ചിങ്ങ മാസം എത്തിയാല്‍ കേരളത്തില്‍ വിവാഹ സീസണാണ്. അതിനു മുന്‍പ് കേരളത്തില്‍ സ്വര്‍ണ വില താഴേക്ക് വരുമോ എന്നാണ് എല്ലാവരും ആകാംഷയോടെ ഉറ്റു നോക്കുന്നത്. ആഗോള വിപണിയില്‍ വലിയ വില കയറ്റമില്ലെങ്കിലും രൂപയുടെ ഇടിവാണ് ഇന്ത്യയില്‍ സ്വര്‍ണ വിലയെ കയറ്റി നിര്‍ത്തുന്നത്. അതേസമയം, നിലവിലെ സാഹചര്യത്തില്‍ ' വില കുറവാലിണ്' സ്വര്‍ണ വില എന്ന് പറയാം.
വെള്ളിയാഴ്ച കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. വ്യാഴാഴ്ച കുറഞ്ഞ അതേ നിലവാരത്തിലാണ് വെള്ളിയാഴ്ചയിലെയും വില. ഗ്രാമിന് 5495 രൂപയും പവന് 43,960 രൂപയുമാണ് വെള്ളിയാഴ്ച കേരള വിപണിയില്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില. ജൂലായ് രണ്ടാം വാരത്തിന് ശേഷം ആദ്യമായാണ് സ്വര്‍ണ വില 44,000 രൂപയ്ക്ക് താഴെ എത്തുന്നത്.

ഓഗസ്റ്റിൽ താഴേക്കോ?
ഓഗസ്റ്റ് മാസത്തില്‍ നാല് ദിവസം പിന്നിടുമ്പോഴേക്കും 360 രൂപയാണ് സ്വര്‍ണ വിലയില്‍ കുറവ് വന്നത്. മാസം ആദ്യ ദിവസം 44,320 രൂപയിലായിരുന്ന സ്വര്‍ണ വില തൊട്ടടുത്ത ദിവസം 240 രൂപയും വ്യാവഴാഴ്ച 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കേരളത്തിലെ സ്വർണ വില മൂന്ന് ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി.
ജൂലായ് 12 നാണ് സമീപ കാലത്ത് സ്വര്‍ണ വില 44,000 രൂപയ്ക്ക് താഴേക്ക് എത്തിയത് ജൂലായ് 12 ന് 43,720 രൂപയായിരുന്നു സ്വര്‍ണ വില. ഇവിടെ നിന്ന് 44,000 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്ന സ്വര്‍ണ വില ജൂലായ് മാസം അവസാനിപ്പിച്ചത് 44,200 രൂപയിലാണ്. ശേഷം 44,000 രൂപയ്ക്ക് താഴെ എത്തുന്നത് ആദ്യമായാണ്.
ആഗോള വിപണിയിൽ സ്വർണ വില
ആഗോള വിപണിയിൽ സ്വർണ വില മോശം ആഴ്ചയെയാണ് നേരിടുന്നത്. ട്രഷറി യീൽഡ് ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിച്ചതിന് ശേഷം നിക്ഷേപകർ യുഎസ് ജോബ് റിപ്പോർട്ടിന് കാത്തിരിക്കുന്നതിനാൽ സ്വർണ വിലയിൽ കാര്യമായ മുന്നേറ്റം വിപണിയിൽ ഇല്ല.
സ്പോട്ട് ഗോൾഡ് ഔൺസിന് 0.08 ശതമാനം ഉയർന്ന് 1,935.68 ഡോളറിലാണ്. ഫിഞ്ച് ക്രെഡിറ്റ് റേറ്റിംഗ് കുറച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആഗോള വിപണിയിൽ സ്വർണം മുന്നോട്ട് വന്നിരുന്നെങ്കിലും ഡോളർ ശക്തമാകുന്നതാണ് സ്വർണ വിലയെ പ്രതിസന്ധിയിലാക്കുന്നത്.
ഇപ്പോൾ വാങ്ങുന്നത് ലാഭകരം?
ആഗോള വിപണിയിലെ യുഎസ് ഡോളറിന്റെ ഏറ്റക്കുറച്ചിലുകൾ, ഇറക്കുമതിച്ചെലവ്, ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക്, സാമ്പത്തിക സ്ഥിരത, കാലാനുസൃതമായ വിലകൾ, പണപ്പെരുപ്പം, ഡിമാൻഡ്-സപ്ലൈ എന്നിവയുൾപ്പെടെ ഇന്ത്യയിലെ സ്വർണ വിലയെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. നിലവിൽ സ്വർണ വില താഴ്ന്ന നിലവാരത്തിൽ നിൽക്കുന്നതിനാൽ അഡ്വാൻസ് ബുക്കിംഗ് പരിഗണിക്കാവുന്നതാണ്. ജൂൺ, ജൂലായ് മാസത്തിന്റെ പകുതി എന്നീ സമയങ്ങളിലാണ് ഇതിന് മുൻപ് ഈ നിലവാരത്തിലേക്ക് സ്വർണ വില എത്തിയത്.
ഈ ഘട്ടങ്ങളിൽ സ്വർണം വാങ്ങാനോ അഡ്വാൻസ് ബുക്കിംഗിനോ സാധിക്കാതിരുന്നവർക്ക് ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യാം. കുറഞ്ഞ വിലയിൽ ബുക്ക് ചെയ്താൽ വില ഉയരുന്ന ഘട്ടത്തിൽ സുരക്ഷിതമായി കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാം. ബുക്ക് ചെയ്തതിനേക്കാൾ വില താഴുകയാണെങ്കിൽ കുറഞ്ഞ വിലയിൽ സ്വർണം ലഭിക്കുകയും ചെയ്യും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications