അന്താരഷ്ട്ര വിപണിയിൽ സ്വർണ വില ഇടിയുമ്പോഴും കൂടിയും കുറഞ്ഞും കേരളത്തിലെ സ്വർണ വില. കേരളത്തിലെ സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. വ്യാഴാഴ്ച (29 ജൂണ്‍) 43,080 രൂപയിലെത്തി ജൂണിലെ താഴ്ന്ന വിലയിലെത്തിയ സ്വര്‍ണം വെള്ളിയാഴ്ച വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ കൂടി 43,160 രൂപയിലാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 5,395 രൂപയിലെത്തി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുറയുമ്പോഴും ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഉയരാനുള്ള കാരണം ഡോളര്‍ ശക്തിപ്പെടുന്നതാണ്. ജൂൺ രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന സ്വർണ വില.

വില ഉയരാനുള്ള കാരണം
കഴിഞ്ഞ സെഷനില്‍ ഡോളര്‍ സൂചിക രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിനടുത്ത്് സ്ഥിരത പുലര്‍ത്തിയിരുന്നു, ഇത് മറ്റ് കറന്‍സികള്‍ വഴി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സ്വര്‍ണം ചെലവേറിയതാക്കുകയാണ്. ഇന്നത്തെ വ്യാപാരത്തിലും ഡോളര്‍ സൂചിക 0.029 ശതമാനം ഉയര്‍ന്നു. ഇതാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാനുള്ള കാരണം.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില നാല് മാസത്തെ താഴ്ന്ന നിലയിലാണ്. അമേരിക്കയിലെ പണപ്പെരുപ്പ റിപ്പോർട്ടിന് വ്യാപാരികൾ കാത്തിരിക്കുകയാണ്. വെള്ളിയാഴ്ച സ്പോട്ട് ഗോൾഡ് ഔൺസിന് 1,907.78 ഡോളറിലാണ്. വ്യാഴാഴ്ച മാർച്ച് പകുതിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമായ 1,892.82 ഡോളറിലേക്ക് സ്വർണ വില എത്തിയിരുന്നു. ശക്തമായ ഡോളറും മാന്ദ്യ സാധ്യത കുറഞ്ഞതും സ്വർണ വില ഇടിക്കുന്നതായാണ് വിദഗ്ധരുടെ നിരീക്ഷണം.
ഇന്ത്യയിലെ മറ്റു നഗരങ്ങളിലെ വില
ചെന്നൈയില്‍ പവന് 43,440 രൂപയാണ് വില. മുംബൈ 43,160 രൂപയും ഡല്‍ഹിയില്‍ 43,280 രൂപയുമാണ് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ടി വരുന്ന വില. വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ 43,200 രൂപയും ജയ്പൂര്‍, ലഖ്നൗ എന്നിവിടങ്ങളില്‍ 43,280 രൂപയുമാണ് വില. 43,440 രൂപയാണ് കോയമ്പത്തൂര്‍, മധുരൈ നഗരങ്ങളിലെ പവന്റെ വില.
കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളില്‍ 43,160 രൂപയാണ് വില. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്ക് കേരളം ഉൾപ്പെടെ ഈ നഗരളിലാണ്.
ജൂണിൽ സ്വർണ വിലയിൽ ഇടിവ്
ജൂൺ മാസം അവസാനിക്കുമ്പോൾ കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് സ്വർണ വില താഴ്ന്ന നിലവാരത്തിലാണ്. ജൂൺ 30നുള്ള പവന്റെ വിലയായ 43,160 രൂപ മാർച്ച് പകുതിയിലെ നിലവാരത്തിലാണെന്ന് കാണാം. ജൂൺ മാസാരംഭത്തിൽ 44,800 രൂപയിലേക്ക് കയറിയ സ്വർണ വില 1,720 രൂപയാണ് ഒരു മാസം കൊണ്ട് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 1,980 ഡോളറായിരുന്ന സ്വർണ വില ജൂൺ 28 ന് 1,904.76 ഡോളറിലാണ് ക്ലോസ് ചെയ്തത്.
വാങ്ങാൻ മികച്ച സമയം
കഴിഞ്ഞ മൂന്ന് മാസ കാലയളവിലെ ഉയർന്ന വില മേയ് മാസത്തിലാണ് രേഖപ്പെടുത്തിയത്. 45,760 രൂപയായിരുന്നു 22 കാരറ്റ് 8 ഗ്രാമിന്റെ വില. ഇത് സര്‍വകാല റെക്കോര്‍ഡായിരുന്നു. കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മുൻപ് സ്വർണം വാങ്ങാൻ ഉദ്യേശിക്കുന്നവരാണെങ്കിൽ ഇതൊരു മികച്ച സമയമാണ്.
സ്വർണം വാങ്ങാനോ കുറഞ്ഞ വിലയിൽ ലോക്ക് ചെയ്യാനോ ഈ സമയം ഉപയോഗപ്പെടുത്താം. ഗോൾഡ് അഡ്വാൻസ് ബുക്കിംഗ് രീതികൾ ഉപയോഗിച്ച് സ്വർണ വില ലോക്ക് ചെയ്യാൻ സാധിക്കും. ഇനിയും കുറയുകയാണെങ്കിൽ വാങ്ങുന്ന ദിവസത്തെ വിപണി വിലയിൽ സ്വർണം വാങ്ങാൻ അവസരം ഉപയോഗിക്കാം. വില കൂടിയാൽ ലോക്ക് ചെയ്ത വിലയിൽ സ്വർണം ലഭിക്കുകയും ചെയ്യും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
