ആഗോള സാഹചര്യങ്ങൾ മാറിയതിന് പിന്നാലെ ആഭ്യന്തര വിപണിയിലും സ്വർണ വില മുന്നേറ്റം ശക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച സ്വർണ വിലയിലെ വർധനവ് ചൊവ്വാഴ്ചയും തുടർന്നു. ഇന്ന് ആരംഭിക്കുന്ന രണ്ട് ദിവസത്തെ യുഎസ് ഫെഡറൽ റിസർവ് യോഗത്തിന് മുന്നോടിയായി ഡോളർ ഇടിഞ്ഞതാണ് ആഗോളി വിപണിയെ ബാധിച്ചത്. ഇതോടൊപ്പം ആഭ്യന്തര വിപണിയിലെ ഡിമാന്റും സ്വർണ വില വർധിപ്പിച്ചു.
ചൊവ്വാഴ്ചയും കേരള വിപണിയില്‍ സ്വര്‍ണ വില വര്‍ധിച്ചു. പവന് 120 രൂപ വര്‍ധിച്ച് 44,160 രൂപയിലാണ് സ്വര്‍ണ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,520 രൂപയിലാണ് കേരളത്തിലെ വില. സെപ്റ്റംബർ നാലിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ ആഴ്ചയിലെ രണ്ട് ദിവസങ്ങളിലായി മാത്രം 240 രൂപ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി. രണ്ട് ദിവസങ്ങളിലായി 120 രൂപ വീതമാണ് സ്വര്‍ണ വില ഉയര്‍ന്നത്.

സ്വർണ വില എങ്ങോട്ട്
സെപ്റ്റംബര്‍ 15 മുതലാണ് കേരളത്തില്‍ സ്വര്‍ണ വില ഉയരാന്‍ തുടങ്ങിയത്. മാസത്തിലെ താഴ്ന്ന വിലയായ 43,600 രൂപയില്‍ നിന്ന് 160 രൂപ വര്‍ധിച്ച് 43,760 രൂപയിലാണ് സെപ്റ്റംബര്‍ 15 ന് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. സെപ്റ്റംബര്‍ 16 ന് ശനിയാഴ്ച 160 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. 43,920 രൂപയിലെത്തി. തിങ്കളാഴ്ച 120 രൂപ കൂടി വര്‍ധിച്ചതോടെ 40,000 രൂപ നിലവാരം ഭേദിച്ച് 44,160 രൂപയിലേക്ക് സ്വര്‍ണ വില എത്തി.
അഞ്ച് ദിവസം കൊണ്ട് 560 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. അതേസമയം വില വര്‍ധനവ് തുടങ്ങിയതോടെ മാസത്തിലെ ഉയര്‍ന്ന വിലയില്‍ നിന്ന് 80 രൂപ അകലെയാണ് സ്വര്‍ണ വില. സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയ 44,240 രൂപയാണ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില.
ആഗോള വിപണിയിൽ മുന്നോട്ട്
ചൊവ്വാഴ്ച ആഗോള വിപണിയില്‍ സ്വര്‍ണ വില രണ്ടാഴ്ചയിലെ ഉയര്‍ന്ന വിലയിലെത്തി. ഡോളര്‍ ദുര്‍ബലമാകുന്നതാണ് സ്വര്‍ണ വിലയെ നയിക്കുന്നത്. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,932.79 ഡോളറിലാണ്. സെപ്റ്റംബര്‍ 5 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്.
രണ്ട് ദിവസത്തെ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പോളിസി യോഗത്തിന് മുന്നോടിയായി ഡോളര്‍ ഇടിവിലാണ്. കഴിഞ്ഞാഴ്ച എത്തിയ 6 മാസത്തെ ഉയര്‍ന്ന നിലയില്‍ നിന്ന് ഡോളര്‍ താഴ്ന്നു. 0.06 ശതമാനം താഴ്ന്ന് 105.14 നിലവാരത്തിലാണ് ഡോളര്‍ സൂചിക.
മറ്റു നഗരങ്ങളിലെ വില
ചെന്നൈയില്‍ പവന് 80 രൂപ വര്‍ധിച്ച് 44,400 രൂപയിലെത്തി. ഡല്‍ഹിയില്‍ പവന് 8 രൂപ വര്‍ധിച്ച് 44,168 രരൂപയിലാണ് വ്യാപാരം നടക്കുന്നത്. മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, പൂനെ, മംഗളുരു എന്നീ നഗരങ്ങളില്‍ 120 രൂപ വര്‍ധിച്ച് 44,160 രൂപയിലാണ് സ്വര്‍ണ വില. വഡോദരയില്‍ 120 രൂപ വര്‍ധിച്ച് 44,200 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.
24 കാരറ്റ് സ്വര്‍ണ വില
കേരള വിപണിയില്‍ 24 കാരറ്റ് പവന് 112 രൂപ വര്‍ധിച്ച് 48,176 രൂപയിലെത്തി. ഗ്രാമിന് 14 രൂപ വര്‍ധിച്ച് 6,022 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
