40,360 രൂപയില്‍ നിന്ന് 47,120 രൂപയിലേക്കുള്ള ജൈത്രയാത്രയ്ക്ക് ശേഷം സ്വര്‍ണം 2023 ലെ വ്യാപാരം അവസാനിപ്പിക്കുകയാണ്. ഭൗമരാഷ്ട്ര പിരിമുറുക്കങ്ങളും സാമ്പത്തിക സ്ഥിതികളും അനുകൂലമായ വിപണി സാഹചര്യത്തില്‍ സ്വര്‍ണ വില മുന്നേറിയത് 6,760 രൂപ. ജനുവരി രണ്ടാം തീയതിയാണ് വര്‍ഷത്തിലെ താഴ്ന്ന നിലവാരമായ 40,360 രൂപ രേഖപ്പെടുത്തിയത്. ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയാണ് ഈ വര്‍ഷത്തെയും ഇതുവരെ രേഖപ്പെടുത്തയതുമായ ഉയര്‍ന്ന നിലവാരം.
ശനിയാഴ്ച അവസാന വ്യാപാര ദിനത്തിൽ കേരളത്തിലെ സ്വർണ വിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 46,840 രൂപയാണ് ശനിയാഴ്ചയിലെയും വില. ഗ്രാമിന് 5,855 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ചയിലെ സർവകാല ഉയരത്തിന് ശേഷം വെള്ളിയാഴ്ച സ്വർണ വില 280 രൂപ ഇടിഞ്ഞാണ് 46,840 രൂപയിലേക്ക് എത്തിത്. വ്യാഴാഴ്ച 47,120 രൂപയായിരുന്നു കേരള വിപണിയിലെ സ്വർണ വില.

ആഗോള വിപണിയിൽ
നേട്ടത്തോടെയാണ് ആഗോള വിപണിയിൽ സ്വർണം 2023 അവസാനിപ്പിച്ചത്. വെള്ളിയാഴ്ച സ്പോട്ട് ഗോൾഡ് നേരിയ ഇടിവോടെ ഔൺസിന് 2,062.75 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. 2023 ൽ ഏകദേശം 14 ശതമാനം നേട്ടത്തോടെയാണ് സ്വർണം വ്യാപാരം അവസാനിപ്പിക്കുന്നത്.
ഡിസംബർ 4 ന് സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കായ 2,135.40 ഡോളറിലേക്ക് ഉയർന്നിരുന്നു. 2020 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക നേട്ടമാണ് സ്വർണം 2023 ൽ രേഖപ്പെടുത്തിയത്.
അടുത്ത വർഷത്തിന്റെ തുടക്കത്തിൽ യുഎസ് പലിശനിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയും ഉക്രെയ്ൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയുമാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ ഡിമാന്റ് വർധിപ്പിച്ചത്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും മികച്ച നേട്ടമാണ് സ്വർണവിലയിലുള്ളത്.
അടുത്ത വർഷം മാർച്ചിൽ തന്നെ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സ്വർണവില ഉയരുന്നത്. ഡോളർ സൂചികയും 2023 ൽ ഇടിഞ്ഞു. 10 വർഷത്തെ ട്രഷറി ബോണ്ട് യീൽഡ് ജൂലായ് മുതലുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിനടുത്താണ്.
സ്വർണ വില ഉയരും
അടുത്ത വർഷത്തിന്റെ തുടക്കത്തിൽ യുഎസ് പലിശനിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയും മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയുമാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ ഡിമാന്റ് വർധിപ്പിക്കുന്നത്. 2024 ലും പലിശ നിരക്ക് കുറയാനുള്ള സാധ്യത കൂടുതലായതിനാൽ സ്വർണ വില നേട്ടമുണ്ടാക്കുമെന്നാണ് വിപണി വിദഗ്ധരുടെ കണക്ക്കൂട്ടൽ.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
