൂലായ് ആദ്യ വാരത്തില്‍ മൂന്നാം തീയതിയാണ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 43,240 രൂപ രേഖപ്പെടുത്തുന്നത്. ഇവിടെ നിന്ന് വില ഉയരുന്ന കാഴ്ചയാണ് ജൂലായ് മാസത്തില്‍ കണ്ടത്.

ആഗോള വിപണിയിൽ വില ഉയരുന്നു
ഡോളർ ദുർബലമാകുന്നതോടെ വെള്ളിയാഴ്ചയും ആഗോള വിപണിയിൽ സ്വർണ വില ഉയർന്നിട്ടുണ്ട്. യുഎസ് ഫെഡറൽ റിസർവ് ജൂലായ്ക്ക് ശേഷം നിരക്ക് വർദ്ധനവ് താൽക്കാലികമായി നിർത്തുമെന്ന പ്രതീക്ഷയിലാണ് നിലവിലെ മുന്നേറ്റം. സ്പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് 1,971.79 ഡോളറിലെത്തി. ഇത് 9 ആഴ്ചയിലെ ഉയർന്ന നിരക്കാണ്. ഡോളര്‍ ഇടിയുന്നതിനാല്‍ രൂപ മെച്ചപ്പെടുന്നതാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില ആഭ്യന്തര വിപണിയില്‍ കുറയാന്‍ കാരണം.
തുടർച്ചയായ മൂന്നാം വാരത്തിലും നേട്ടത്തോടെ അവസാനിക്കാനുള്ള ശ്രമത്തിലാണ് സ്വർണം. ഈ ആഴ്ച ഇതുവരെ ഏകദേശം 1 ശതമാനം മുന്നേറ്റം വിലയിലുണ്ടായി.
ബിൽ വാങ്ങണം
ജുവലറിയിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ബിൽ നിർബന്ധമായും കൈപ്പറ്റണമെന്നാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നൽകുന്ന നിർദ്ദേശം. സ്വർണം വാങ്ങിയ ശേഷമുള്ള പരാതികൾക്കും പരിഹാരത്തിനും ഇത് ആവശ്യമാണ്. ഇത്തരം ബില്ലിൽ ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളുടെ പൂർണ വിശദാംശങ്ങൾ ഉണ്ടായിരിക്കണം. ഓരോ ആഭരണത്തിന്റെയും വിവരണം, സ്വർണത്തിന്റെ മൊത്തം ഭാരം, കാരറ്റ്, പരിശുദ്ധി, ഹാൾമാർക്കിംഗ് നിരക്കുകൾ എന്നിവ ഹാൾമാർക്ക് ചെയ്ത സ്വർണാഭരണങ്ങളുടെ ഇൻവോയ്സിൽ സൂചിപ്പിക്കേണ്ടതുണ്ട്.
22 കാരറ്റിന്റെ 5 ഗ്രാം സ്വർണ മോതിരം ജുവലറിയിൽ നിന്ന് വാങ്ങുകയാണെങ്കിൽ ബില്ലിൽ എന്തൊക്കെ കാര്യങ്ങളുണ്ടായിരിക്കണം എന്ന് നോക്കാം.
സ്വർണാഭരണത്തിന്റെ പേര്- സ്വർണ മോതിരം
എണ്ണം (quantity)- 1
ഭാരം- 5 ഗ്രാം
പ്യൂരിറ്റി ലെവൽ- 22 കാരറ്റ്
ആഭരണം വാങ്ങുന്ന ദിവസത്തെ സ്വർണ വിലയും പണിക്കൂലിയും
ഹാൾമാർക്കിംഗ് ചാർജുകൾ
രത്നങ്ങളോ വജ്രമോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മൂല്യം
ബില്ലിൽ കല്ലുകളുടെ വിലയും ഭാരവും പ്രത്യേകം പരാമർശിക്കണം
വാങ്ങുന്നയാൾ നൽകേണ്ട മൊത്തം തുക
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications