ഓണത്തിന്റെ ആഘോഷങ്ങളിലും അവധിയിലുമാണ് മലയാളികളെങ്കിലും കേരളത്തില്‍ സ്വര്‍ണ വിലയ്ക്ക് അവധിയില്ല. ഓണ നാളില്‍ തുടങ്ങിയ വില വര്‍ധനവ് ബുധനാഴ്ചയും തുടര്‍ന്നു. ഇന്ന് 240 രൂപ വര്‍ധിച്ച് പവന് 44,000 രൂപയിലെത്തി. ഗ്രാമിന് ബുധനാഴ്ച കേരളത്തില്‍ 5,500 രൂപ നല്‍കണം. 21 ദിവസത്തിന് ശേഷമാണ് സ്വര്‍ണ വില 44,000 രൂപ നിലവാരത്തിലേക്ക് തിരികെ എത്തുന്നത്.
ഈ വാരം ആദ്യ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം രണ്ട് ദിവസങ്ങളിലായി 400 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. ഓഗസ്റ്റ് 28 ന് 43,600 രൂപയിലായിരുന്നു സ്വര്‍ണ വില. ഓഗസ്റ്റ് 29 തിന് 160 രൂപ വര്‍ധിച്ച് 43,760 രൂപയിലെത്തി. ഇവിടെ നിന്നാണ് 240 രൂപ വര്‍ധിച്ച് 44,000 രൂപയിലെത്തിയത്.

സ്വര്‍ണ വില ഉയര്‍ന്ന നിലവാരത്തിലേക്ക്
ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയരാന്‍ തുടങ്ങിയതോടെ കേരളത്തിലെ സ്വര്‍ണ വില മാസത്തിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്താന്‍ തുടങ്ങി. 44,320 രൂപയിലായിരുന്നു ഓഗസ്റ്റ് മാസാരംഭത്തില്‍ കേരളത്തിലെ സ്വര്‍ണ വില. മാസത്തിലെ ഉയര്‍ന്ന നിരക്കും ഇതായിരുന്നു.
ഓഗസ്റ്റ് മാസത്തില്‍ 9-ാം തീയതി 43,960 രൂപയിലെത്തിയ സ്വര്‍ണ വില തിരികെ 44,000 രൂപ നിലവാരത്തിലേക്ക് എത്തുന്നത് 21 ദിവസങ്ങള്‍ക്ക് ശേഷമാണ്. ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് ഇടിഞ്ഞ് 43,280 രൂപ എന്ന മാസത്തിലെ താഴ്ന്ന നിലയിലേക്ക് സ്വര്‍ണ വില എത്തിയിരുന്നു. 1,040 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്.
കഴിഞ്ഞാഴ്ച
സ്വർണ വില ഇടിവിൽ നിന്ന് മുന്നേറ്റം തുടങ്ങിയത് കഴിഞ്ഞ വാരത്തിലാണ്. വില കുറയാതിരുന്ന സമയം 320 രൂപയാണ് സ്വർണ വിലയിലുണ്ടായ മുന്നേറ്റം. ആദ്യ ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും മുന്നേറി. ചൊവ്വാഴ്ചയും ബുധനാഴ്ചയും 80 രൂപ വീതവും വ്യാഴാഴ്ച 160 രൂപയുമാണ് സ്വർണ വിലയിൽ വർധിച്ചത്. 43,600 രൂപയിലെത്തിയ സ്വർണ വില ചൊവ്വാഴ്ച വരെ മാറ്റമില്ലാതെ തുടരുകയായിരുന്നു.
ആഗോള വിപണിയിൽ
ആഗോള വിപണിയിലും സ്വർണ വില കരുത്ത് കാട്ടുകയാണ്. ബുധനാഴ്ച സ്വർണ വില മൂന്നാഴ്ചയ്ക്കുള്ളിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തി. ദുർബലമായ യുഎസ് തൊഴിൽ ഡാറ്റയ്ക്ക് പിന്നാലെ ബോണ്ട് യീൽഡ് ഇടിഞ്ഞതും ഡോളർ സൂചിക താഴ്ന്നതുമാണ് സ്വർണത്തിന് നേട്ടമായത്.
സ്പോട്ട് ഗോൾഡ് ഔൺസിന് 1,936.59 ഡോളറിലാണ്. ഓഗസ്റ്റ് 7-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണ വില. ഡോളർ ദുർബലമായതിനെത്തുടർന്ന് യുഎസ് ട്രഷറി ബോണ്ട് യീൽഡ് ചൊവ്വാഴ്ച മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.
മറ്റു നഗരങ്ങളിലെ സ്വര്‍ണ വില
പ്രധാന നഗരങ്ങളിലെ സ്വര്‍ണ വിലയിലും മാറ്റമുണ്ട്. ചെന്നൈ നഗരത്തില്‍ പവന് 88 രൂപയാണ് വര്‍ധിച്ചത്. 44,240 രൂപയാണ് ബുധനാഴ്ച പവന്റെ വില. ഡല്‍ഹിയില്‍ 240 രൂപയാണ് വര്‍ധനവ്. 44,120 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. മുംബൈയിലും 240 രൂപ പവന് വര്‍ധിച്ചു. 44,000 രൂപ പവന് വില വരും. കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, പൂനെ നഗരങ്ങളിലും 44,000 രൂപയാണ് പവന്റെ വില. വഡോദരയില്‍ 44,040 രൂപയാണ് പവന്റെ വില.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications