ആഘോഷ നാളുകൾ അടുത്തിരിക്കെ മലയാളിക്ക് ആശ്വാസം പകർന്ന് സ്വർണ വില. താഴേക്കുള്ള ട്രെൻഡിൽ പോകുന്ന സ്വർണ വില ചൊവ്വാഴ്ച കുറഞ്ഞ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഓണം ആഘോഷങ്ങൾ തുടങ്ങുന്നതും ശേഷം ആരംഭിക്കുന്ന വിവാഹ സീസണിലേക്കും സ്വർണം വാങ്ങാനിരിക്കുന്ന മലയാളിയെ സംബന്ധിച്ച് വില കുറയുന്നത് ആശ്വാസമാണ്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
കേരളത്തിലെ സ്വർണ വില
ചൊവ്വാഴ്ച കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,455 രൂപയും പവന് 80 രൂപ കുറഞ്ഞ് 43,640 രൂപയുമാണ് ചൊവ്വാഴ്ചയിലെ സ്വര്‍ണ വില. ഇതോടെ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണ വില എത്തി.
ഓഗസ്റ്റ് 11 ന് ഇതേ നിലവാരത്തില്‍ സ്വര്‍ണ വില എത്തിയിരുന്നു. ശേഷം 80 രൂപ ഉയര്‍ന്ന് 43,720 രൂപയിലാണ് കഴിഞ്ഞ ആഴ്ച സ്വര്‍ണ വില വ്യാപാരം അവസാനിപ്പിച്ചത്. ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് സ്വര്‍ണ വില ചൊവ്വാഴ്ച കുറഞ്ഞത്.

ഓഗസ്റ്റ് മാസത്തിൽ ട്രെൻഡ് താഴേക്ക്
ഓഗസ്റ്റ് മാസത്തില്‍ സ്വര്‍ണ വില താഴേക്കുള്ള ട്രെന്‍ഡാണ് സൂചിപ്പിക്കുന്നത്. മാസത്തിലെ ആദ്യ ദിവസത്തില്‍ രേഖപ്പെടുത്തിയ 44,320 രൂപയാണ് ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വില. 15 ദിവസം പിന്നിടുമ്പോൾ ഓഗസ്റ്റ് മാസത്തിൽ 860 രൂപയാണ് സ്വർണ വിലയിൽ കുറവ് വന്നത്. നേരത്തെ ജൂൺ മാസത്തിലാണ് സമാനമായി സ്വർണ വില ഇടിഞ്ഞത്. ഓഗസ്റ്റ് 9 തിന് 44,000 രൂപയ്ക്ക് താഴെ എത്തിയ സ്വര്‍ണവില 43,000 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഓഗസ്റ്റ് 8 ന് 80 രൂപ കുറഞ്ഞ് 44,040 രൂപയിലെത്തിയ സ്വർണ വില ഓഗസ്റ്റ് 9 തിന് വീണ്ടും 80 രൂപ കുറഞ്ഞിരുന്നു. 43,960 രൂപയായിരുന്നു ഓഗസ്റ്റ് 9 തിലെ വില. പത്താം തീയതി പവന് 200 രൂപ കുറഞ്ഞ് 43,760 രൂപിലെത്തി. 11 ന് വെള്ളിയാഴ്ച 120 രൂപ കുറഞ്ഞ് 43,640 രൂപയിലേക്കും തുടർന്ന് 80 രൂപ വർധിച്ച് 43,720 രൂപയിലേക്കുമായിരുന്നു സമീപ ദിവസങ്ങളിൽ സ്വർണത്തിന്റെ യാത്ര.
ആഗോള വിപണിയിൽ വില കുറയുന്നു
യു.എസ് ബോണ്ട് യീൽഡുകളും ഡോളറും ഉയർന്ന നിലയിൽ തുടരുന്നതിനാൽ ആഗോള വിപണിയിൽ സ്വർണ വില ഇടിയുകയാണ്. ചൊവ്വാഴ്ച സ്വർണ വിലയിൽ 1,900 ഡോളർ നിലവാരത്തിന് തൊട്ടരികിലാണ്. സ്പോട്ട് ഗോൾഡ് ഔൺസിന് 0.60 ശതമാനം ഇടിഞ്ഞ് 1,907.05 ഡോളറിലെത്തി. തിങ്കാളാഴ്ച ഒന്നര മാസത്തെ താഴ്ന്ന നിലയിൽ സ്വർണം എത്തിയിരുന്നു.
ചൈനയുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ യുഎസ് ഡോളർ തിങ്കളാഴ്ച ഒരു മാസത്തിലെ അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. 10 വർഷ ട്രഷറി ബോണ്ട് യീൽഡ് നവംബർ മുതലുള്ള ഏറ്റവും ഉയർന്ന നിലവാരത്തിനടുത്താണ്. ഇതാണ് ആഗോള വിപണിയിൽ സ്വർണ വില ഇടിയാൻ കാരണം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
