സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസം നൽകി ഇടിവിലായിരുന്ന സ്വർണ വില ട്രാക്ക് മാറ്റി. മാസത്തിലെ താഴ്ന്ന് നിലവാരത്തിൽ നിന്ന് ഉയരാൻ തുടങ്ങിയ സ്വർണ വില വീണ്ടും 44,000 രൂപ നിലവാരത്തിലേക്ക് ചാടി. തിങ്കളാഴ്ച 120 രൂപയാണ് പവന് വര്‍ധിച്ചത്.
ഞായറാഴ്ചയിലെ 43,920 രൂപയില്‍ നിന്ന് 44,040 രൂപയിലേക്ക് സ്വര്‍ണ വിലയെത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,505 രൂപയിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. സെപ്റ്റംബര്‍ 15 മുതല്‍ സ്വര്‍ണ വില ഉയരുകയാണ്. നാല് ദിവസത്തിനിടെ 280 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്.
ഉയരാൻ തുടങ്ങി സ്വർണ വില
സെപ്റ്റംബര്‍ 14 ന് 43,600 രൂപ എന്ന മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു സ്വര്‍ണ വില. തൊട്ടടുത്ത ദിവസം 160 രൂപ വര്‍ധിച്ച 43,760 രൂപയിലേക്ക് സ്വര്‍ണ വിലയെത്തി. ശനിയാഴ്ചയും 160 രൂപ വര്‍ധിച്ചാണ് 43,920 രൂപയിലെത്തിയത്. സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ പവന് 44,240 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന വില.

വില മാറ്റമില്ലാതെ തുടർന്ന ആഴ്ച
സ്വര്‍ണ വിലയില്‍ കാര്യമായ ചാഞ്ചാട്ടമില്ലാത്ത ആഴ്ചയാണ് കഴിഞ്ഞ വാരം അവസാനിച്ചത്. സെപ്റ്റംബര്‍ 11 ന് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത് 43,880 രൂപയിലായിരുന്നു. ചൊവ്വാഴ്ച വരെ ഈ വിലയിലാണ് കേരള വിപണിയില്‍ സ്വര്‍ണം വ്യാപാരം നടത്തിയത്.
സെപ്റ്റംബര്‍ 9 മുതലാണ് സ്വര്‍ണ വില 43,880 രൂപയിലെത്തിയത്. ബധനാഴ്ച 280 രൂപ കുറഞ്ഞ സ്വര്‍ണ വില 43,600 രൂപയിലെത്തി. വ്യാഴാഴ്ചയും ഇതേ നിലവാരത്തില്‍ തുടര്‍ന്ന ശേഷമാണ് വെള്ളിയാഴ്ച 160 രൂപ വർധിച്ച് 43,760 രൂപയിലേക്ക് എത്തിയത്. ഇതേ വില വർധനവ് ശനിയാഴ്ചയും തുടർന്നു.
ഇനി കുറവ് പ്രതീക്ഷിക്കാമോ?
രാജ്യത്ത് ഗണേഷ് ചതുര്‍ത്ഥി ആഘോഷങ്ങള്‍ തുടങ്ങുന്നതോടെ സെപ്റ്റംബര്‍ 19 ന് ശേഷം ആഘോഷ സീസണിന്റെ ആരംഭമാണ്. ആഗോള വിപണിയില്‍ സ്വര്‍ണ വില ബെറിഷ് ട്രെന്‍ഡ് മീഡിയം ടേമിലേക്ക് തുടരുമെങ്കിലും ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കാര്യമായ ഇടിവ് പ്രതീക്ഷിക്കേണ്ടെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
ആഘോഷ സീസണിലെ വാങ്ങലുകള്‍ കാരണമുള്ള ഡിമാന്റും രൂപ ഇടിയുന്നതും സ്വര്‍ണത്തിന്റെ വില ആഭ്യന്തര വിപണിയില്‍ വലിയ വര്‍ധനവ് നല്‍കില്ലെന്നാണ് അനുമാനം. ഡോളര്‍ ശക്തമാകുന്നതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഇടിയുകയാണ്. മൂന്ന് മാസത്തിനിടെ ഡോളര്‍ ഇന്‍ഡെക്സ് 3 ശതമാനം ഉയര്‍ന്നു. ഇത് സ്വര്‍ണ വിലയില്‍ 4.61 ശതമാനം വരെ ഇടിഞ്ഞു. ഏകദേശം 2800 രൂപയാണ് ഇടിഞ്ഞത്.
ആഗോള വിപണിയിൽ സ്വർണ വില
സ്വർണ വിലയെ സ്വാധീനിക്കുന്ന യുഎസ് സെൻട്രൽ ബാങ്കിന്റെ പോളിസി മീറ്റിംഗ് ഈ വാരം നടക്കുന്നതിനാൽ സ്വർണ വില ആഗോള വിപണിയിൽ വലിയ ചാഞ്ചാട്ടമില്ല. സ്പോട്ട് ഗോൾഡ് ഔൺസിന് 1,924.29 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
