വിവാഹ സീസൺ, പൂജ ആഘോഷങ്ങൾ, മുന്നിലുള്ളത് സ്വർണത്തിന് ആവശ്യക്കാരേറുന്ന സമയമാണെങ്കിലും വാങ്ങുന്നവരെ സന്തോഷിപ്പിക്കുയാണ് സ്വർണം. വില ഉയരുമെന്ന് പ്രതീക്ഷിച്ച സെപ്റ്റംബർ മാസത്തിലും സ്വർണ താഴേക്ക് വരുന്ന കാഴ്ച ആഭരണങ്ങൾ വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമായി. നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ബുധനാഴ്ച വ്യാപാരം തുടങ്ങിയത് വമ്പന്‍ ഇടിവോടെ.
കേരള വിപണിയില്‍ പവന് 280 രൂപയാണ് ബുധനാഴ്ച കുറഞ്ഞത്. 43,600 രൂപയാണ് ഒരു പവന്് ചെലവാക്കേണ്ട വില. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,450 രൂപയിലാണ് ഒരു ഗ്രാമിന്റെ വില. സെപ്റ്റബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ബുധനാഴ്ച രേഖപ്പെടുത്തിയ വിലയാണ്. വില കുറഞ്ഞതോടെ നാലാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വര്‍ണ വില എത്തി. ഓഗസ്റ്റ് 24 നാണ് സമീപ ഭാവിയില്‍ സ്വര്‍ണ വില 43,600 രൂപയിലേക്ക് എത്തിയത്.

മൂന്ന് ദിവസത്തിനിടെ ആദ്യ ഇടിവ്
പവന് 43,880 രൂപ എന്ന നിലവാരത്തിലാണ് ആ വാരം സ്വർണം വ്യാപാരം ആരംഭിച്ചത്. ചൊവ്വാഴ്ചയും ഇതേ വിലയിലാണ് സ്വർണം വ്യാപാരം നടത്തിയത്. കഴിഞ്ഞ വാരത്തിൽ ശനിയാഴ്ച രേഖപ്പെടുത്തിയ വിലയിലായിരുന്നു നാല് ദിവസമായി സ്വർണം. സെപ്റ്റംബർ ആദ്യ ആഴ്ചയിൽ മാത്രാണ് സ്വർണ വില മുന്നേറിയത്. ഓണത്തിന് ശേഷം തുടങ്ങിയ മുന്നേറ്റം സെപ്റ്റംബർ ആദ്യ വാരത്തിലേക്ക് നീണ്ടും. ഒന്നാം തീയതി 44,040 രൂപയിലാണ് സ്വർണം വ്യാപാരം ആരംഭിച്ചത്.
സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ 44,240 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന വില. സെപ്റ്റംബർ 7 ന് 43,000 രൂപ നിലവാരത്തിലേക്ക് എത്തിയതിന് ശേഷം സ്വർണ വില കാര്യമായി മുന്നേറ്റം നടത്തിയിട്ടില്ല. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണ വില 43,000 രൂപ നിലവാരത്തിൽ തുടരുന്നത്.
ഇനിയും കാത്തിരിക്കണമോ?
സ്വർണ വില ഇടിയാനുള്ള പ്രധാന കാരണങ്ങൾ ആഗോള വിപണിയിലെ സാമ്പത്തിക അന്തരീക്ഷമാണ്. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനിക്കാൻ സാധിക്കുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റയ്ക്ക് നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ സ്വർണ വില കാര്യമായി മുന്നേറുന്നില്ല.
പലിശ നിരക്ക് ആശങ്കയെ തുടർന്ന് കഴിഞ്ഞ വാരം ഇടിവിലാണ് സ്വർണം വാരാന്ത്യ ക്ലോസിംഗ് നടത്തിയത്. ഇതോടൊപ്പം ഡോളർ ബലം വിട്ടതോടെ രൂപ നേട്ടമുണ്ടാക്കിയതും ആഭ്യന്തര വിപണിയിൽ സ്വർണ വിലയെ താഴേക്ക് ചലിപ്പിച്ചു
ബുധനാഴ്ച സ്വർണവില സ്പോട്ട് ഗോൾഡ് ഔൺസിന് 1,910.97 ഡോളർ എന്ന നിലയിലാണ്. ഓഗസ്റ്റ് 25 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായ 1,906.50 ഡോളറിലേക്ക് സ്വർണ വില എത്തിയിരുന്നു. ഇവിടെ നിന്ന് നില മെച്ചപ്പെടുത്തിയാണ് ബുധനാഴ്ചയിലെ വ്യാപാരം. ഇന്ന് രാത്രിയോടെ പുറത്തു വരുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റ വിപണിക്ക് അനുകൂലമാണെങ്കിൽ സ്വർണ വില തിരികെ കയറാൻ തുടങ്ങും. അതിനാൽ താഴ്ന്ന വിലയിൽ ബുക്ക് ചെയ്തിടുന്നത് ലാഭകരമാകും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
