സ്വര്‍ണ വില മുന്നേറ്റം തുടരുന്ന കാഴ്ചയാണ് പുതിയ ആഴ്ചയിലും കാണുന്നത്. വ്യാപാര ആഴ്ചയിലെ ആദ്യ ദിനം സ്വര്‍ണ വില പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വര്‍ധിച്ചു. തിങ്കളാഴ്ച പവന് 45,880 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5735 രൂപയാണ് ഇന്നത്തെ വില. ഇതോടെ മാസത്തിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയ സ്വര്‍ണം ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കും കുറിച്ചു.
ഒക്ടാേബര്‍ 28 നും 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് കേരള വിപണിയില്‍ ചരിത്രത്തില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഈ വിലയില്‍ നിന്ന് 40 രൂപ താഴെയാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മുന്നേറ്റത്തിൽ നിന്നുള്ള ഊർജ്ജം ഉൾകൊണ്ടാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില കുതിക്കുന്നത്.
ആഗോള വിപണിയിൽ
ആഗോള വിപണിയിലും സ്വർണ വില കുതിപ്പിലാണ്. ദുർബലമായ ഡോളറും ശക്തി ക്ഷയിക്കുന്ന ബോണ്ട് യീൽഡും കാരണം സ്വർണം 2,000 ഡോളറിന് മുകളിൽ നിലയുറപ്പിച്ചു. തിങ്കളാഴ്ച രാവിലെ സ്പോട്ട് ഗോൾഡ് 0.42 ശതമാനം ഉയർന്ന് ഔൺസിന് 2,010.75 ഡോളറിലേക്ക് ഉയർന്നു. തിങ്കളാഴ്ച വ്യാപാരത്തിനിടെ 2,017.25 ഡോളറിലേക്ക് കുതിച്ച ശേഷമാണ് സ്വർണം ചെറുതായൊന്ന് താഴ്ന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധനവിൽ നിന്ന് പിന്നോട്ടേക്കാണെന്ന സൂചനയാണ് ഡോളറിനും ബോണ്ടിനും തിരിച്ചടിയായത്.

തുടർച്ചയായ രണ്ടാം വാരത്തിലും ഇടിവിൽ ക്ലോസ് ചെയ്ത ശേഷം തിങ്കളാഴ്ച 103.38 നിലവാരത്തിലാണ് ഡോളർ വ്യാപാരം നടക്കുന്നത്. ബോണ്ട് യീൽഡ് 4.50 ശതമാനത്തിന് താഴെയാണ്. യുഎസ് ഡോളറിന്റെ പിന്തുണയോടെ കഴിഞ്ഞാഴ്ച സ്വർണം 0.7 ശതമാനം നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. തുടർച്ചയായ രണ്ടാം പ്രതിവാര നേട്ടമായിരുന്നു ഇത്. ഡോളർ ഇടിയുമ്പോൾ നിക്ഷേപ താൽപര്യം സ്വർണത്തിലേക്ക് മാറുന്നതാണ് വില ഉയരുന്നതിന് കാരണമാകുന്നത്.
വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ അനുകൂലമായ സാമ്പത്തിക ഡാറ്റയും ഫെഡറൽ റിസർവിനുള്ളിലെ ചർച്ചകൾ മാറുന്നതിനിടയിലെ ചലനങ്ങൾ വിപണിക്ക് ഊർജമായിട്ടുണ്ട്. സ്വർണം സുസ്ഥിരമായി മുന്നേറാൻ കാരണമാകുന്ന ഘടകങ്ങളാണ് നിലവിലുള്ളതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇതുപ്രകാരം സ്വർണം 2,000 ഡോളറിന് മുകളിൽ തുടരാനാണ് സാധ്യത.
ആഭ്യന്തര വിപണി
പ്രതിവാര നേട്ടത്തോടെയാണ് കഴിഞ്ഞ വാരത്തിൽ ആഭ്യന്തര വിപണിയിലും സ്വർണ വില ക്ലോസ് ചെയ്തത്. കാര്യമായ വര്‍ധനവ് സ്വര്‍ണ വിലയിലുണ്ടായില്ലെങ്കിലും രണ്ട് ദിവസങ്ങളിൽ 440 രൂപയാണ് സ്വര്‍ണ വിലയിൽ വര്‍ധിച്ചത്.
തിങ്കളാഴ്ച 45,240 രൂപയില്‍ ആരംഭിച്ച സ്വര്‍ണ വില ചൊവ്വാഴ്ച 240 രൂപ വര്‍ധിച്ച് 45,480 രൂപയിലെത്തി. തുടര്‍ന്ന് വെള്ളിയാഴ്ച വരെ ഇതേ നിലവാരത്തിലായിരുന്നു സ്വര്‍ണ വില. ഇവിടെ നിന്നാണ് ശനിയാഴ്ച സ്വർണ വില പവന് 200 രൂപ വര്‍ധിച്ച് 45,880 രൂപയിലേക്ക് എത്തിയത്.
മറ്റു നഗരങ്ങളിലെ സ്വർണ വില
കേരളത്തിൽ മാത്രമല്ല മറ്റു ഇന്ത്യൻന നഗരങ്ങളിലും സ്വർണ വില കുതിക്കുകയാണ്. ചെന്നൈയില്‍ 200 രൂപ പവന് വര്‍ധിച്ച് 46,240 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ഡല്‍ഹിയിലും 200 രൂപയാണ് പവന് വര്‍ധിച്ചത്., 46,000 രൂപയാണ് രാജ്യ തലസ്ഥാനത്തെ വില.
മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, പൂനെ നഗരങ്ങളില്‍ 45,880 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. വഡോദര, അഹമ്മദാബാദ് നഗരങ്ങളില്‍ സ്വര്‍ണ വില പവന് 200 രൂപ വര്‍ധിച്ച് 45,920 രൂപയിലെത്തി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications