ആഗോള വിപണയിലെ സാഹചര്യങ്ങൾ, ആഘോഷ സീസണിൽ ഉയരുന്ന ഡിമാന്റ്, സ്വർണ വില കനത്ത ചാഞ്ചാട്ടം നേരിട്ടൊരു ആഴ്ചയാണ് അവസാനിക്കുന്നത്. മാസത്തിലെ ഉയർന്ന നിലവാരത്തിലേക്ക് കുതിക്കുകയും താഴ്ന്ന നിലവാരത്തിന് അടുത്തെത്തുകയും ചെയ്ത സ്വർണ വില കാര്യമായ ഇടിവോ നേട്ടമോ ഉണ്ടാക്കാതെയാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ചയിൽ നിന്ന് വ്യത്യസ്തമായി ശനിയാഴ്ച സ്വര്‍ണ വില പവന് 80 രൂപ വര്‍ധിച്ചു. കേരള വിപണിയില്‍ 43,960 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,495 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണ വില രണ്ട് ദിവസമായി ഇടിഞ്ഞ ശേഷമാണ് കയറാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ 18 ന് തിങ്കളാഴ്ച 120 രൂപ വര്‍ധിച്ചാണ് സ്വര്‍ണ വില വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ചയും 120 രൂപ വര്‍ധിച്ച് 44,160 രൂപയിലേക്ക് സ്വര്‍ണ വിലയെത്തി. ബുധനാഴ്ച സ്വര്‍ണ വില ഇടിയാന്‍ തുടങ്ങിയത്. 120 രൂപ ഇടിഞ്ഞ് 44,040 രൂപയിലേക്കും സെപ്റ്റംബര്‍ 22 ന് 160 രൂപ ഇടിഞ്ഞ് 43,880 രൂപയിലേക്കും സ്വര്‍ണ വില എത്തി.

ശനിയാഴ്ച 80 രൂപ വര്‍ധിച്ചെങ്കിലും ഈ വാരത്തില്‍ നേരിയ നേട്ടത്തിലാണ് സ്വര്‍ണ വില ക്ലോസ് ചെയ്യുന്നത്. ഞായറാഴ്ച രേഖപ്പെടുത്തിയ 43,920 രൂപയേക്കാള്‍ 40 രൂപയാണ് സ്വര്‍ണവില വാരാന്ത്യത്തില്‍ ഉയര്‍ന്നത്.
ആഗോള വിപണിയിൽ
ഈ വാരം സ്വർണ വിലയെ ചാഞ്ചാട്ടത്തിലാക്കിയത് ഫെഡറൽ റിസർവിന്റെ പലിശ നിരക്കുമായി ബന്ധപ്പെട്ട തീരുമാനങ്ങളാണ്. 2024 ൽ പലിശ നിരക്ക് വർധനവ് വേണ്ടി വരുമെന്ന പ്രഖ്യാപനം സ്വർണ വിലയെ താഴ്ത്തി. ഡോളറും ബോണ്ട് യീൽഡും കരുത്താർജിച്ചതോടെയാണ് സ്വർണത്തിന് ഗ്ലാമർ നഷ്ടപ്പെട്ടത്. നിക്ഷേപകർ പലിശ നിരക്ക് വീക്ഷണത്തെക്കുറിച്ചുള്ള സൂചനകൾക്കായി കാത്തിരിക്കുന്നതിനാൽ ഡോളറിലെ നേരിയ പിൻവാങ്ങലും ബോണ്ട് യീൽഡ് താഴ്ന്നതും കാരണം വെള്ളിയാഴ്ച സ്വർണ വില ഉയർന്നാണ് ക്ലോസ് ചെയ്തത്.
മൂന്ന് സെഷനുകളിലെ നഷ്ടത്തിന് ശേഷം സ്പോട്ട് ഗോൾഡ് 0.3% ഉയർന്ന് ഔൺസിന് 1,925.52 ഡോളറിലെത്തി. ഡോളർ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് താഴോട്ടിറങ്ങി. അതേസമയം 10 വർഷത്തെ ബെഞ്ച്മാർക്ക് ട്രഷറി യീൽഡ് 16 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും ഇടിഞ്ഞു. ഇതാണ് സ്വർണ വിലയ്ക്ക് നേട്ടമുണ്ടാക്കിയത്.
മറ്റു നഗരങ്ങളിലെ വില
ചെന്നൈയിൽ ശനിയാഴ്ച പവന് 88 രൂപ വർധിച്ച് 44,168 രൂപയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. രാജ്യ തലസ്ഥാനത്ത് പവന് 8 രൂപ ഇടിഞ്ഞ് 43,992 രൂപയിലാണ് ഇന്നത്തെ സ്വർണ വില. മുംബൈ, കൊൽക്കത്ത, ബംഗളൂരു, മംഗളൂരു, ഹൈദരാബാദ്, വിജയവാഡ പൂനെ എന്നി നഗരങ്ങളിൽ സ്വർണ വില 80 രൂപ വർധിച്ച് 43,960 രൂപയിലാണ് സ്വർണം ശനിയാഴ്ച വ്യാപാരം നടക്കുന്നത്.
വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളിൽ 8 രൂപ ഇടിഞ്ഞ് പവന് 43,912 രൂപയാണ് വില.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
