ജൂൺ മാസത്തിൽ തുടങ്ങിയ ചാഞ്ചാട്ടത്തിന്റെ സ്വഭാവം സ്വർണ വിലയിൽ തുടരുകയാണ്. ഇനിയും ഇടിയുമോ, ഈ വിലയിൽ വാങ്ങണമോ എന്ന ആശയക്കുഴപ്പത്തിലായ ഉപഭോക്താക്കളെ ഓരോ ദിവസവും വീണ്ടും സംശയത്തിലാക്കുന്ന വിധത്തിലാണ് സ്വർണ വിലയുടെ പോക്ക്. കയറ്റത്തിലോ ഇറക്കത്തിലോ സ്ഥിരത പുലർത്താതെ ചാഞ്ചാടുകയാണ് സ്വർണ വില. ബുധനാഴ്ച (12.07.2023) ത്തെ വില നോക്കിയാലും ഇതേ രീതി കാണാം. ബുധനാഴ്ച കേരള വിപണിയിൽ സ്വർണ വില വലിയ മുന്നേറ്റമാണ് കാഴ്ച വെച്ചത്.
ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. കേരള വിപണിയിൽ 1 ഗ്രാം സ്വർണത്തിന് 5,465 രൂപയും പവന് രൂപയും 43,720 ചെലവാക്കേണ്ടതായി വരും. ഇതോടെ ജൂലായിലെ ഉയർന്ന വിലയായി ഇത് മാറി. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ പവന് 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ചൊവ്വാഴ്ച സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ആഗോള വിപണിയിൽ വില ഉയർന്നതാണ് ഇവിടെയും വില വർധിപ്പിച്ചത്.
സ്വർണ വിലയിൽ സംഭവിക്കുന്നത് എന്ത്
ആഗോള വിപണിയിലെ വിഷയങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. അമേരിക്കയിലെ പണപ്പെരുപ്പ ഡാറ്റ പുറത്തു വരാനിക്കുന്നതിനാൽ രണ്ടു ദിവസങ്ങളിലായി ഇതിനോടുള്ള പ്രതികരണമാണ് സ്വർണ വിലയിൽ സ്വാധീനിക്കുന്നത്. ചൊവ്വാഴ്ച സ്ഥിരത നിലനിർത്തിയ സ്വർണ വില ബുധനാഴ്ച ഉയർന്നു. ഡോളറും ബോണ്ട് യീൽഡും ഇടിഞ്ഞതാണ് ബുധനാഴ്ച സ്വർണ വിലയിൽ വർധനവിന് വഴി തുറന്നത്. യുഎസിലെ പണപ്പെരുപ്പ ഡാറ്റ ഫെഡറൽ റിസർവിന്റെ നിരക്ക്-വർധന നയത്തെ സ്വാധീനിക്കുന്നതിനാലാണ് സ്വർണ വിപണിയിലും ബാധിക്കുന്നത്.

സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.4 ശതമാനം ഉയർന്ന് 1,940.53 ഡോളറിലെത്തി. ജൂൺ 20 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡോളർ സൂചിക ഇടിഞ്ഞത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നവർക്ക് നേട്ടമാണ്. ഡോളർ സൂചിക 0.2 ശതമാനം ഇടിഞ്ഞ് മേയ് 11 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായ 101.37 നിലവാരത്തിലെത്തി. 10 വർഷത്തെ യു.എസ്. ട്രഷറി ബോണ്ട് യീൽഡ് ഒരാഴ്ചയ്ക്കുള്ളിലെ ഏറ്റവും താഴ്ന്ന നിലയിലേക്കും എത്തി.
യുഎസ് ഡോളറിനെതിരെ ബുധനാഴ്ച ഇന്ത്യൻ രൂപയും നേട്ടത്തോടെയാണ് വ്യാപാരം തുടർന്നത്. 10 പൈസ ഉയർന്ന് ഒരു ഡോളറിന് 82.27 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്.
ജൂലായിലെ സ്വർണ വില
ഏറ്റകുറച്ചലിന്റെ ഗ്രാഫ് ജൂലായിലെ സ്വർണ വിലയിൽ കാണാം. ജൂലായ് 1 ന് പവന് 160 രൂപ കൂടി 43,320 രൂപയിലാണ് സ്വർണ വില മാസം തുടങ്ങിയത്.
രണ്ടാം തീയതി സ്ഥിര പുലർത്തിയ സ്വർണ വില ജൂലായ് മൂന്നിന് 80 രൂപ കുറഞ്ഞു. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ പവന് 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ജൂലായ് നാലിന് സ്വർണ വില 80 രൂപ കൂടി 43,320 രൂപയിലെത്തി. തൊട്ടടുത്ത ദിവസം സ്ഥിരത പുലർത്തിയ വില ജൂലായ് 6ന് 80 രൂപ കൂടി 43,400 രൂപയിലെത്തി.
ഏഴിന് വെള്ളിയാഴ്ച 80 രൂപ കുറഞ്ഞ് 43,320 രൂപയിലേക്ക് വീണ്ടുമെത്തി. ഇവിടെ നിന്നാണ് എട്ടാം തീയതി 320 രൂപയുടെ വമ്പൻ മുന്നേറ്റം വന്നത് സ്വർണ വില 43,640 രൂപയിലായിരുന്നു അന്നേ ദിവസം.
9-ാം തീയതി മാറ്റമില്ലാതെ തുടർന്ന സ്വർണ വില, 10-ാം തീയതി 80 രൂപ കുറഞ്ഞ് 43,560 രൂപയിലെത്തി. 11 ന് സ്ഥിരത പുലർത്തിയ ശേഷമാണ് ബുധനാഴ്ച 160 രൂപ വർധിച്ചത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications