സ്വർണ വില താഴേക്ക്; കുറഞ്ഞ വിലയിൽ സ്വർണം വാങ്ങുമ്പോൾ വിലയിൽ പറ്റിക്കപ്പെടരുത്; ശ്രദ്ധിക്കാം

വിവാഹ സീസണുകൾ അടുക്കുന്നതോടെ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമായി സ്വർണ വില താഴേക്ക് നീങ്ങി തുടങ്ങി. ഓ​ഗസ്റ്റ് മാസത്തിൽ ആദ്യ ദിവസം ഉയർന്ന് നിന്ന ശേഷം സ്വർണ വില ഇറങ്ങിയത് വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമാണ്. കേരളത്തില്‍ ചൊവ്വാഴ്ചത്തെ സ്വർണ വില നേരിയ ആശ്വാസം നൽകും.

പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. 44,040 രൂപയാണ് ഒരു പവന് കേരള വിപണിയിലെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5,505 രൂപ നല്‍കണം. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ചൊവ്വാഴ്ച വില ഇടിഞ്ഞത്. ശനിയാഴ്ചയാണ് സ്വര്‍ണ വില അവസാനമായി മാറ്റം വന്നത്. പവന് 160 രൂപ വര്‍ധിച്ച് 44,120 രൂപയായിരുന്ന വില. തിങ്കളാഴ്ച വരെ ഇതേ വിലയാണ് തുടര്‍ന്നത്.

ആ​ഗോള വിപണിയിൽ

അമേരിക്കയിൽ പണപ്പെരുപ്പ ഡാറ്റ പുറത്തു വരാനിരിക്കുന്നതിനാൽ ആ​ഗോള വിപണിയിൽ സ്വർണ വില വില സ്ഥിരതയില്ലാത്ത അവസ്ഥയിലാണ്. കൂടുതൽ നിരക്ക് വർധനവിന് സാധ്യതയുണ്ടോ എന്ന കാര്യം ജൂലായിലെ പണപ്പെരുപ്പ ഡാറ്റയിലൂടെ വ്യക്തമാകും. ഡോളർ ശക്തമാകുന്നതോടെ ചൊവ്വാഴ്ച സ്വർണ വിലയിൽ മാറ്റമുണ്ടായി. 0.20 ശതമാനം ഇടിവോടെ 1,932.95 ഡോളർ ആണ് ഔൺസ് സ്വർണത്തിന് വില.

സ്വർണ വില താഴേക്ക്; കുറഞ്ഞ വിലയിൽ സ്വർണം വാങ്ങുമ്പോൾ വിലയിൽ പറ്റിക്കപ്പെടരുത്; ശ്രദ്ധിക്കാം

വില കുറയുമ്പോൾ ശ്രദ്ധിക്കാം

വില കുറയുന്ന ഘട്ടത്തിൽ സ്വർണം വാങ്ങുന്നവർ വിലയിൽ പറ്റിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. സ്വർണത്തിന്റെ വില ദിവസന്തോറും വ്യത്യാസപ്പെടുന്നതിനാൽ എപ്പോഴും സ്വർണ വില ക്രോസ്-ചെക്ക് ചെയ്യണം. 22 കാരറ്റ് അല്ലെങ്കിൽ 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണമാണോ വാങ്ങുന്നത് എന്നതിനെ ആശ്രയിച്ചാണ് സ്വർണ വില ബാധകമാവുക. വാങ്ങുന്നവർ നിലവിലുള്ള വിലയും സ്വർണാഭരണങ്ങളുടെ തൂക്കവും താരതമ്യം ചെയ്യണം. 

സ്വർണം വാങ്ങുന്നവർ ബാങ്കിംഗ് ചാനലുകൾ വഴിയോ യുപിഐ ഉപയോ​ഗിച്ചോ പണമടയ്ക്കണം. സ്വർണം വാങ്ങിയതിന്റെ ഇൻവോയ്സ് ഉറപ്പാക്കുകയും വേണം. വാങ്ങുന്ന ഘട്ടത്തിൽ തന്നെ സ്വർണത്തിന്റെ റീസെല്ലിം​ഗ് വിലയും ജുവലറിയുടെ ബെെ-ബാക്ക് പോളിസിയും പറ്റി വ്യക്തമായ ധാരണ ഉണ്ടാക്കണം. ചില ജുവലറികൾ സ്വർണ വിലയിൽ നിന്ന് നിശ്ചിത ശതമാനം കുറച്ചാണ് സ്വർണം തിരികെ എടുക്കുന്നത്. ഇക്കാര്യങ്ങളിൽ പറ്റിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ വിശ്വസനീയമായ ജുവലറികളെ തിരഞ്ഞെടുക്കാം.

ഇനിയും വില കുറയുമോ?

ഓ​ഗസ്റ്റ് മാസത്തിൽ നിലവിലെ വിലയേക്കാൾ കുറയാനുള്ള സാധ്യത കാണുന്നുണ്ട്. വ്യാഴാഴ്‌ച പുറത്ത് വരുന്ന യു‌എസ് ഉപഭോക്തൃ വില സൂചിക (സി‌പി‌ഐ) ഡാറ്റ സ്വർണ വിലയെ സ്വാധീനിക്കുന്നതാണ്. ജൂലായിലെ പണപ്പെരുപ്പം വർധിക്കുകയാണെങ്കിൽ സെപ്റ്റംബറിൽ നടക്കുന്ന ഫെഡ് യോ​ഗത്തിൽ നിരക്ക് വർധനവിനുള്ള സാധ്യതകൾ ശക്തമാകും. ഇത് ഡോളറിനെയും ബോണ്ട് യീൽഡും വർദ്ധിപ്പിക്കുകയും വരാനിരിക്കുന്ന ആഴ്ചയിൽ സ്വർണ വില കുറയുന്നതിനും കാരണമാകും.

മറ്റു ന​ഗരങ്ങളില സ്വർണ വില

ഇന്ത്യയിൽ ചെന്നൈയിലാണ് ഏറ്റവും ഉയർന്ന സ്വർണ വില. മറ്റു ദക്ഷിണേന്ത്യൻ ന​ഗരങ്ങളിൽ താരതമ്യേന വില കുറവാണ്. ഓരോ ന​ഗരങ്ങളിലും പവന്റെ വില നോക്കാം.

ചെന്നൈയിൽ പവന് 120 രൂപ കുറഞ്ഞ് 44,320 രൂപയാണ് ഒരു പവന്റെ വില. മുംബൈയിൽ 80 രൂപ കുറഞ്ഞ് 44,040 രൂപയും ഡല്‍ഹിയിൽ 80 രൂപ കുറഞ്ഞ 44,160 രൂപയുമാണ് വില.

കൊല്‍ക്കത്ത- 44,040 രൂപ

ബംഗളൂരു- 44,040 രൂപ

ഹൈദരാബാദ്- 44,040 രൂപ

പൂനെ- 44,040 രൂപ

വഡോദര- 44,080 രൂപ

അഹമ്മദാബാദ്- 44,080 രൂപ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X