ആഘോഷ, വിവാഹ സീസൺ അടുത്തിരിക്കെ മലയാളിക്ക് സന്തോഷം നൽകി സ്വർണ വില. തുടർച്ചയായ ദിവസങ്ങളിൽ സ്വർണ വില ഇടിയാൻ തുടങ്ങിയതോടെ പവന്റെ വില 44,000 രൂപയ്ക്ക് താഴെയെത്തി. ഒരു മാസം മുന്നേ 44,560 രൂപ എന്ന വമ്പൻ കുതിപ്പിന് ശേഷം സ്വർണ വില താഴേക്ക് പതിക്കുന്നത് ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായി.
കേരള വിപണിയിൽ, ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,470 രൂപയും പവന് 43,760 രൂപയുമാണ് കേരള വിപണിയിലെ വില. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്.
ഈ വാരം ഇതുവരെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതരത്തിലായിരുന്നു സ്വര്‍ണവില. തിങ്കളാഴ്ച 44,120 രൂപയില്‍ മാറ്റമില്ലാതെ തുടര്‍ന്ന ശേഷം തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലും വില കുറഞ്ഞു. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 440,40 രൂപയായിരുന്നു സ്വര്‍ണ വില. ബുധനാഴ്ച വീണ്ടും 80 രൂപ കുറഞ്ഞ് 43,960 രൂപയിലെത്തി. ഇവിടെ നിന്നാണ് വ്യാഴാഴ്ച 200 രൂപ പവന് കുറഞ്ഞത്. മൂന്ന് ദിവസത്തിനിടെ 360 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ വ്യത്യാസം.

ഓഗസ്റ്റിലെ താഴ്ന്ന വില
വ്യാഴാഴ്ച വീണ്ടും വില കുറഞ്ഞതോടെ ഓഗസ്റ്റ് മാസത്തിലെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയാണ് ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന വില. ഓഗസ്റ്റ് മാസത്തിൽ നാലാം തവണയാണ് സ്വർണ വില 44,000 രൂപ നിലവാരത്തിന് താഴെ എത്തുന്നത്.
ഓഗസ്റ്റ് 2,3 ദിവസങ്ങളിലും ഓഗസ്റ്റ് 9 തിനും 44,000 രൂപയ്ക്ക് താഴെയായിരുന്നു സ്വർണ വില. ഇന്നത്തെ വില പരിശോധിച്ചാൽ സ്വര്‍ണ വില ഒരു മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിന് അടുത്തെത്തി. നേരത്തെ ജൂലായ് 12 നാണ് കേരളത്തില്‍ സ്വര്‍ണവില ഇതേ നിലവാരത്തിലെത്തിയത്. അന്ന് 43,720 രൂപയായിരുന്നു രേഖപ്പെടുത്തിയത്.
ആഗോള വിപണിയിൽ
വ്യാഴാഴ്ച യുഎസിലെ പണപ്പെരുപ്പ ഡാറ്റ പുറത്തു വരാനിരിക്കെ സ്വർണ വില ഇടിവിൽ തന്നെയാണ്. ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന പലിശ നിരക്ക് തീരുമാനങ്ങളെ സ്വാധീനിക്കുന്നതാണ് പണപ്പെരുപ്പ ഡാറ്റ. ഉപഭോക്തൃ പണപ്പെരുപ്പം വർധിക്കുകയാണെങ്കിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതമാകും. ഇത് സ്വർണ വിലയെ വീണ്ടും ഇടിക്കും.
ഇക്കാരണങ്ങൽ, വ്യാഴാഴ്ച സ്വർണ വില ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,918.19 ഡോളർ എന്ന നിലയിലാണ്. ജൂലായ് 10 ശേഷമുള്ള ഏറ്റവും താഴന്ന നിലവാരമാണിത്.
ബുക്ക് ചെയ്യാൻ അവസരം
വ്യാഴാഴ്ച പണപ്പെരുപ്പ ഡാറ്റ പുറത്ത് വരുന്നതോടെ സ്വർണ വില മുന്നേറാനുള്ള സാധ്യത കാണുന്നുണ്ട്. ഇതിനാൽ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനുള്ള അവസരമാണിത്. വരുന്ന വിവാഹ സീസണിലേക്ക് സ്വർണം ആവശ്യമുള്ളവർക്ക് അഡ്വാൻസ് ബുക്കിംഗ് നടത്താൻ ഈ വില ഉപയോഗിക്കാം.
അതാത് ദിവസത്തെ വിലയിൽ സ്വർണം ബുക്ക് ചെയ്യാൻ ഗോൾഡ് അഡ്വാൻസ് പ്ലാൻ വഴി ജുവലറികൾ അനുവദിക്കുന്നുണ്ട്. നിശ്ചിത തുക അടച്ച് സ്വർണം ബുക്ക് ചെയ്താൽ വില ഉയർന്നാലും ബുക്ക് ചെയ്ത വിലയിൽ സ്വർണം ലഭിക്കും. സ്വർണ വില കുറയുകയാണെങ്കിൽ കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
