ആവശ്യക്കാരുയരുമ്പോൾ സ്വർണത്തിന് വില കുറയുമോ? സ്വർണം വാങ്ങാനിരിക്കുന്നവർക്ക് നേരിയ ആശ്വാസം നൽകിയാണ് ചൊവ്വാഴ്ച കേരള വിപണിയിൽ സ്വർണം വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച സ്വര്‍ണ വിലയില്‍ നേരിയ ആശ്വാസം കണ്ടു. പവന് 120 രൂപ കുറഞ്ഞ് 44,120 രൂപയിലേക്ക് സ്വര്‍ണ വിലയെത്തി. കേരള വിപണിയില്‍ ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 5,515 രൂപയാണ് ചൊവ്വാഴ്ചയിലെ വില. മാസത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നാണ് സ്വര്‍ണ വില കുറഞ്ഞത്.
തിങ്കളാഴ്ച രേഖപ്പെടുത്തിയ പവന് 44,240 രൂപയാണ് സെപ്റ്റംബര്‍ മാസത്തിലെ ഉയര്‍ന്ന വില. സെപ്റ്റംബര്‍ മാസത്തില്‍ സ്വര്‍ണ വില 44,000 രൂപ നിലവാരത്തില്‍ തന്നെ തുടരുകയാണ്. മാസത്തിലെ ആദ്യ ദിവസം ഇടിവോടെയാണ് 44,040 രൂപയിലേക്ക് സ്വര്‍ണവില എത്തിയത്. മാസത്തിലെ താഴ്ന്ന നിരക്കായിരുന്നു ഇത്. ശനിയാഴ്ച 120 രൂപ വര്‍ധിച്ച് 44,160 ലായിരുന്നു സ്വര്‍ണ വില. ഞായറാഴ്ച മാറ്റമില്ലാതെ തുടര്‍ന്നാണ് സ്വര്‍ണ വില തിങ്കളാഴ്ച ഉയര്‍ന്നത്.

സ്വർണം വാങ്ങാൻ ചെലവേറും
വില ഉയരുമ്പോൾ സ്വർണം വാങ്ങാൻ ചെലവേറുന്നത് സ്വാഭാവികം. ആഭരണങ്ങൾ വാങ്ങാൻ ഉദ്യേശിക്കുന്നവരാണെങ്കിൽ എത്ര രൂപ ആകെ ചെലവാക്കേണ്ടി വരുമെന്ന് ഏകദേശ ധാരണയുണ്ടാക്കുന്നത് നല്ലതാണ്.
സ്വര്‍ണത്തിന്റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് തുടങ്ങിയവ ചേര്‍ത്താണ് ആഭരണ വില കണക്കാക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണ വിലയെ ആഭരണത്തിന്റെ ഭാരം കൊണ്ട് ഗുണിച്ചാണ് വില കണക്കാക്കുന്നത്. ഇതിനോടൊപ്പം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഈടാക്കും.
വില ഇടിയാൻ കാരണം
ഇറക്കുമതി ചരക്കായതിനാൽ ആഗോള വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് കേരള വിപണിയിൽ സ്വർണ വില മാറിമറിയുന്നത്. ആഗോള വിപണിയിൽ സ്വർണ വിലയിൽ മുന്നേറ്റമില്ലാത്തതിനാലാണ് കേരളത്തിലെ സ്വർണ വില താഴ്ന്നത്. പലിശ നിരക്ക് വർധനവിന് വിരാമമെന്ന പ്രതീക്ഷകൾ ഉയരുന്ന സാഹചര്യത്തിൽ ഈ മാസം നടക്കാനിരിക്കുന്ന ഫെഡറൽ റിസർവ് യോഗത്തിന് മുന്നോടിയായി ചൊവ്വാഴ്ച ആഗോള വിപണിയിൽ സ്വർണ വില താഴേക്കാണ്.
സ്പോട്ട് ഗോൾഡ് ഔൺസിന് 0.32 ശതമാനം ഇടിവോടെ 1,937.84 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്പോട്ട് ഗോൾഡ് 1,952.79 ഡോളർ എന്ന ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇവിടെ നിന്നാണ് വില താഴേക്ക് പോയത്. ഈ ഇടിവൊത്ത പ്രതിഫലനമാണ് കേരള വിപണിയിലും ഉണ്ടാകുന്നത്.
മറ്റു നഗരങ്ങളിലെ വില
പ്രധാന നഗരങ്ങളിലെ സ്വർണ വില പരിശോധിക്കാം. ചെന്നൈയിൽ ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞ് 44,360 രൂപയിലെത്തി. മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു, പൂനെ എന്നിവടങ്ങളിലും പവന് 120 രൂപ കുറഞ്ഞു. 44,120 രൂപയാണ് ഈ നഗരങ്ങിൽ ചൊവ്വാഴ്ചയിലെ സ്വർണ വില. രാജ്യ തലസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. 44,360 രൂപയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications