ആശ്വാസ നിരക്ക് എന്നല്ലാതെ എന്ത് വിളിക്കാൻ. ആഘോഷ സീസൺ അടുത്തിരിക്കെ മലയാളിക്ക് സ്വർണം വാങ്ങാൻ സൗകര്യമമൊരുക്കുന്ന നിലയിലാണ് കുറച്ചു ദിവസങ്ങളിലായി കേരളത്തിലെ സ്വർണ വില. ആഗോള തലത്തിൽ ഇടിയുന്നതിന് അനുസരിച്ച് കേരളത്തിലും വില ഇടിയാൻ തുടങ്ങിയതോടെ സ്വർണം വാങ്ങാനിരുന്നവർക്ക് ആശ്വാസമാകുന്ന നിരക്കിലേക്ക് വില എത്തി. കേരള വിപണിയില്‍ വ്യാഴാഴ്ച സ്വര്‍ണ വില കുത്തനെ ഇടിഞ്ഞതാണ് വാർത്ത. പവന് 280 രൂപയയും ഗ്രാമിന് 35 രൂപയുമാണ് ഓഗസ്റ്റ് 17 ന് കുറഞ്ഞത്.
കേരള വിപണിയില്‍ വ്യാഴാഴ്ച 43,280 രൂപയാണ് ഒരു പവന്റെ വില. 5,410 രൂപ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ ചെലവാക്കണം. ഇതോടെ സ്വര്‍ണവില ഒന്നരമാസത്തെ താഴ്ന്ന നിലയിലേക്ക് എത്തി. ജൂലായ് മാസം മൂന്നാം തീയതിയാണ് നേരത്തെ ഇതേ നിലയിലേക്ക് സ്വര്‍ണ വില എത്തിയത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം ഇതുവരെ സ്വര്‍ണ വില 1,040 രൂപ കുറഞ്ഞു.
മാസം ആദ്യം രേഖപ്പെടുത്തിയ 44,320 രൂപയാണ് ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വില. വ്യാഴാഴ്ചയിലെ 43,280 രൂപയാണ് മാസത്തിലെ താഴ്ന്ന നിരക്കും. ഓണം, വിവാഹ സീസണുകളില്‍ സ്വര്‍ണ വില കുറയുന്നത് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്.

വില കുറഞ്ഞത് ഇങ്ങനെ
ഓഗസ്റ്റ് 9 തിന് 44,000 രൂപയ്ക്ക് താഴെ എത്തിയ സ്വര്‍ണവില 43,000 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഓഗസ്റ്റ് 8 ന് 80 രൂപ കുറഞ്ഞ് 44,040 രൂപയിലെത്തിയ സ്വർണ വില ഓഗസ്റ്റ് 9 തിന് വീണ്ടും 80 രൂപ കുറഞ്ഞിരുന്നു.
43,960 രൂപയായിരുന്നു ഓഗസ്റ്റ് 9 തിലെ വില. പത്താം തീയതി പവന് 200 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തി. 11 ന് വെള്ളിയാഴ്ച 120 രൂപ കുറഞ്ഞ് 43,640 രൂപയിലേക്കും തുടർന്ന് 80 രൂപ വർധിച്ച് 43,720 രൂപയിലേക്കുമായിരുന്നു സമീപ ദിവസങ്ങളിൽ സ്വർണത്തിന്റെ യാത്ര.
ഓഗസ്റ്റ് 14 തിങ്കളാഴ്ച 43.720 രൂപയിൽ തുടങ്ങിയ സ്വർണവില ഈ ആഴ്ച മാത്രം 440 രൂപ കുറഞ്ഞു. ഓഗസ്റ്റ് 15 ന് 80 രൂപ കുറഞ്ഞ് 43,640ലും ഓഗസ്റ്റ് 16 ന് വീണ്ടും 80 രൂപ കുറഞ്ഞ് 43,560 രൂപയിലും സ്വർണ വില എത്തിയിരുന്നു.
ആഗോള വിപണിയിൽ
ആഗോള വിപണിയിൽ സ്വർണ വില 6 മാസത്തെ താഴ്ന്ന നിലയിലാണ്. ഫെഡറൽ റിസർവ് പലിശ നിരക്ക് നയം കടുപ്പിക്കുമെന്ന പ്രതീക്ഷക ഡോളർ സൂചികയെയും ബോണ്ട് യീൽഡിനെയും ശക്തമാക്കിയതാണ് സ്വർണം ഇടിയാൻ കാരണമായത്. ഫെഡറൽ റിസർവിന്റെ ജൂലായ് മീറ്റിംഗ് മിനുറ്റ്സ് പ്രകാരം പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിന് മുൻഗണന നൽകുന്നത് തുടരാനാണ് ഭൂരിഭാഗം പേരും നിർദ്ദേശിക്കുന്നത്. ഇത് കൂടുതൽ പലിശ നിരക്ക് വർധവിനെ കാരണമാകുമെന്നതിനാലാണ് ഡോളർ സൂചിക ഉയർന്നത്.
103.54 എന്ന നിലവാരത്തിലാണ് ഡോളർ സൂചിക. ജൂൺ പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഡോളർ. 10 വർഷത്തെ യു.എസ് ട്രഷറി യീൽഡ് 10 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇത് സ്വർണത്തെ ഇടിച്ചു. 0.06 ശതമാനം നേട്ടത്തിൽ 1,893.35 ഡോളറിലാണ് ഒരു ഔൺസ് സ്വർണം വ്യാപാരം നടക്കുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
