മാസാവസാനത്തിലേക്ക് കടക്കുമ്പോള്‍ സ്വര്‍ണ വിലയില്‍ വലിയ തിരിച്ചു വരവ്. മാസം ആരംഭിക്കുമ്പോള്‍ തുടങ്ങിയ വിലയിലേക്കാണ് കേരള വിപണിയിലെ സ്വര്‍ണ വില മുന്നേറുന്നത്. വ്യാഴാഴ്ച പവന് 120 രൂപ വര്‍ധിച്ച് 44,120 രൂപയിലാണ് കേരളത്തിലെ സ്വര്‍ണ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,515 രൂപയിലെത്തി.
ഓഗസ്റ്റ് മാസം അവസാനിക്കാനിരിക്കെ മാസത്തിലെ ആദ്യ ദിവസം രേഖപ്പെടുത്തിയ 44,320 രൂപയേക്കാള്‍ 200 രൂപ മാത്രമാണ് സ്വര്‍ണ വിലയുള്ള വ്യത്യാസം. ഈ ആഴ്ച മാത്രം 520 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. ചൊവ്വാഴ്ച 160 രൂപ വര്‍ധിച്ച് 43,760 രൂപയിലായിരുന്നു സ്വര്‍ണ വില. ബുധനാഴ്ച 240 രൂപ വര്‍ധിച്ച് 44,000 രൂപയിലും സ്വര്‍ണ വില എത്തിയിരുന്നു. ഇതിനൊപ്പമാണ് വ്യാഴാഴ്ചയിലെ 120 രൂപയുടെ വര്‍ധനവ്.

ഓഗസ്റ്റ് മാസത്തില്‍ ചാഞ്ചാട്ടം
വലിയ ചാഞ്ചാട്ടമാണ് ഓഗസ്റ്റ് മാസത്തില്‍ സ്വര്‍ണ വിലയിലുണ്ടായത്. 44,320 രൂപ എന്ന മാസത്തിലെ ഉയര്‍ന്ന വിലയിലാണ് ഓഗസ്റ്റ് മാസം സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. ഓഗസ്‌റ്റ് 17 മുതല്‍ 21 വരെ 43,280 രൂപ എന്ന മാസത്തിലെ താഴ്ന്ന നിലയിലായിരുന്നു സ്വര്‍ണ വില. 1,040 രൂപ വരെ താഴേക്കിറങ്ങിയ ശേഷമാണ് സ്വര്‍ണ വില കുതിച്ചത്.
ഓഗസ്റ്റ് 9 തിന് 44,000 രൂപയിൽ നിന്ന് താഴേക്ക് വീണ് സ്വർണം 21 ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും 44,000 നിലവാരം തൊട്ടത്. ഓഗസ്റ്റ് 31 ന് 44,120 രൂപയില്‍ അവസാനിക്കുമ്പോള്‍ മാസത്തിലെ ഉയർന്ന നിലവാരത്തിൽ നിന്ന് 200 രൂപ മാത്രമാണ് സ്വര്‍ണ വിലയില്‍ വ്യത്യാസം വരുന്നത്.
ആഗോള വിപണിയിൽ
യുഎസ് സാമ്പത്തിക ഡാറ്റയ്ക്ക് പിന്നാലെ ഈ വർഷം ഫെഡറൽ റിസർവ് പലിശ നിരക്ക് വർധനവ് താൽക്കാലികമായി നിർത്തുമെന്ന പ്രതീക്ഷകൾ വർധിപ്പിച്ചതിനാൽ സ്വർണ വില വ്യാഴാഴ്ചയും നേട്ടമുണ്ടാക്കി. സ്പോട്ട് ഗോൾഡ് ഔൺസിന് 1,946.17 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം മാസാവസാനത്തിൽ സ്വർണം 1 ശതമാനം നഷ്ടം നേരിട്ടു. ട്രഷറി ആദായത്തിലുണ്ടായ കുതിച്ചുചാട്ടവും ഡോളറിന്റെ കുതിപ്പുമാണ് സ്വർണത്തെ പ്രതിമാസ നഷ്ടത്തിലേക്ക് തള്ളിയിട്ടത്. ഡോളർ തുടർച്ചയായ മൂന്നാം മാസത്തിലും ബോൽഡ് യീൽഡ് നാലാം മാസത്തിലെ നേട്ടത്തിലേക്കാണ് മുന്നേറുന്നത്.
സ്വർണ വില ഇനിയും ഉയരുമോ?
ആഗോള വിപണിയിലെ ചലനങ്ങളും ആഭ്യന്തര വിപണിയിലെ ഡിമാന്റും സ്വർണ വിലയെ ചലിപ്പിക്കുന്ന ഘടകങ്ങളാണ്. ഫെഡറൽ റിസർവ് പലിശ നിരക്ക് വർധനവിൽ നിന്ന് പിന്നാക്കം പോകുന്നു എന്ന വാർത്ത സ്വർണത്തിന് വില വർധിപ്പിക്കുന്ന ഘടകമാണ്. അതോടൊപ്പം കേരളത്തിൽ വിവാഹ സീസണിലേക്കുള്ള സ്വർണ ഡിമാന്റ് വർധിക്കാൻ പോകുന്നതും സ്വർണ വിലയെ സ്വാധീനിക്കും. ആഗോള വിപണിയിൽ വില ഉയരുന്നതിനൊപ്പം ഡിമാന്റും ഉയരുമ്പോൾ കേരളത്തിലെ സ്വർണ വില കുതിക്കാനാണ് സാധ്യത.
2023 മേയ് 5 നാണ് കേരളത്തിൽ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്തിയത്. പവന് 45,760 രൂപയായിരുന്നു അന്നത്തെ വില. ഈ നിലവാരത്തിൽ നിന്ന് 1,640 രൂപ മാത്രമാണ് വ്യാഴാഴ്ചയിലെ സ്വർണവില തമ്മിലുള്ള വ്യത്യാസം. വില വർധനവ് തുടരുന്നത് വിവാഹ സീസണുകളിലെ ആവശ്യക്കാരെയാണ് ബുദ്ധിമുട്ടിലാക്കുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
