പശ്ചിമേഷ്യയിൽ യുദ്ധഭീതി ആശങ്കപ്പെടുന്ന തലത്തിലേക്ക് നീങ്ങുന്നതിനിടെ സ്വർണ വില കുതിക്കുന്നു. അനിശ്ചിതത്വങ്ങൾക്കൊപ്പം സ്വർണ വിലയെ സ്വാധീനിക്കുന്ന പലിശ നിരക്ക് സംബന്ധിച്ച യുഎസ് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകളും ആഗോള വിപണിയിൽ സ്വർണ വില ഉയർത്തി. അന്താരാഷ്ട്ര മാർക്കറ്റിലെ വില വർധനവിനൊപ്പം കേരളത്തിലും വില കുതിക്കുകയാണ്. ചൊവ്വാഴ്ച പവന് 240 രൂപയാണ് വര്‍ധിച്ചത്. കേരള വിപണിയില്‍ 42,920 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,365 രൂപയിലാണ്.
വില വര്‍ധനവ് 6-ാം ദിവസം
ഒക്ടോബര്‍ 5 ന് 41,920 രൂപയിലായിരുന്നു കേരളത്തിലെ സ്വര്‍ണ വില. മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തിയതിന് ശേഷം തുടര്‍ച്ചയായി സ്വര്‍ണ വില ഉയരുകയാണ്. ഒക്ടോബര്‍ ആറിന് 80 രൂപയാണ് വര്‍ധിച്ചത്. 42,000 രൂപയിലേക്ക് തിരികെ എത്തിയ സ്വര്‍ണം 7-ാം തീയതി രാവിലെയും വൈകീട്ടുമായി 520 രൂപ വർധിച്ചു. രാവിലെ 200 രൂപയും വൈകീട്ട് 320 രൂപയുമാണ് വർധിച്ചത്.
ശനിയാഴ്ച 42,520 രൂപയിലാണ് സ്വർണം വ്യാപാരം ആരംഭിച്ചത്. ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം തിങ്കളാഴ്ച 160 രൂപയാണ് സ്വർണ വിലയിൽ വർധിച്ചത്. 42,680 രൂപയിൽ നിന്നാണ് ചൊവ്വാഴ്ച 240 രൂപ വർധിച്ചത്. 6 ദിവസം കൊണ്ട് 1,000 രൂപയാണ് സ്വർണ വിലയിൽ വർധനവുണ്ടായത്.

ആഗോള വിപണിയിൽ മുന്നേറ്റം
ഇസ്രായേൽ- ഹമാസ് സംഘർഷം മൂലമുള്ള വിപണി അനിശ്ചിതത്വത്തിനൊപ്പം യുഎസ് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരിൽ നിന്നുള്ള മോശം പരാമർശങ്ങൾ ഡോളറിനെയും ബോണ്ട് യീൽഡുകളെയും താഴേക്ക് എത്തിച്ചതിനാൽ ചൊവ്വാഴ്ച സ്വർണ വില ഒരാഴ്ചയിലേറെ ഉയർന്ന നിലയിലെത്തി. സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.2 ശതമാനം ഉയർന്ന് 1,864.39 ഡോളറിലെത്തി. സെപ്റ്റംബർ 29 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
യുദ്ധം മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വിതരണത്തെ ബാധിക്കുമെന്ന ഭയമാണ് വിപണിയെ അസ്വസ്തമാക്കുന്നത്. ദീർഘകാല യുഎസ് ട്രഷറി ബോണ്ടുകളിലെ വരുമാനം വർദ്ധിക്കുന്നത് ഹ്രസ്വകാല പോളിസി നിരക്കിലെ വർധനവിൽ നിന്ന് പിന്തിരിപ്പിക്കുമെന്ന ഫെഡറേഷൻ ഉദ്യോഗസ്ഥരുടെ പ്രസ്താവന തിങ്കളാഴ്ച യുഎസ് ഡോളർ സൂചികയെ ഇടിച്ചിരുന്നു.
കരയുദ്ധത്തിലേക്ക് കടക്കുന്നതിനിടെ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങൾക്ക് ആവശ്യക്കാരേറിയതോടെ സ്വർണ വില തിങ്കളാഴ്ച 1.6 ശതമാനം ഉയർന്നു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന കുതിപ്പാണിത്. റഷ്യ-ഉക്രെയ്ൻ യുദ്ധ സമയത്തെ പോലുള്ള വർധനവ് സ്വർണ വിലയിലുണ്ടാകുമോ എന്നാണ് സ്വർണം വാങ്ങാനിരിക്കുന്നവരെ ആശങ്കയിലാക്കുന്നത്.
2022 ഫെബ്രുവരി 24 ന് റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചത്. 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 5,179 രൂപ അല്ലെങ്കിൽ 10 ശതമാനത്തിലധികം ഉയർന്ന് 55,558 രൂപയിലേക്ക് വില എത്തിയിരുന്നു. വെള്ളിയാഴ്ചയുടെ ക്ലോസിംഗിൽ നിന്ന് സമാന വർധനവ് കണക്കാക്കിയാൽ സ്വർണ വില 62,558 രൂപയിലേക്ക് ഉയരാൻ സാധ്യതയുണ്ട്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
