കേരളത്തിൽ സ്വർണത്തിന്റെ ആവശ്യം കൂടുന്ന കല്യാണ, ആഘോഷ സീസണുകളാണ് വരാനിരിക്കുന്നത്. ഓണാഘോഷങ്ങൾ കഴിയുന്നതോടെ കല്യാണ സീസൺ ആരംഭിക്കും. സ്വർണത്തിന് ആവശ്യക്കാരേറും. ഈ സമയത്ത് വില വർധിക്കാൻ സാധ്യതയുള്ളതിനാൽ ആവശ്യക്കാർ നേരത്തെ സ്വർണം ബുക്ക് ചെയ്യാനും വാങ്ങാനും ശ്രമിക്കും. ജൂലായ് മാസാവസാനം അടുക്കുമ്പോൾ സ്വർണ വില മാസത്തിലെ ആദ്യ ദിവസങ്ങളേക്കാൾ മുന്നേറിയിട്ടുണ്ടെങ്കിലും മാന്യമായൊരു നിരക്കിലാണിപ്പോൾ.
ചാഞ്ചാട്ടം തുടരുന്ന സ്വർണ വില ശനിയാഴ്ചയും ഉയര്‍ന്നു. കേരള വിപണിയില്‍ സ്വര്‍ണ വില, ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5535 രൂപയും പവന് 200 രൂപ വര്‍ധിച്ച് 44,280 രൂപയിലുമാണ്. കഴിഞ്ഞ ദിവസം, വെള്ളിയാഴ്ച സ്വര്‍ണ വില ഇടിയുകയായിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,510 രൂപയും പവന് 280 രൂപ കുറഞ്ഞ് 44,080 രൂപയിലുമായിരുന്ന സ്വർണ വില. ഇവിടെ നിന്നാണ്, ശനിയാഴ്ചയിലെ വർധനവ്.

ജൂലായ് മാസത്തിലെ വില
ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു മാസത്തിനിടെ സ്വര്‍ണ വിലയില്‍ 960 രൂപയാണ് വര്‍ധിച്ചത്. ജൂലായ് മാസം ഒന്നാം തീയതി 43,320 രൂപയിലായിരുന്നു സ്വര്‍ണ വില. അതേസമയം ജൂലായ് മാസത്തില്‍ തന്നെ 1,320 രൂപയുടെ വര്‍ധനവ് സ്വര്‍ണ വിലയിലുണ്ടായിട്ടുണ്ട്. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപ എന്ന മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ നിന്ന് ജൂലായ് 20 തിന് സ്വര്‍ണ വില 44,560 രൂപയിലേക്ക് കുതിച്ചിരുന്നു.
മറ്റു നഗരങ്ങളിലെ സ്വർണ വില
വിവിധ നഗരങ്ങളില്‍ ഒരു പവന്റെ (22 കാരറ്റ്) വില നോക്കാം. ചെന്നൈയിൽ 15 രൂപയാണ് ഗ്രാമിന് വർധിച്ചത്. പവന് 120 രൂപയും വർധിച്ചു. മറ്റ് ഇന്ത്യൻ നഗരങ്ങളിൽ 200 രൂപയാണ് പവന് വർധിച്ചത്.
ചെന്നൈ- 44,520 രൂപ
ഡല്‍ഹി- 44,400 രൂപ
മുംബൈ- 44,280 രൂപ
കൊല്‍ക്കത്ത- 44,280 രൂപ
ബംഗളൂരു- 44,280 രൂപ
ഹൈദരാബാദ്- 44,280 രൂപ
പൂനെ- 44,280 രൂപ
അഹമ്മദാബാദ്- 44,320 രൂപ
വഡോദര-44,320 രൂപ
എത്ര അളവിൽ സ്വർണം കയ്യിൽ വെയ്ക്കാം
സ്വർണം വാങ്ങിയ വരുമാന സ്രോതസ് വെളിപ്പെടുത്താൻ സാധിക്കുമെങ്കിൽ വീട്ടിൽ സൂക്ഷിക്കുന്ന സ്വർണത്തിന് പരിധിയൊന്നുമില്ല. എത്ര സ്വർണാഭരണങ്ങൾ വേണമെങ്കിലും വീട്ടിൽ സൂക്ഷിക്കാം. എന്നാഷ നികുതി പ്രശ്‌നങ്ങളില്ലാതെ വീട്ടിൽ സൂക്ഷിക്കാവുന്ന കണക്കിൽപ്പെടാത്ത സ്വർണാഭരണങ്ങളുടെ അളവിന് ചില പരിധികളുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഇവ വ്യക്തമാക്കുന്നുണ്ട്. വിവാഹിതരായ സ്ത്രീകള്‍, അവിവാഹിതരായ സത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ ഓരോരുത്തർക്കും വ്യത്യസ്ത അളവിലാണ് സ്വർണം രേഖകളില്ലാതെ സൂക്ഷിക്കാൻ സാധിക്കുക.
വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാമാണ് വീട്ടിൽ രേഖകളില്ലാതെ സൂക്ഷിക്കാവുന്ന നിയമപരമായ സ്വർണത്തിന്റെ പരിധി. അവിവാഹതയ്ക്ക് 250 ഗ്രാമും പുരുഷന് 100 ഗ്രാം സ്വർണവും വീട്ടിൽ വെയ്ക്കാം. കൂടുതൽ സൂക്ഷിച്ച അധിക സ്വർണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തിയാലും പിടിച്ചെടുക്കാൻ സാധിക്കില്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications