താഴേക്കുള്ള വഴിയറിയാതെ കഴിഞ്ഞ ഒരാഴ്ചയിലധിമായി സ്വര്‍ണ വില മുന്നോട്ടുള്ള കുതിപ്പിലാണ് സ്വര്‍ണ വില. ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയരുന്നതും ഡോളറിനെതിരെ രൂപ താഴേക്ക് പതിക്കുന്നതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തെ ചെലവേറിയതാക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച, ഡിസംബര്‍ 18 ന് ആരംഭിച്ച വില വര്‍ധനവ് ഡിസംബര്‍ 27 നും തുടരുകയാണ്.
കേരള വിപണിയില്‍ ബുധനാഴ്ച പവന് 80രൂപ വര്‍ധിച്ച് 46,800 രൂപയിലാണ് സ്വര്‍ണം വ്യാപാരം ചെയ്യുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ചതോടെ സ്വര്‍ണ വില 5,850 രൂപയിലേക്ക് സ്വര്‍ണ വില എത്തി. മാസാവസാനത്തിലേക്ക് എത്തുമ്പോഴേക്കും ഡിസംബര്‍ ആദ്യ വാരത്തിന് സമാനമായ വില നിലവാരത്തിലേക്ക് സ്വര്‍ണം പോകുന്നത്.

റെക്കോര്‍ഡ് ഉയരത്തിലേക്ക് അടുക്കുന്നു
സ്വര്‍ണ വില റെക്കോര്‍ഡ് ഉയരം തൊട്ട മാസമായിരുന്നു ഡിസംബര്‍. നാലാം തീയതി രേഖപ്പെടുത്തിയ 47,080 രൂപയാണ് മാസത്തിലെ ഉയര്‍ന്ന നിലവാരം. ബുധനാഴ്ചയിലെ സ്വര്‍ണ വില പരിശോധിക്കുമ്പോള്‍ വെറും 280 രൂപ മാത്രം അകലെയാണിത്.
ഡിസംബര്‍ നാലിന് സര്‍വകാല ഉയരത്തിലെത്തിയ ശേഷം താഴേക്ക് വന്ന സ്വര്‍ണ വില ഡിസംബര്‍ 13 ന് 45,320 രൂപയില്‍ മാസത്തിലെ താഴ്ന്ന നിലവാരം കുറിച്ചിരുന്നു. ഈ നിലവാരത്തില്‍ നിന്ന് 1,480 രൂപയുടെ വര്‍ധനവ് സ്വര്‍ണ വിലയില്‍ ഉണ്ടായതായി കാണാം.
ആഗോള വിപണിയിൽ
2024 ന്റെ ആദ്യ പാദത്തിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്കിടയിൽ ബുധനാഴ്ച നേരിയ നേട്ടത്തിലാണ് സ്വർണ വിലയുള്ളത്. സ്പോട്ട് ഗോൾഡ് 0.40 ശതമാനം ഉയർന്ന് ഔൺസിന് 2,064.20 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ തണുത്ത പണപ്പെരുപ്പ ഡാറ്റ അടുത്ത മാർച്ചിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രതീക്ഷകൾ ഉയർത്തുകയാണ്. പലിശ നിരക്ക് കുറയുന്നത് സ്വർണം കൈവശം വയ്ക്കുന്നതിനുള്ള ചെലവ് കുറയ്ക്കും.
സ്വർണം 2020തിന് ശേഷമുള്ള ഏറ്റവും മികച്ച നേട്ടത്തിലേക്കാണ് പോകുന്നത്. ഇന്നത്തെ വില പ്രകാരം ഒരു വർഷത്തിനിടെ 13 ശതമാനത്തോളം നേട്ടം സ്വർണ വിലയിലുണ്ട്. ഇത് തുടരാനുള്ള ശ്രമത്തിലാണ് സ്വർണം. യുക്രെയിനിലെയും മിഡിൽ ഈസ്റ്റിലെയും യുദ്ധങ്ങളെ തുടർന്ന് സുരക്ഷിത നിക്ഷേപമായി കണ്ട് വില ഉയർന്നകും യു.എസ് പലിശനിരക്കുകൾ കുറയ്ക്കുന്നതിനുള്ള സാധ്യതകളുമാണ് സ്വർണ വിലയിൽ മുന്നേറ്റത്തിന് കാരണമാകുന്നത്.
ഡോളർ സൂചിക 0.1 ശതമാനം ഉയർന്നെങ്കിലും 5 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 2020 ന് ശേഷമുള്ള ഏറ്റവും മോശം വാർഷിക പ്രകടനമാണ് ഡോളറിന്റേത്. ദുർബലമായ ഡോളർ മറ്റ് കറൻസി ഉടമകൾക്ക് സ്വർണം കൂടുതൽ ആകർഷകമാക്കും. എന്നാൽ ഇന്ത്യൻ രൂപ ഇടിവ് തുടരുന്നതിനാൽ ഈ രീതിയിൽ നേട്ടമുണ്ടാക്കാനും ആഭ്യന്തര വിപണിയിൽ സാധിക്കുന്നില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം



Click it and Unblock the Notifications
