ആശ്വസിക്കാം, കഴിഞ്ഞ മാസത്തിൽ വില കുറഞ്ഞ സമയത്ത് സ്വർണം വാങ്ങാതെ അല്ലെങ്കിൽ ബുക്ക് ചെയ്യാതെ അവസരം നഷ്ടമാക്കിയവർക്ക് ഇത് അവസരമാണ്. മാസത്തിലെ താഴന്ന് നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തുമ്പോൾ രണ്ട് ദിവസം കൊണ്ട് 240 രൂപയാണ് സ്വർണ വിലയിൽ ഇടിവ് വന്നത്.
കേരളത്തില്‍ ബുധനാഴ്ച 120 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. 44,000 രൂപയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാം. ഗ്രാമിന് ബുധനാഴ്ച കുറഞ്ഞത് 15 രൂപയാണ്. 5,500 രൂപയാണ് ഒരു ഗ്രാമിന് ഈടാക്കുന്ന വില.
സെപ്റ്റംബറിൽ ചാഞ്ചാട്ടം
സ്വർണ വില സെപ്റ്റംബറിൽ ചാഞ്ചാട്ടത്തിലാണ്. ആദ്യ ദിവസം സ്വർണ വില കുറയുകയായിരുന്നു. 44,040 രൂപയിലാണ് സ്വര്‍ണവില സെപ്റ്റംബർ ആരംഭിച്ചത്. ശനിയാഴ്ച 120 രൂപ വര്‍ധിച്ച് 44,160 ലായിരുന്നു സ്വര്‍ണ വില. ഞായറാഴ്ച മാറ്റമില്ലാതെ തുടര്‍ന്നാണ് സ്വര്‍ണ വില തിങ്കളാഴ്ച ഉയര്‍ന്നത്.120 രൂപ വർധിച്ച് 44,240 രൂപയിലേക്കാണ് സ്വർണ വില എത്തിയത്.

മാസത്തിലെ ഉയർന്ന വില നിലവാരം ഇതാണ്. ഇവിടെ നിന്നാണ് തൊട്ടടുത്ത ദിവസങ്ങളിൽ 120 രൂപ വീതം കുറഞ്ഞ് സ്വർണ വില 44,000 രൂപയിലേക്ക് എത്തുന്നത്. ഇനിയും വില കുറയുകയാണെങ്കിൽ കല്യാണ വിപണിയിൽ ശക്തമായ വിൽപനയ്ക്ക് സാക്ഷ്യം വഹിക്കും.
ആഗോള വിപണിയിലും ഇടിവ്
കഴിഞ്ഞ സെഷനിൽ ഒരു മാസത്തെ ഏറ്റവും വലിയ ഇൻട്രാ-ഡേ ഇടിവാണ് സ്വർണം രേഖപ്പെടുത്തിയത്. ശേഷം ബുധനാഴ്ച വ്യാപാരത്തിൽ സ്വർണം ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,924.41 ഡോളറാണ് വില. യുഎസ് ട്രഷറി ബോണ്ട് യീൽഡും ഡോളറും മുന്നേറിയതിനാലാണ് സ്വർണത്തിന് ഇടിവ് സംഭവിച്ചത്. പലിശനിരക്ക് ഉയർന്ന നിലയിൽ തുടരുമെന്ന പ്രതീക്ഷയിലാണ് ഡോളറിന്റെ മുന്നേറ്റം.
ഏറ്റവും അവസാനം വന്ന യുഎസ് സാമ്പത്തിക ഡാറ്റ പലിശനിരക്ക് വീണ്ടും ഉയർത്തേണ്ടതുണ്ടോ എന്നുള്ള പരിശോധനയ്ക്ക് ഇടം നൽകുന്നു എന്ന ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാലറിന്റെ പ്രസ്താവനയാണ് വിപണിയിൽ ചലനങ്ങളുണ്ടാക്കിയത്. യുഎസ് ഡോളർ ഏകദേശം ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. 10 വർഷത്തെ ബോണ്ട് യീൽഡ് ഒരാഴ്ചയ്ക്കിടെ ഏറ്റവും ഉയർന്ന നിലയിലേക്കും എത്തിയത് സ്വർണത്തെ ബാധിച്ചു.
ഓഗസ്റ്റിലെ നിലവാരത്തിലേക്ക് എത്തുമോ?
സമീപ കാലത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ വിലയെത്തിയത് ഓഗസ്റ്റിലാണ്. പവന് 43,280 രൂപ എന്ന നിലയിലേക്ക് ഓഗസ്റ്റ് മാസത്തിൽ സ്വർണ വില എത്തിയിരുന്നു. 44,320 രൂപ എന്ന മാസത്തിലെ ഉയര്‍ന്ന വിലയിലാണ് ഓഗസ്റ്റ് മാസം സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. ഓഗസ്‌റ്റ് 17 മുതല്‍ 21 വരെ 43,280 രൂപ എന്ന മാസത്തിലെ താഴ്ന്ന നിലയിലായിരുന്നു സ്വര്‍ണ വില.
1,040 രൂപ വരെ താഴേക്കിറങ്ങിയ ശേഷം മാസാവസാനമാണ് സ്വർണ വില കുതിച്ചത്. ഓഗസ്റ്റ് 9 തിന് 44,000 രൂപയിൽ നിന്ന് താഴേക്ക് വീണ് സ്വർണം 21 ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും 44,000 നിലവാരം തൊട്ടത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
