സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം; സ്വര്‍ണ വില താഴേക്ക്; അഡ്വാൻസ് ബുക്കിം​ഗിന് മികച്ച സമയമായോ?

ചാഞ്ചാട്ടം തുടർന്ന് സ്വർണ വില. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന കേരള വിപണിയിലെ സ്വര്‍ണ വില ചൊവ്വാഴ്ച ഇടിഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ചൊവ്വാഴ്ച 5,500 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന് കേരള വിപണിയിലെ വില. ഒരു പവൻ വാങ്ങാനായി 44,000 രൂപയാണ് ചൊവ്വാഴ്ച ചെലവാക്കേണ്ടത്.

ആ​ഗോള വിപണിയിലെ വിലയും രൂപ ശക്തിപ്പെടുന്നതും ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിക്കുന്നുണ്ട്. ആഗോള വിപണിയില്‍ 0.35 ശതമാനം നേട്ടത്തില്‍ 1961.65 ഡോളറിലാണ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില. ഡോളർ സൂചിക താഴേക്ക് വരുന്നതിനാൽ രൂപ ശക്തമാകുന്നതും സ്വർണ വിലയെ കുറയ്ക്കുന്നുണ്ട്.

വില താഴുന്നു

കഴിഞ്ഞ ആഴ്ച സ്വര്‍ണ വിലയിൽ വലിയ മുന്നേറ്റമുണ്ടായി. മൂന്ന് ദിവസങ്ങളിലായി 560 രൂപ കൂടിയ സ്വര്‍ണ വില പവന് 44,560 രൂപ എന്ന മാസത്തിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. വീണ്ടും 45,000 എന്ന നിലവാരം കടക്കുമോ എന്ന ആശങ്കയുണ്ടാക്കിയ ഇടത്ത് നിന്നാണ് സ്വർണ വില കുറയാൻ തുടങ്ങിയത്. 

സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം; സ്വര്‍ണ വില താഴേക്ക്; അഡ്വാൻസ് ബുക്കിം​ഗിന് മികച്ച സമയമായോ?

മാസത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് രണ്ടു ദിവസം കൊണ്ട് 440 രൂപ കുറഞ്ഞതാണ് കഴിഞ്ഞ വാരത്തിലെ അവസാന ദിവസം 44,120 രൂപയിലേക്ക് സ്വര്‍ണ വില എത്തിയത്. ഈ വില നിലവാരത്തിലായിരുന്നു തിങ്കളാഴ്ച വരെ സ്വർണ വില. ഇന്ന് 120 രൂപ കുറഞ്ഞതോടെ സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമായി. ജൂലായ് മാസം മൂന്നാം തീയതി രേഖപ്പെടുത്തിയ 43,240 രൂപയാണ് ഏറ്റവും കുറഞ്ഞ വില.

അഡ്വാൻസ് ബുക്കിം​ഗിന് സമയമായോ?

കേരളത്തിൽ ഓണം കഴിഞ്ഞാൽ വിവാഹ കാലമാണ്. ഓണത്തിനും സ്വർണകടകളിൽ തിരക്കുറപ്പ്. ഈ സമയങ്ങളിൽ സ്വർണം ആവശ്യമുള്ളവരാണെങ്കിൽ അഡ്വാൻസ് ബുക്കിം​ഗ് നടത്താൻ അനുയോജ്യമായ സമയമാണിത്. വിവിധ വിദേശ ബാങ്കുകളുടെ പലിശ നിരക്ക് സംബന്ധിച്ച നയം സ്വർണ വില ഉയർത്താൻ സാധ്യതയുണ്ട്. ഇതിനാൽ കുറഞ്ഞ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യുന്നത് സാമ്പത്തികമായി നേട്ടം നൽകും.

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് സംബന്ധിച്ച് ബുധനാഴ്ച രാത്രി തീരുമാനം പ്രഖ്യാപിക്കും. വ്യാഴാഴ്ച യൂറോപ്യൻ സെൻട്രൽ ബാങ്കും യോ​ഗ തീരുമാനം അറിയിക്കും. പലിശ നിരക്കുകൾ വർധിച്ചാലും തുടർ വർധനവ് ഇല്ലെന്ന പ്രഖ്യാപനത്തിനാണ് സ്വർണ വിപണി കാത്തിരിക്കുന്നത്. ഫെഡറൽ റിസർവ് പുതിയ നിരക്ക് വർധനവ് ഇല്ലെന്ന പ്രഖ്യാപനം നടത്തിയാൽ ആ​ഗോള വിപണിയിൽ സ്വർണ വില 2000 ഡോളറിലേക്ക് എത്താമെന്നാണ് വിദേശ അനലിസ്റ്റുകൾ പറയുന്നത്.

പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില

ഇന്ത്യൻ ന​ഗരങ്ങളിലേക്ക് നോക്കിയാല്‍ ചെന്നൈയില്‍ തന്നെയാണ് ഉയർന്ന വില. 22 കാരറ്റ് 8 ​ഗ്രാം സ്വർണത്തിന് 44,360 രൂപ നൽകണം.

ഡല്‍ഹി- 44,080 രൂപ

കൊല്‍ക്കത്ത- 44,000 രൂപ

മുംബൈ- 44,000 രൂപ

ബംഗളൂരു- 44,000 രൂപ

ഹൈദരാബാദ്- 44,000 രൂപ

പൂനെ- 44,000 രൂപ

വഡോദര- 44,040 രൂപ

അഹമ്മദാബാദ്- 44,040 രൂപ

ജയ്പൂര്‍- 44,120 രൂപ

ലഖ്‌നൗ- 44,120 രൂപ

കോയമ്പത്തൂര്‍- 44,360 രൂപ

മധുര- 44, 360 രൂപ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X