കഴിഞ്ഞാഴ്ച കുറഞ്ഞ വിലയിൽ തുടർന്ന സ്വർണ വില ആവശ്യക്കാർക്ക് ബുക്ക് ചെയ്യാനുള്ളൊരു അവസരമായിരുന്നു. ആഘോഷ ദിവസങ്ങൾക്ക് മുന്നോടിയായി സ്വർണ വില ഉയാരനുള്ള പ്രവണത കാട്ടി തുടങ്ങി. നേരിയ മുന്നേറ്റമാണെങ്കിലും മാസത്തിലെ താഴ്ന്ന നിലവാരത്തിൽ നിന്ന് തിരികെ കയറാന്‍ തുടങ്ങിയിരിക്കുകയാണ് സ്വര്‍ണ വില.
ബുധനാഴ്ച കേരള വിപണിയില്‍ പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചു. 43,440 രൂപയാണ് ഒരു പവന്റെ വില. ഒരു ഗ്രാം സ്വർണം വാങ്ങാൻ 5,430 രൂപ നൽകണം. ആഘോഷ നാളുകള്‍ക്ക് മുന്നോടിയായി കുറഞ്ഞ നിലവാരത്തില്‍ നിന്ന് വില ഉയരാന്‍ തുടങ്ങിയത് വാങ്ങാനിരിക്കുന്നവരെ ആശങ്കയിലാക്കുന്നുണ്ട്. ഓണത്തിന് മുൻപ് സ്വർണ വില ഉയരുമോ എന്നതാണ് പ്രധാന ചോദ്യം.
സ്വർണ വില 120 രൂപ കൂടി
ഈ ആഴ്ചയിൽ സ്വര്‍ണ വില ഉയരുന്ന ട്രെൻഡാണ് ആദ്യ ദിവസങ്ങളിൽ. തിങ്കളാഴ്ച 43,280 രൂപ എന്ന മാസത്തിലെ താഴ്ന്ന നിലയില്‍ തുടര്‍ന്ന സ്വര്‍ണ വില ചൊവ്വാഴ്ച 40 രൂപയും ബുധനാഴ്ച 80 രൂപയുമാണ്പവന് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ 120 രൂപ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി. വില വര്‍ധനവുണ്ടെങ്കിലും ഒന്നരമാസത്തെ താഴ്ന്ന നിലവാരത്തില്‍ തന്നെയാണ് സ്വര്‍ണ വില. ജൂലായ് ആദ്യ വാരത്തിലാണ് ഈ നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയത്.

ജൂലായ് മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തിൽ സ്വർണ വില താഴേക്കുള്ള ട്രെൻഡാണ് സൂചിപ്പിക്കുന്നത്. മാസത്തിലെ ആദ്യ ദിവസത്തില്‍ രേഖപ്പെടുത്തിയ 44,320 രൂപയാണ് ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വില. പിന്നീട് ചാഞ്ചാട്ടമുണ്ടായെങ്കിലും ഓഗസ്റ്റ് 9 തിന് ശേഷം വില 44,000 രൂപ നിലവാരത്തിന് താഴെയാണ്. ഓഗസ്റ്റ് 17 മുതൽ 21 വരെ രേഖപ്പെടുത്തിയ 43,280 രൂപയാണ് സ്വർണത്തിന് ഓഗസ്റ്റ് മാസത്തിൽ രേഖപ്പെടുത്തിയ കുറഞ്ഞ നിരക്ക്.
ഇനിയും സ്വർണ വില കൂടുമോ
ആഗോള വിപണിയിൽ സ്വർണം നേരിയ ഉയർത്തെഴുന്നേൽപ്പ് നടത്തിയതാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില വർധിക്കാൻ കാരണം. ഡോളർ സൂചിക 2 മാസത്തെ ഉയർന്ന നിലവാരത്തിൽ നിന്ന് താഴെ എത്തിയതിനാലും യുഎസ് ട്രഷറി യീൽഡ് 16 വർഷത്തെ ഉയർന്ന നിരക്കിൽ സ്ഥിരത തുടരുന്നതിനാലും കഴിഞ്ഞ ദിവസങ്ങളിലായി സ്വർണ വില നേരിയ മുന്നേറ്റം ഉണ്ടാക്കുന്നുണ്ട്. ഔൺസ് ഗോൾഡിന്റെ വില അന്താരാഷ്ട്ര വിപണിയിൽ 0.13 ശതമാനം നേട്ടത്തിൽ 1,901.05 ഡോളറിലെത്തി.
കഴിഞ്ഞാഴ്ച 1,883.70 ഡോളർ എന്ന അഞ്ച് മാസത്തെ താഴ്ന്ന നിലയിലേക്ക് സ്വർണ വില എത്തിയിരുന്നു. ഇവിടെ നിന്നാണ് സ്വർണം 1,900 ഡോളറിലേക്ക് എത്തിയത്. സ്വർണ വിലയുടെ ചലനം തീരുമാനിക്കുന്നത് സെൻട്രൽ ബാങ്ക് ഗവർണർമാരുടെ യോഗത്തിൽ യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസംഗമാണ്. വെള്ളിയാഴ്ചയിലെ പ്രസംഗത്തിൽ പലിശ നിരക്ക് ഉയർത്തുമെന്ന സൂചനകൾ വന്നാൽ സ്വർണ വില ഇനിയും ഇടിയാനാണ് സാധ്യത.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications