സ്വര്‍ണ വില കേട്ടാല്‍ ആരുമൊന്ന് നെടുവീര്‍പ്പിടും. വിവാഹ സീസണില്‍ ആവശ്യക്കാരുയരുന്ന കാലത്ത് സ്വര്‍ണ വില കയറി കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണം വ്യാപാരം തുടങ്ങി. 44,240 രൂപയാണ് സ്വര്‍ണ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,530 രൂപയുമായി. സെപ്റ്റംബര്‍ മാസത്തിലെ ഉയര്‍ന്ന നിലവാരമാണിത്.
ഒരു മാസത്തിനിടെയുള്ള ഉയര്‍ന്ന നിരക്കിനടുത്താണ് സ്വര്‍ണ വില. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയേക്കാള്‍ 100 രൂപ മാത്രമാണ് സ്വര്‍ണ വിലയില്‍ കുറവുള്ളത്. സെപ്റ്റംബര്‍ മാസത്തിലും സ്വര്‍ണ വിലയുടെ മുന്നേറ്റത്തിന് കാര്യമായ കുറവുണ്ടാകില്ലെന്നാണ് സൂചന.
മാസത്തിലെ ആദ്യ ദിവസം ഇടിവോടെയാണ് 44,040 രൂപയിലേക്ക് സ്വര്‍ണവില എത്തിയത്. മാസത്തിലെ താഴ്ന്ന നിരക്കായിരുന്നു ഇത്. ശനിയാഴ്ച 120 രൂപ വര്‍ധിച്ച് 44,160 ലായിരുന്നു സ്വര്‍ണ വില. ഞായറാഴ്ച മാറ്റമില്ലാതെ തുടര്‍ന്നാണ് സ്വര്‍ണ വില തിങ്കളാഴ്ച ഉയര്‍ന്നത്.

ഓഗസ്റ്റിൽ ചാഞ്ചാട്ടം
ഓഗസ്റ്റ് മാസത്തിലെ അവസാനത്തോടെയാണ് സ്വർണ വില ഉയരാൻ തുടങ്ങിയത്. 1,040 രൂപ വരെ താഴേക്ക് ഇറങ്ങി ആശ്വാസ നിരക്കിലെത്തിയ സ്വർണം വെറും 200 രൂപയുടെ ഇളവാണ് മാസാവസാനം നൽകിയത്. ഓഗസ്റ്റ് മാസത്തിൽ ആദ്യ ദിവസം 44,320 രൂപയിലാണ് സ്വർണ വില. മാസത്തിലെ അവസാന ദിവസം 44,120 രൂപയിലാണ് സ്വർണം ക്ലോസ് ചെയ്തത്. കനത്ത തിരിച്ചു വരവ് നടത്തിയ സ്വർണം സെപ്റ്റംബറിലും ഇത് തുടരുമോ എന്നാണ് ആശങ്ക.
റെക്കോർഡ് ഭേദിക്കുമോ?
കേരള വിപണിയിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില 45,760 രൂപയാണ്. 2023 മേയ് അഞ്ചാം തീയതിയാണ് ഈ നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തിയത്. തിങ്കളാഴ്ച രേഖപ്പെടുത്തിയ 44,240 രൂപയില്‍ നിന്ന് 1,520 രൂപയുടെ വ്യത്യാസം മാത്രമാണ് റെക്കോര്‍ഡ് വിലയിലേക്കുള്ള ദൂരം.
അതേസമയം, ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 2,077 ഡോളറിലായിരുന്നു അന്നത്തെ വില നിലവാരം. ഇന്ന് 1940 ഡോളറിലാണ് സ്വര്‍ണ വില. ആഗോള വിപണിയിലെ മുന്നേറ്റവും കേരളത്തിലെ ഡിമാന്റും കാരണം സ്വര്‍ണ വില റെക്കോര്‍ഡ് ഉയരം താണ്ടുമോ എന്നാത് കണ്ടറിയാം
ആഗോള വിപണിയിൽ
യുഎസ് തൊഴിലില്ലായ്മ ഡാറ്റയ്ക്ക് ശേഷം ഫെഡറൽ റിസർവ് ഈ വർഷം പലിശ നിരക്ക് വർധനവ് തുടരില്ലെന്ന പ്രതീക്ഷയിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഉയർന്ന് നിൽക്കുകയാണ്. സ്പോട്ട് ഗോൾഡ് ഔൺസിന് 0.20 ശതമാനം 1,941.89 ഡോളറിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
അതേസമയം, അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണ വില ഒരു മാസത്തെ ഉയർന്ന നിരക്കിന് താഴെയാണ്. വെള്ളിയാഴ്ച സ്പോട്ട് ഗോൾഡ് 1,952.79 ഡോളർ എന്ന ഉയർന്ന നിരക്കിലെത്തിയിരുന്നു. യുഎസ് ഡോളർ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിക്കിന് അടുത്താണ്.
മറ്റു നഗരങ്ങളിലെ സ്വർണ വില
കേരളത്തിൽ വില ഉയർന്ന് നിൽക്കുമ്പോൾ മറ്റ് ഇന്ത്യൻ നഗരങ്ങളിൽ സ്വർണം കുറഞ്ഞ നിരക്കിൽ ലഭിക്കുമോ എന്ന് നോക്കാം. തൊട്ടടുത്ത ചെന്നൈയിൽ തിങ്കളാഴ്ച പവന് 120 രൂപ വർധിച്ച് 44,480 രൂപയിലെത്തി. മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു, പൂനെ എന്നിവടങ്ങളിൽ 80 രൂപയാണ് പവന് വർധിച്ചത്. 44,240 രൂപയാണ് ഈ നഗരങ്ങിലെ വില. രാജ്യ തലസ്ഥാനത്ത് 80 രൂപ വർധിച്ച് 44,360 രൂപയിലാണ് സ്വർണ വില.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
